ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ മികച്ച സേവനത്തിനുള്ള പുരസ്കാരം മലയാളിക്ക് ലഭിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ വേണു കരുവത്തിനാണ് ഈ ബഹുമതി ലഭിച്ചത്. ഹബ്തൂര്‍ എഞ്ചിനിയറിങ്ങ് ലെയ്ടണ്‍ ഗ്രൂപ്പില്‍ ജീവനക്കാരനായ വേണുവിന് ഈ പുരസ്കാരം അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഖലാഫ് അല്‍ ഹബ്തൂര്‍ ദുബായില്‍ അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങില്‍ സമ്മാനിക്കുകയുണ്ടായി.


സ്വാതന്ത്ര്യം ലഭിച്ച് 100 വര്‍ഷം തികയുമ്പോഴേക്കും ഇന്ത്യ എല്ലാ മേഖലയിലും ലോകത്തെ ഒന്നാം കിട ശക്തിയായി മാറുമെന്ന് ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഉപജ്ഞാതാവായ പത്മശ്രീ ഡോ. വിജയ് ഭട്കര്‍ ദുബായില്‍ പറഞ്ഞു. യു. എ. ഇ. യിലെ സയന്‍സ് ഇന്ത്യാ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭാ പുരസ്ക്കാര ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. യു. എ. ഇ. യിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങിൽ ശാസ്ത്ര പ്രതിഭ പുരസ്ക്കാരം സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ബി. ആര്‍. ഷെട്ടി, ഗോപി പ്പിള്ള, ഇന്ദിരാ രാജന്‍, ജയ കുമാര്‍, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ദുബായ് : ദുബായിലെ എന്‍. എസ്. എസ്. എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ മേധാവി ഡോ. കെ രാധാകൃഷ്ണനുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു. ജനുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ പത്ത് മണി വരെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് എതിര്‍ വശത്തുള്ള അല്‍ ബുസ്താനാ റൊട്ടാനാ ഹോട്ടലിന്റെ അല്‍ ബഹാരി ഹാളിലാണ് സംവാദം നടക്കുക. സീറ്റുകള്‍ പരിമിതം ആയതിനാല്‍ താല്‍പ്പര്യം ഉള്ളവര്‍ നേരത്തേ സാന്നിധ്യം അറിയിക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.





