ദുബൈ: ദുബൈയിലെ എല്ലാ പെയ്ഡ് പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും ഫീസ് അടക്കുന്നതിന് നോല്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം കഴിഞ്ഞ ദിവസം മുതലാണ് ആര് ടി എ ഏര്‍പ്പെടുത്തിയത്. നോള്‍ കാര്‍ഡ് ഉപയോഗിച്ച് പാര്‍ക്കിംഗ് ഫീ അടക്കാനുള്ള സൗകര്യം ചിലയിടങ്ങളില്‍ നേത്തേ നിലവിലുണ്ട്.
എന്നാല്‍, ഈ സൗകര്യം ഇപ്പോള്‍ നഗരത്തിലെ എല്ലാ പാര്‍ക്കിംഗ് സോണുകളിലും നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. പ്രീ പെയ്ഡ് പാര്‍ക്കിംഗ് കാര്‍ഡിന് സമാനമായാണ് നോള്‍ കാര്‍ഡ് ഉപയോഗിക്കാനാവുക.
ആര് ടി എ ട്രാഫിക് ആന്‍ഡ് റോഡ്സ് വകുപ്പിനു കീഴിലെ ഫെയര്‍ കാര്‍ഡ് കളക്ഷന്‍, പാര്‍ക്കിംഗ് വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പദ്ധതി തയാറാക്കിയതെന്ന് ഫെയര്‍ കാര്‍ഡ് കളക്ഷന്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദര്‍റബ് അറിയിച്ചു.
എല്ലാവര്ക്കും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ലക്ഷ്യംവെച്ചാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിംഗ് യന്ത്രങ്ങളില്‍ നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി പാര്‍ക്കിംഗ് വിഭാഗം ഡയറക്ടര്‍ ആദില്‍ മുഹമ്മദ് അഷല്‍ മര്‍സൂകി വ്യക്തമാക്കി. നഗരത്തില്‍ പേ പാര്‍ക്കിംഗ് യന്ത്രങ്ങളുടെ എണ്ണം 3128 ആയി ഉയര്‍ത്തിയിട്ടുണ്ട്
-