ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

November 24th, 2010

indian-islamic-centre-inaguration-epathram

അബുദാബി :  അബുദാബി യിലെ ഇന്ത്യന്‍ സമൂഹത്തിന് വിശിഷ്യാ പ്രവാസി മലയാളി കള്‍ക്ക്‌ അഭിമാനമായി ഒരു സാംസ്‌കാരിക കേന്ദ്രം കൂടി തുറന്നു.  ഇന്നലെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 29 വര്‍ഷ ങ്ങള്‍ക്കു മുന്‍പ്‌  (1981 മെയ് 12 ന്) തറക്കല്ലിട്ട തായിരുന്നു. 14 കോടി രൂപ ചെലവഴിച്ചാണ്  കെട്ടിടം നിര്‍മ്മിച്ചത്. അത്യാധുനിക സൗകര്യ ങ്ങളോടെ ഒരുക്കിയ ഈ കെട്ടിട ത്തിന്‍റെ നിര്‍മ്മാണ ചെലവ് മുഴുവന്‍ വഹിച്ചത് അബുദാബി സര്‍ക്കാറിന്‍റെ കീഴില്‍ ജല വൈദ്യുതി വകുപ്പാണ്. 1200 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 100 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് മിനി ഓഡിറ്റോറിയങ്ങള്‍, കമ്പ്യൂട്ടര്‍ ക്ലാസ് റൂം, അറബിക് – ഇംഗ്ലീഷ് സ്‌പോക്കണ്‍  ക്ലാസ്‌റൂം, ഹെല്‍ത്ത് ക്ലബ്, റീഡിംഗ് റൂം, ലൈബ്രറി എന്നിവ ഇന്ത്യന്‍ ഇസ്‌ലാമിക്  സെന്‍റര്‍ കെട്ടിട ത്തില്‍ ഉണ്ട്.
 
ഉദ്ഘാടന ചടങ്ങില്‍ എം. എ. യൂസുഫ്‌ അലി സ്വാഗതം പറഞ്ഞു. ഇസ്‌ലാമിക്  സെന്‍റര്‍ നിര്‍മ്മിക്കാന്‍ സൗജന്യമായി ഭൂമി അനുവദിച്ച യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ  സ്മരിച്ചു കൊണ്ടാണ് അദ്ദേഹം സ്വാഗത പ്രഭാഷണം നടത്തിയത്.
 
ഇസ്‌ലാമിക സംസ്‌കാര ത്തിന്‍റെ മഹത്വം ഓര്‍മിപ്പിച്ചു കൊണ്ടാണ് രാഷ്ട്രപതി  പ്രതിഭാ പാട്ടീല്‍ ഉദ്ഘാടന പ്രസംഗം നടത്തിയത്.  യു. എ. ഇ. യിലെ ഭരണാധി കാരികള്‍ ഇന്ത്യന്‍ വംശജ രോടും അവരുടെ മത വിശ്വാസ ങ്ങളോടും എന്നും വിശാല മനസ്കത യാണ് കാണിച്ചിട്ടുള്ളത്. ഇന്ത്യക്കാര്‍  യു. എ. ഇ. യുടെ വളര്‍ച്ചക്കായി ആത്മാര്‍ത്ഥത യോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഭാഷ യിലും സാഹിത്യ ത്തിലും ചരിത്ര ത്തിലും ഇസ്‌ലാം മഹത്തായ സ്വാധീനം ചെലുത്തി.  ഇന്ത്യാ ക്കാര്‍ക്ക് യു. എ. ഇ. നല്കിയ ആതിഥ്യ ത്തിന്‍റെ സ്മാരകമാണ് ഇതു പോലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്ന് രാഷ്ട്രപതി പറഞ്ഞു.  ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക പാലമായി ഇസ്ലാമിക്‌ സെന്‍റര്‍ പ്രവര്‍ത്തിക്കണം എന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
 
