അബുദാബി: അബുദാബി ശൈഖ് സുല്‍ത്താന്‍ ബിന്‍സായിദ് അല്‍നഹ്‌യാന്‍ സ്റ്റേഡിയ ത്തില്‍ നടന്ന നാലാമത് സി. എച്ച്. ഫുട്‌ബോള്‍ കപ്പ് യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്‍റര്‍ ടീം കരസ്ഥമാക്കി.
വാശിയേറിയ മത്സര ത്തില്‍ ഇഞ്ചോടിഞ്ച് പൊരുതി ക്കളിച്ച് അബു അഷറഫ് സ്‌പോര്‍ട്ടിങ്ങിനെ സഡന്‍ഡെത്തി ലൂടെ മറി കടന്നാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്‍റര്‍ ടീം ഒരു ലക്ഷം രൂപയും ചാമ്പ്യന്‍സ് ട്രോഫിയും കരസ്ഥമാക്കിയത്. തിങ്ങി നിറഞ്ഞ കാണികളുടെ ആവേശം, നാട്ടില്‍ നടക്കുന്ന സെവന്‍സ് ടൂര്‍ണമെന്റുകളുടെ പ്രതീതി ഉണര്‍ത്തി.
കഴിഞ്ഞ മൂന്ന് വര്‍ഷ ങ്ങളിലെ ചാമ്പ്യന്മാരായ ജി സെവന്‍ അല്‍ ഐന്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തെ റണ്ണറപ്പായ കോപി കോര്‍ണര്‍ ദുബായിയും സെമിഫൈനല്‍ കാണാതെ പുറത്തു പോയത് കാണികളെ നിരാശരാക്കി. കേരള, തമിഴ്‌നാട് സ്റ്റേറ്റ് താരങ്ങള്‍ അണിനിരന്നു. സീ ഗള്ളിനെ അതിവിദഗ്ധമായി നേരിട്ടാണ് യൂണിവേഴ്‌സിറ്റി താരം ഷബീര്‍ നയിച്ച അബു അഷ്‌റഫ് സ്‌പോര്‍ട്ടിങ് ഫൈനലില്‍ കടന്നത്.
തയ്‌സി പ്രൈമാര്‍ക്ക് അബുദാബിയെ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് പരാജയ പ്പെടുത്തിയാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്‍റര്‍ ഫൈനലില്‍ കടന്നത്.
വിജയികള്‍ക്ക് സുധീര്‍കുമാര്‍ ഷെട്ടി ചാമ്പ്യന്‍സ് ട്രോഫിയും മൊയ്തു എടയൂര്‍ റണ്ണര്‍ അപ്പ് ട്രോഫിയും അബ്ദുല്ല അല്‍ മിന്‍ഷാലി ഒരു ലക്ഷം രൂപ യുടെ കാഷ് അവാര്‍ഡും സമ്മാനിച്ചു.
മികച്ച കളിക്കാരനായി ഷബീറിനെയും (അബു അഷ്‌റഫ്) ഗോള്‍ കീപ്പറായി നൗഷാദിനെയും (യു. എ. ഇ. എക്‌സ്‌ചേഞ്ച്) തിരഞ്ഞെടുത്തു. എം. പി. അബ്ദുസ്സമദ് സമദാനി എം. എല്‍. എ. കളിക്കാരെ പരിചയ പ്പെടുത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കെ.എം.സി.സി.