അന്തര്‍ദേശീയ കമ്പനികള്‍ക്ക് യു.എ.ഇയില്‍ പൂര്‍ണമായും ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം പരിഗണനയില്‍. ഇപ്പോള്‍ പരമാവധി 49 ശതമാനം മാത്രമാണ് യു.എ.ഇയില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം അനുവദിച്ചിരിക്കുന്നത്.
അന്തര്‍ദേശീയ കമ്പനികള്‍ക്ക് 100 ശതമാനവും ഉടമസ്ഥാവകാശം അനുവദിക്കുന്ന കാര്യമാണ് യു.എ.ഇ ഇപ്പോള്‍ പരിഗണിക്കുന്നത്. ഇത് സംബന്ധിച്ചുള്ള നിയമം കൊണ്ട് വരാനാണ് ശ്രമം. നിലവില്‍ പരമാവധി 49 ശതമാനം മാത്രമാണ് വിദേശികള്‍ക്ക് യു.എ.ഇയില്‍ സ്ഥാപനങ്ങളില്‍ ഉടമസ്ഥാവകാശം അനുവദിച്ചിരിക്കുന്നത്.
ഫ്രീസോണ്‍ ഒഴികെ ഉള്ളിടങ്ങളില്‍ സ്വദേശി സ്പോണ്‍സര്‍മാര്‍ക്ക് 51 ശതമാനം ഉടമസ്ഥത നല്‍കിയാണ് നിലവില്‍ വിദേശികള്‍ യു.എ.ഇയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്.
അടുത്ത് തന്നെ 100 ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമം അംഗീകാരത്തിനായി മന്ത്രിസഭയ്ക്ക് വിടുമെന്ന് അറിയുന്നു. യു.എ.ഇ സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ അല്‍ മന്‍സൂരിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.
പുതിയ നിയമം നിലവില്‍ വന്നാല്‍ നിരവധി ഉന്നത വിദഗ്ധ സ്ഥാപനങ്ങള്‍ വന്‍ മുതല്‍ മുടക്കില്‍ യു.എ.ഇയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിരവധി പേര്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കും. യു.എ.ഇയിയുടെ വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് പുതിയ ഉടമസ്ഥാവകാശ നിയമം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-