 
നിലവിലുള്ള കെട്ടിടം പണിയാന്‍ എല്ലാ സഹായവും നല്കിയ യു. എ. ഇ. പ്രസിഡണ്ടിനും കിരീടാ വകാശി ശൈഖ്  മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന് തന്‍റെ പ്രസംഗത്തില്‍  എം. എ. യൂസുഫ്‌ അലി  നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ യു. എ. ഇ. വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി,  അംബാസ്സിഡര്‍ എം. കെ. ലോകേഷ്, ഇസ്‌ലാമിക് അതോറിറ്റി ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്റൂയി, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ഭരത്‌ സിംഗ്  സോളങ്കി, ഇസ്‌ലാമിക്  സെന്‍റര്‍ പ്രസിഡന്‍റ് ബാവാ ഹാജി, സെക്രട്ടറി മൊയ്തു ഹാജി തുടങ്ങിയ വരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എന്‍. സ്ഥിരാംഗത്വ ത്തിനു ഇന്ത്യക്ക് യു. എ. ഇ. യുടെ പിന്തുണ

November 23rd, 2010

prathibha-patil-meets-shaikh-khalifa-epathram

അബുദാബി :  ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വ ത്തിന് ഇന്ത്യക്ക് യു. എ. ഇ. യുടെ പിന്തുണ. രാഷ്ട്രപതി പ്രതിഭാ പാട്ടീലും യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും നടത്തിയ ചര്‍ച്ച യിലാണ് യു. എ. ഇ. ഇന്ത്യക്ക് പിന്തുണ അറിയിച്ചത്. മേഖല യിലെ സമാധാന പ്രക്രിയ യില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യക്ക് യു. എന്‍. രക്ഷാ സമിതി യില്‍ സ്ഥിരാംഗത്വ ത്തിന് എല്ലാ അര്‍ഹത യും ഉണ്ടെന്ന് ശൈഖ് ഖലീഫ അഭിപ്രായ പ്പെട്ടതായി ഇന്ത്യന്‍ വിദേശ കാര്യ വകുപ്പില്‍ പശ്ചിമേഷ്യന്‍ കാര്യങ്ങളുടെ ചുമതല യുള്ള സെക്രട്ടറി ലതാ റെഡ്ഢി  മാധ്യമ പ്രവര്‍ത്തക രോട് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്‌.
 
മാനവ വിഭവ ശേഷി, ഊര്‍ജ്ജം, സോഫ്റ്റ്‌ വെയര്‍,  വിവര സാങ്കേതികം, വിനോദ സഞ്ചാരം, ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖല കളില്‍ ഇന്ത്യ –  യു. എ. ഇ. വിനിമയം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വരും വര്‍ഷ ങ്ങളില്‍ ഇത് ഇരട്ടി ആക്കാന്‍ ഇന്ത്യ യുടെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണവും ഉണ്ടാവും എന്ന്‍ രാഷ്ട്രപതി യു. എ. ഇ. പ്രസിഡണ്ടിനെ അറിയിച്ചു. കടല്‍ജല ശുദ്ധീകരണം, ഭക്ഷ്യ സുരക്ഷ, കൃഷി, പെട്രോളിയം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര -സാങ്കേതിക വിദ്യ എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. സുരക്ഷാ രംഗത്തെ സഹകരണം, ശിക്ഷാ തടവു കാരുടെ കൈമാറ്റം എന്നീ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പു വെക്കാനുള്ള നടപടികള്‍ ത്വരിത പ്പെടുത്തും. യു. എ. ഇ. ആഭ്യന്തര മന്ത്രിയെ ഇന്ത്യ യിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ സന്ദര്‍ശന വേളയില്‍ ആയിരിക്കും സുരക്ഷാ സഹകരണം, ശിക്ഷാ തടവുകാരുടെ കൈമാറ്റം എന്നിവ സംബന്ധിച്ച കരാര്‍ ഒപ്പുവെക്കുക.
 
