അബുദാബി: ഇത്തിസലാത്ത് ലാന്‍റ് ഫോണു കളില്‍ നിന്നും വിളിക്കുന്ന അന്താരാഷ്‌ട്ര ഫോണ്‍ കോളു കളുടെ നിരക്ക് മിനിറ്റിന് 50 ഫില്‍സ് ആക്കി കുറച്ചതായി എമിറേറ്റ്‌സ് ടെലി കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മെയ് 10 മുതല്‍ 2010 ആഗസ്റ്റ് 9 വരെ യാണ് ഈ ആനുകൂല്യം. ലോകത്തെ ഏത് നമ്പറിലേക്കും ഏതു സമയവും 50 ഫില്‍സ് നിരക്കില്‍ വിളിക്കാം.
ഉപഭോക്താക്കള്‍ക്ക് സൗകര്യാ നുസരണം തെരഞ്ഞെടു ക്കാവുന്ന രണ്ടു പാക്കേജുകളാണ് ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാവുന്ന ഓഫറില്‍ തെരഞ്ഞെടുക്കുന്ന ഒരു രാജ്യത്തേക്കാണ് സേവനം ലഭിക്കുക. ഒരു മാസത്തേക്ക് ഫ്ലാറ്റ് ഫീ ഇനത്തില്‍ 20 ദിര്‍ഹം നല്‍കണം. ഈ സര്‍വ്വീസ് ലഭ്യമാവാന്‍ ഇത്തിസലാത്ത് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ (125 ലേക്കു) വിളിച്ച്, ഉപഭോക്താവിന് വിളിക്കേണ്ട രാജ്യം തിരഞ്ഞെടുത്ത ശേഷം ഉപയോഗിക്കാം. മറ്റു രാജ്യാന്തര, പ്രാദേശിക വിളികള്‍ക്കു പഴയ നിരക്കു തന്നെ നല്‍കണം. രണ്ടാമത്തെ പ്ലാന്‍ അനുസരിച്ച്, തെരഞ്ഞെടുക്കുന്ന രാജ്യത്തേക്ക് മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാന്‍ കണക്ഷന്‍ ചാര്‍ജായി ഒരു ദിര്‍ഹം നല്‍കണം. ഒരു മാസത്തേക്ക് 20 ദിര്‍ഹം നല്‍കുന്നത് ഒഴിവാക്കു ന്നതിനാണിത്. ഉപഭോക്താക്കള്‍ക്ക് ഏതു സമയവും ഓഫറുകള്‍ പരസ്പരം മാറുന്നതിനും സൗകര്യമുണ്ട്.
-