ആദ്യത്തെ അക്ഷര മുദ്ര അവാര്‍ഡ് ദാനം ഇന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. അക്ഷര കൂട്ടവും പാം പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനമായ സര്‍ഗ്ഗ സംഗമത്തില്‍ വെച്ചായിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. ആദ്യത്തെ അക്ഷര മുദ്ര പുരസ്കാരങ്ങള്‍ ചടങ്ങില്‍ വെച്ച് ദുബായിലെ സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകനും സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരി യും അഡ്വക്കേറ്റ് വൈ. എ. റഹീമും ഏറ്റു വാങ്ങും.
എഴുത്തുകാര്‍ക്ക് മാത്രമായ ഒരു സര്‍ഗ്ഗ സംഗമം ഗള്‍ഫ് സാഹിത്യ കൂട്ടായ്മകളില്‍ ആദ്യമായാണ്. പരസ്പരം പരിചയ പ്പെടാനും സ്വന്തം സാഹിത്യ രചനകള്‍ പരിചയ പ്പെടുത്താനും പുതിയ സാഹിത്യ സൌഹൃദങ്ങള്‍ക്ക് കൈകള്‍ കോര്‍ക്കാനും അവസരം ഒരുക്കുന്ന ഈ വേദി ഒരു പുതിയ അനുഭവം ആയിരിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തരായ എഴുത്തുകാര്‍ ഉള്‍പ്പടെ യു. എ. ഇ. യിലെ പ്രവാസികള്‍ ആയ എഴുത്തുകാര്‍ മുഴുവന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് എന്നിവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്ക് പ്രവേശ്ശനം സൌജന്യം ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.


കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ കുടുംബത്തെ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് നിര്‍ബന്ധമായും വിലക്കുമെന്ന് അബുദാബി താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും. അബുദാബി താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ നാസര്‍ അല്‍ മിന്‍ഹലിയാണ് ഇത് വ്യക്തമാക്കിയത്. 2000 ദിര്‍ഹത്തില്‍ കുറഞ്ഞ മാസ ശമ്പളം ലഭിക്കുന്ന 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും.





