സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ വിദേശികള്‍ എത്രയും വേഗം വിരലടയാളം നല്‍കണമെന്ന് ജവാസാത്ത് അധികൃതര്‍ അറിയിച്ചു. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ജവാസാത്ത് മേധാവി കേണല്‍ ഫഹദ് അല്‍ ഹുമൈദി വ്യക്തമാക്കി. ജവാസാത്ത് ആസ്ഥാനത്തും വാണിജ്യ കേന്ദ്രങ്ങളിലും ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എക്സിറ്റ്, റീ എന്‍ട്രി വിസകള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കിയതായും അടുത്ത അറബിക് മാസം ഒന്നിന് മുമ്പ് ഇത് നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. വിരലടയാളം നല്‍കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ സൗദിയില്‍ നിന്ന് പുറത്ത് കടക്കാന്‍ ആവില്ല.
-