കുട്ടികള്‍ക്കായി ദുബായില്‍ നാഷണല്‍ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ആരോഗ്യ ബോധവത്ക്കരണം എന്ന ലക്ഷ്യത്തോടെയാണ് ഈ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
കുട്ടികള്‍ക്കായി ഇത് രണ്ടാം വര്‍ഷമാണ് ദുബായില്‍ നാഷണല്‍ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. കരാട്ടെ മാസ്റ്റേഴ്സ് അസോസിയേഷന്‍റെ സഹകരണത്തോടെ ഷാര്‍ജയിലെ ഒക്കിനാവ കരാട്ടെ സെന്‍ററാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.
സ്കൂളില്‍ ഒരു ദിവസം നീണ്ട പരിപാടിയില്‍ അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പില്‍ 83 വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. പ്രധാനമായും കത്ത, കുമിതേ, ടീം കത്ത എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.
കുട്ടികളെ ആരോഗ്യത്തെക്കുറിച്ച് ബോധവാ ന്മാരാക്കാനാണ് ഈ ചാമ്പ്യന്‍ഷിപ്പെന്ന് സംഘാടകന്‍ പ്രിന്‍സ് ഹംസ പറഞ്ഞു. തികച്ചും വ്യത്യസ്തമായ അനുഭവമാണിതെന്ന് പാരന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. കുട്ടികളില്‍ സമാധനത്തിന്‍റെ സന്ദേശം കൂടി ഉയര്‍ത്താന്‍ ഇതിനാകുമെന്ന് ഹരികുമാര്‍ പറഞ്ഞു.
- ജെ.എസ്.