കുടി വെള്ള പ്രശ്നം രൂക്ഷമാകുന്ന കാസര്‍കോട് നഗര സഭയിലേയും മുളിയാര്‍, ചെങ്കള, ചെമനാട്, തുടങ്ങിയ സമീപ പഞ്ചായത്ത് പ്രദേശങ്ങളിലേയും ജനങ്ങള്‍ പ്രതി വര്‍ഷം അനുഭവിക്കുന്ന ശുദ്ധ ജല ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനും ബാവിക്കര പമ്പിംഗ് സ്റേഷന് അടുത്തേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിനും വേണ്ടി മുളിയാര്‍ പഞ്ചായത്തിലെ ആലൂരില്‍ നിര്‍മ്മാണം മുടങ്ങി കിടക്കുന്ന ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ജോലി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ജലസേചന വകുപ്പ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രനോട് ആലൂര്‍ ദുബായ് വികസന സമിതി ജനറല്‍ സിക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി അഭ്യര്‍ത്ഥിച്ചു.
2005 ജൂലായ് മാസത്തില്‍ ഇറിഗേഷന്‍ വകുപ്പാണ് ആലൂരില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. അന്നത്തെ ജലസേചന വകുപ്പ് മന്ത്രി ആലൂരില്‍ വന്നു നിര്‍മാണ ജോലി ഉല്‍ഘാടനം ചെയ്യുകയും ചെയ്തു. ഇരുപത് മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പ്രസ്തുത നിര്‍മാണം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ആലൂരിലെ പയസ്വിനി പുഴയില്‍ അന്ന് സ്ഥാപിച്ച രണ്ട് തൂണില്‍ മാത്രം ഇപ്പോഴും പാലത്തിന്റെ നിര്‍മ്മാണം ഒതുങ്ങി നില്‍ക്കുകയാണ്.
കാസര്‍കോട് കലക്ടര്‍, എം. എല്‍. എ. മാര്‍, മറ്റു ജന പ്രതിനിധികള്‍ തുടങ്ങിയവരെ എല്ലാം ഉള്‍പ്പെടുത്തി മാസം തോറും യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. കരാറു കാര്‍ക്ക് നിരവധി പ്രാവശ്യം ടെണ്ടര്‍ മാറ്റി നല്‍കിയതായും പറയപ്പെടുന്നു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല.
ലക്ഷ കണക്കിന് രൂപയുടെ ജല്ലി കല്ലുകളും മറ്റും ആലൂര്‍ പുഴക്കരികില്‍ കൂട്ടി ഇട്ട് ഉപയോഗമില്ലാതെ കിടക്കുകയാണിപ്പോള്‍. ഈ വരുന്ന വേനല്‍ കാലത്ത് ബാവിക്കര ആലൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി തീരാത്തതിനാല്‍ 25 വര്‍ഷമായി നിര്‍മ്മിച്ച് വരുന്ന താല്‍ക്കാലിക ബണ്ട് ആദ്യത്തെ മഴ വെള്ളത്തില്‍ തന്നെ ഒലിച്ചു പോകുന്നത് കാരണം ബാവിക്കര പമ്പിംഗ് സ്റേഷന് അടുത്തേക്ക് ഉപ്പ് വെള്ളം കയറുന്നതോട് കൂടി കാസര്‍കോട് നഗര സഭയിലേയും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് എല്ലാ വര്‍ഷവും പോലെ ഈ വര്‍ഷവും ഉപ്പ് വെള്ളം കുടിക്കേണ്ടി വരുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക .
കോടികള്‍ ചിലവിട്ടു തുടങ്ങിയ ഈ പാലത്തിന്റെ പ്രവര്‍ത്തനം മുടങ്ങി കിടക്കുന്നത് കാരണം പണി പുനരാരംഭിച്ചില്ലെങ്കില്‍ ഇത് വരെ ചിലവഴിച്ച ലക്ഷ കണക്കിന് രൂപയുടെ നഷ്‌ട്ടമാണ് സര്‍ക്കാര്‍ ഖജനാവിന് ഇത് കാരണം സംഭവിക്കുകയെന്ന് ദുബായില്‍ നിന്ന് മന്ത്രിക്ക് അയച്ച നിവേദനത്തില്‍ മഹമൂദ് ഹാജി ചൂണ്ടി കാട്ടിയിട്ടുണ്ട് . പാലം നിര്‍മിക്കാന്‍ വേണ്ടി ആലൂര്‍ പുഴയില്‍ സ്ഥാപ്പിച്ച രണ്ട് തൂണുകളുടെ ചിത്രവും നിവേദന ത്തിനോടൊപ്പം മന്ത്രിക്ക് അയച്ചിരിക്കുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന