ജി.സി.സി. രാജ്യങ്ങള്‍ക്ക് പൊതു കറന്‍സി എന്നത് യു. എ. ഇ. യില്‍ നടപ്പിലാവില്ല. ജി. സി. സി. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് യു. എ. ഇ. പിന്മാറിയതോടെ ആണിത്. ജി. സി. സി. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് ഇന്നാണ് യു. എ. ഇ. പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ജി. സി. സി. ജനറല്‍ സെക്രട്ടറിയേറ്റിനെ ഇക്കാര്യം യു. എ. ഇ. വിദേശ കാര്യ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു.
ഇതോടെ ജി. സി. സി. രാജ്യങ്ങള്‍ക്ക് പൊതു കറന്‍സി എന്നത് യു. എ. ഇ. യില്‍ നടപ്പിലാവില്ല എന്ന് ഉറപ്പായി. 2010 ഓടെ ജി. സി. സി. പൊതു കറന്‍സി നടപ്പിലാക്കാന്‍ ആയിരുന്നു ആലോചന. പൊതു കറന്‍സിയുടെ പേര് സംബന്ധിച്ച് ഇതു വരെ തീരുമാനം ആയിട്ടില്ലെങ്കിലും രണ്ടാഴ്ച മുമ്പ് ജി. സി. സി. സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദ് ആയി അധികൃതര്‍ തെരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ യു. എ. ഇ. യുടെ അതൃപ്തി അന്ന് തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ജി. സി. സി. സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനം വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യു. എ. ഇ. യാണ്. 2004 ല്‍ തന്നെ ഇത് സംബന്ധിച്ച് അപേക്ഷയും നല്‍കിയിരുന്നു.
ഇപ്പോള്‍ യു. എ. ഇ. യും ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് പിന്മാറിയതോടെ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമായിരിക്കും പൊതു കറന്‍സി നടപ്പിലാവുക. ഒമാന്‍ 2006 ല്‍ തന്നെ പിന്‍വാങ്ങിയിരുന്നു.
ജി. സി. സി. മോണിറ്ററി യൂണിയനില്‍ നിന്ന് യു. എ. ഇ. പിന്‍വാങ്ങി എങ്കിലും രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ അതു പോലെ തുടരുമെന്ന് യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ നാസര്‍ അല്‍ സുവൈദി പറഞ്ഞു. യു. എ. ഇ. ദിര്‍ഹത്തിന്റെ ഡോളറുമായുള്ള പെഗ്ഗിംഗ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി. സി. സി. യിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായ യു. എ. ഇ. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറിയതോടെ ജി. സി. സി. പൊതു കറന്‍സി എന്ന് നടപ്പിലാവും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗള്‍ഫ്