തിങ്കളാഴ്ച ഉച്ചക്ക് അബൂദബി മുഷ്രിഫ് കൊട്ടാര ത്തിലാണ്  കൂടിക്കാഴ്ച നടന്നത്. പ്രതിഭാ പാട്ടീലിനൊപ്പം  ദേവിസിംഗ് രാംസിംഗ് ഷഖാവത്ത്, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ഭരത്‌ സിംഗ്  സോളങ്കി, എം. പി. മാരായ കെ. ഇ. ഇസ്മായില്‍, വിജയ് ബഹദൂര്‍ സിംഗ്, രാഷ്ട്രപതി യുടെ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് തുടങ്ങിയവരും പങ്കെടുത്തു. ശൈഖ് ഖലീഫ യോടൊപ്പം യു. എ. ഇ. യിലെ   ഉപ പ്രധാനമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, വിദേശ വ്യാപാര വാണിജ്യ മന്ത്രിമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി യു. എ. ഇ. യില്‍

November 22nd, 2010

 prathibah-patil-in-abudhabi

അബുദാബി: ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍  യു. എ. ഇ.യില്‍ എത്തി. ഞായറാഴ്ച  രാത്രി 8.10 ന്  പ്രത്യേക വിമാന ത്തിലാണ്  അബുദാബി അമീരി വിമാന ത്താവളത്തില്‍ ഇറങ്ങിയത്. യു. എ. ഇ. വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി യുടെ നേതൃത്വ ത്തിലാണ് രാഷ്ട്രപതി യെ വരവേറ്റത്. ഇന്ത്യന്‍ അംബാസ്സിഡര്‍ എം. കെ. ലോകേഷ്, ഇന്ത്യയിലെ യു. എ. ഇ. അംബാസ്സിഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഉവൈസ്, അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം പത്മശ്രീ എം. എ. യൂസുഫ്‌ അലി എന്നിവര്‍ക്ക് പുറമെ യു. എ. ഇ സര്‍ക്കാറി ന്‍റെ യും  ഇന്ത്യന്‍ എംബസ്സി യുടെയും  ഉദ്യോഗസ്ഥരും സ്വീകരിക്കാന്‍ എത്തി.

indian-president-in-abudhabi-epathram

ഇന്ന്(തിങ്കള്‍) ഉച്ചക്ക് 12 മണിക്ക് യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. 12 മുതല്‍ 1.45 വരെ നീളുന്ന കൂടിക്കാഴ്ച യില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും ഉഭയകക്ഷി ചര്‍ച്ച കളും നടക്കും. യു. എ. ഇ. പ്രസിഡന്‍റ് നല്‍കുന്ന വിരുന്നിലും പ്രതിഭാ പാട്ടീല്‍ പങ്കെടുക്കും.
അബുദാബി കിരീടാവകാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനു മായും രാഷ്ട്രപതി ഇന്ന്  കൂടിക്കാഴ്ച നടത്തും. 

വൈകിട്ട് 7 മണിക്ക് അബുദാബി  ഇന്ത്യാ സോഷ്യല്‍ കള്‍ച്ചറല്‍ സെന്‍റ്റില്‍ ഇന്ത്യന്‍ സമൂഹത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി കളുമായി രാഷ്ട്രപതി യുടെ മുഖാമുഖം. 11 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍  കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
12.00 മണിക്ക് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി പ്രതിനിധി കളുമായി രാഷ്ട്രപതി യും സംഘവും ചര്‍ച്ചകള്‍ നടത്തും. ഈ ചര്‍ച്ചയില്‍ രാഷ്ട്രപതി യെ അനുഗമിക്കുന്ന ഇന്ത്യന്‍ വ്യവസായ പ്രതിനിധി കളും യു. എ. ഇ.യിലെ ഇന്ത്യന്‍ വ്യവസായി കളും പങ്കെടുക്കും. അബുദാബി എമിറേറ്റ് പാലസ് ഹോട്ടലിലാണ് ഈ ചര്‍ച്ചകള്‍ നടക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ യു. എ. ഇ. സന്ദര്‍ശിക്കുന്നു

November 16th, 2010

indian-president-pratibha-patil-epathram

അബുദാബി : ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഔദ്യോഗിക സന്ദര്‍ശന ത്തിനായി യു. എ. ഇ. യില്‍ എത്തുന്നു.  അഞ്ചു ദിവസം ഇവിടെ ചിലവഴിക്കുന്ന രാഷ്ട്രപതി യോടൊപ്പം മന്ത്രി മാരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധി കളും   വ്യാപാര പ്രമുഖരും  ഉള്‍പ്പെടെ നൂറോളം പേരാണ് ഉണ്ടാവുക എന്നറിയുന്നു. രാഷ്ട്രപതി ക്ക് വിപുലമായ പരിപാടി കളാണ് യു. എ. ഇ. യില്‍ ഉണ്ടാവുക എന്ന്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ എ. കെ. ലോകേഷ് പറഞ്ഞു.
 
നവംബര്‍ 21 ഞായറാഴ്ച രാത്രി ഇവിടെ എത്തുന്ന രാഷ്ട്രപതി യും സംഘവും 22, 23, 24, 25 തിയ്യതി കളില്‍ അബുദാബി യിലും ദുബായിലും ഷാര്‍ജ യിലുമായി നിരവധി പരിപാടി കളില്‍ സംബന്ധിക്കും. യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാനെ സന്ദര്‍ശിക്കും.   നവംബര്‍ 22 തിങ്കളാഴ്ച രാവിലെ യാണ് ഔദ്യോഗിക കൂടിക്കാഴ്ച.  ഇരു രാജ്യങ്ങളു മായുള്ള  ബന്ധ ങ്ങളില്‍ ഈ കൂടിക്കാഴ്ച നിര്‍ണ്ണായക വഴിത്തിരിവ്  ഉണ്ടാകും എന്ന്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ പ്രതീക്ഷിക്കുന്നു.
 
അന്ന് വൈകീട്ട് 7  മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍, രാഷ്ട്രപതി ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കും. ഇന്ത്യക്ക്‌ പുറത്തുള്ള ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്‍റര്‍ ആണ് ഇത്.  എന്നാല്‍ ഇവിടെ ആകെ ആയിരം പേര്‍ക്ക് മാത്രമേ പരിപാടി യില്‍ പങ്കെടുക്കാനുള്ള  ക്ഷണക്കത്ത് നല്‍കി യിട്ടുള്ളൂ എന്നറിയുന്നു.
 
23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍   കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അബുദാബി കിരീടാ വകാശിയും യു. എ. ഇ സായുധ സേനാ ഡെപ്യൂട്ടി കമാന്‍ഡറു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്  അല്‍ നഹ്യാന്‍  മുഖ്യാതിഥി ആയിരിക്കും.  1981  ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രിയായി രുന്ന  ഇന്ദിരാ ഗാന്ധി തറക്കല്ലിട്ട അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, നിരവധി കാരണ ങ്ങളാല്‍  നിര്‍മ്മാണം നീണ്ടു പോവുക യായിരുന്നു.
 
23 ന് ഉച്ചക്ക്,  വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കളുമായി  ഇന്ത്യന്‍ സ്കൂളില്‍ വെച്ച് രാഷ്ട്രപതി യുടെ മുഖാമുഖം. കൂടാതെ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ്  ഇന്‍ഡസ്ട്രി യിലെ  സന്ദര്‍ശനവും ഉണ്ടായിരിക്കും.
 
നവംബര്‍ 24 ബുധനാഴ്ച യാണ് ദുബായിലെ പരിപാടികള്‍.  യു. എ. ഇ. വൈസ് പ്രസിഡണ്ടും  പ്രധാന മന്ത്രി യും ദുബായ്‌ ഭരണാധി കാരിയു മായ  ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്‌ അല്‍ മഖ്തൂമുമായി  കൂടിക്കാഴ്ച നടത്തും.
 
ദുബായില്‍  ഇന്ത്യാ ക്ലബ്ബില്‍ നടക്കുന്ന പരിപാടി കളില്‍  ‘ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ്  സെന്‍റര്‍’  ഉദ്ഘാടനവും നടത്തും. ദുബായ് ചേംബര്‍ ഓഫ് കൊമ്മേഴ്സ്  ഇന്‍ഡസ്ട്രിയില്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ക്കൊപ്പം പ്രത്യേക അഭിമുഖം നടത്തും ഇതോടപ്പം    ദുബായ് അക്കാദമി സിറ്റി സന്ദര്‍ശനം നടത്തും.
 
നവംബര്‍ 25 വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി, ഷാര്‍ജ യിലെ ഇന്ത്യന്‍ ട്രേഡ് എക്‌സി ബിഷന്‍ സെന്‍റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ്, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നീ സ്ഥാപന ങ്ങളുമായുള്ള ചര്‍ച്ച കള്‍ ഏറെ പ്രതീക്ഷ യോടെ യാണ് രാഷ്ട്രപതിയെ അനുഗമിക്കുന്ന ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ ഉറ്റുനോക്കുന്നത്. അതോടൊപ്പം യു. എ. ഇ. യിലെ 15 ലക്ഷത്തോളം ഇന്ത്യന്‍ സമൂഹം ഏറെ പ്രതീക്ഷ കളോടെയാണ് ഈ സന്ദര്‍ശനം  കാത്തിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദ് ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു

November 3rd, 2010

shaikh-zayed-epathram

അബൂദാബി : യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബി യുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ദേഹ വിയോഗത്തിന് ആറു വര്‍ഷം. ലോകം കണ്ടതില്‍ മികച്ച മനുഷ്യ സ്‌നേഹികളില്‍ ഒരാളായ
ആ മഹാനുഭാവന്‍റെ അസാന്നിദ്ധ്യ ത്തിലും ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയ ങ്ങളില്‍ ശൈഖ് സായിദ് നിറഞ്ഞു നില്‍ക്കുക യാണ്. ഒരു പുരുഷായുസ്സ് മുഴുവന്‍ തന്‍റെ നാടിനും നാട്ടുകാര്‍ക്കും മാത്രമല്ല, സഹായം തേടി എത്തിയ വര്‍ക്കും സ്നേഹവും സഹാനുഭൂതി യും കാരുണ്യവും നല്കി, മരുഭൂമി യില്‍ മലര്‍ വാടി വിരിയിച്ച സ്നേഹത്തിന്‍റെ സുല്‍ത്താന്‍ ആയിരുന്നു ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍. 2004 നവംബര്‍ രണ്ടിനാണ് യു. എ. ഇ. യുടെ രാഷ്ട്ര ശില്‍പി ഈ ലോകത്തോട് വിട പറഞ്ഞത്. 
 
ആറാം ചരമ വാര്‍ഷിക ദിനമായ ഇന്നലെ, ശൈഖ് സായിദിന്‍റെ സ്മരണ കളില്‍ ആയിരുന്നു  രാജ്യമൊട്ടാകെ. വിശിഷ്യാ അബൂദാബി . ഇവിടത്തെ ഏറ്റവും അടിസ്ഥാന വിഭാഗ ത്തിലുള്ളവര്‍ പോലും അദ്ദേഹത്തിന്‍റെ സ്‌നേഹം അനുഭവിച്ചു. ഇവിടെ എത്തിയ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് അദ്ദേഹം എല്ലാ സഹായവും നല്‍കി. അതുവഴി അവരുടെ മാതൃരാജ്യങ്ങളിലെ എണ്ണമറ്റ കുടുംബ ങ്ങള്‍ക്കാണ് ശൈഖ് സായിദ് ജീവിതം നല്‍കിയത്. അതു കൊണ്ടു തന്നെയാണ് ആറു വര്‍ഷ ത്തിനു ശേഷവും അദ്ദേഹം ജനഹൃദയ ങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒന്നുമില്ലായ്മ യില്‍നിന്ന് ഗള്‍ഫ് മേഖല യിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമായി യു. എ. ഇ. യെ പടുത്തുയര്‍ത്തിയ ശൈഖ് സായിദ് രാജ്യത്തിന് നേടിത്തന്ന നേട്ടങ്ങള്‍ ഇന്നും നില നില്‍ക്കുന്നു. ദീര്‍ഘ വീക്ഷണ ത്തോടെ അദ്ദേഹം നടപ്പാക്കിയ വിവിധ പദ്ധതികളാണ്  യു. എ. ഇ. യെ ഗള്‍ഫ് മേഖല യിലെ മികച്ച രാഷ്ട്രമാക്കിയത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

Page 2 of 1812345...10...Last »

« Previous Page« Previous « പത്മശ്രീ ഡോ.ഗംഗാരമണിക്ക് സ്വീകരണം നല്‍കി
Next »Next Page » പകല്‍ കിനാവന്റെ ഫോട്ടോകളുടെ പ്രദര്‍ശനം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine