ഭാരതീയ വിദ്യാ ഭവനില്‍ അഡ്മിഷന്‍ ആരംഭിച്ചു

August 18th, 2010

അബുദാബി : മഹാത്മാ ഗാന്ധി യുടെ അനുഗ്ര ഹാശിസ്സുകളോടെ കെ. എം. മുന്‍ഷി 1938ല്‍ സ്ഥാപിച്ച ഭാരതീയ വിദ്യാ ഭവന്‍ അബുദാബി മുസ്സഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് ഇന്‍റര്‍നാഷണല്‍ സ്കൂളുകള്‍ പ്രവര്‍ത്തി പ്പിക്കുന്ന വിദ്യാ ഭവന്‍, അബുദാബി പ്രൈവറ്റ് ഇന്‍റര്‍നാഷണല്‍ സ്‌കൂളുമായി ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭി ച്ചിരിക്കുന്നത് കൂടുതല്‍ »»

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ അബുദാബിയില്‍

August 14th, 2010

flag-epathramഅബുദാബി : ഭാരതത്തിന്റെ 64ആം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ വെച്ച് ആഗസ്റ്റ്‌ 15 ഞായറാഴ്ച നടക്കുമെന്ന് ഇന്ത്യന്‍ എംബസി പത്ര കുറിപ്പില്‍ അറിയിച്ചു. രാവിലെ എട്ടു മണിക്ക് ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കമാവും. തുടര്‍ന്ന് രാഷ്ട്രപതിയുടെ രാഷ്ട്രത്തോടുള്ള സന്ദേശം വായിക്കും.

ഇന്ത്യന്‍ സമൂഹത്തെയും ഇന്ത്യയുടെ സുഹൃത്തുക്കളെയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നതായി എംബസി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ടാക്സി നിരക്ക് വര്‍ദ്ധിക്കുന്നു

August 14th, 2010

silver-taxi-epathramഅബൂദാബി :  ആഗസ്റ്റ്‌ 15 (ഞായറാഴ്ച)   മുതല്‍ തലസ്ഥാനത്ത് സില്‍വര്‍ ടാക്‌സി കളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു.  നിലവില്‍ 1000 മീറ്റര്‍ യാത്രക്കാണ് ഒരു ദിര്‍ഹം ഈടാക്കുന്നത്.  ഇനി മുതല്‍  750 മീറ്ററിന് ഒരു ദിര്‍ഹം എന്ന നിരക്കില്‍ ഈടാക്കുവാനാണ്  ടാക്‌സി റഗുലേറ്ററി അതോറിറ്റി യുടെ തീരുമാനം.  ആദ്യ 250 മീറ്റര്‍ ദൂരത്തേക്കുള്ള നിശ്ചിത ചാര്‍ജ്ജ് രാവിലെ 6 മണി മുതല്‍ രാത്രി 9.59 വരെ മൂന്ന് ദിര്‍ഹമായും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5.59 വരെ 3.60 ആയും തുടരും.  നിരക്കു വര്‍ദ്ധന പേരിനു മാത്രം ആണെന്നും ഹ്രസ്വദൂര യാത്ര കള്‍ക്ക് ഒന്നോ രണ്ടോ ദിര്‍ഹം മാത്രമാണ് വര്‍ദ്ധിക്കുക എന്നും സെന്‍റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ( TransAD ) അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ ഏഴ് ടാക്‌സി ഫ്രാഞ്ചൈസികള്‍ നേരിട്ടിരുന്ന നഷ്ടം കുറക്കാന്‍ നിരക്ക് വര്‍ദ്ധന സഹായിക്കും എന്നും അധികൃതര്‍  അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റമദാനില്‍ മവാഖിഫ്‌ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം

August 10th, 2010

mawaqif-pay-to-park-epathramഅബുദാബി : ഗതാഗത  വകുപ്പിന്‍റെ (DoT)  ‘മവാഖിഫ്‌ പെയിഡ് പാര്‍ക്കിംഗ്’ സംവിധാനം ഉപയോഗി ക്കുന്ന വര്‍ക്ക്‌ റമദാന്‍ മാസത്തില്‍ പ്രത്യേക  സൌജന്യം പ്രഖ്യാപിച്ചു. റമദാന്‍ ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെയാണ് ഈ സൌജന്യം. വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെയും പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ഒമ്പത് വരെയും സൌജന്യ പാര്‍ക്കിംഗ് ആയിരിക്കും. എന്നാല്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയും രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയും പാര്‍ക്ക് ചെയ്യുന്നവര്‍ ഇപ്പോള്‍ നല്‍കി ക്കൊണ്ടിരിക്കുന്ന ഫീസ് അടക്കണം.
 
മറീന മാള്‍, ഹംദാന്‍ സ്ട്രീറ്റ്‌ എന്നിവിട ങ്ങളിലെ  ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട്(DoT)  കസ്റ്റമര്‍ കെയര്‍ സെന്‍ററു കളിലും റമദാനില്‍ സമയ മാറ്റം ഉണ്ട്. 

മറീന മാളിലെ കസ്റ്റമര്‍ കെയര്‍  സെന്‍റര്‍,  രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ ഞായര്‍ മുതല്‍ വ്യാഴം വരെ യുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
 
ഹംദാന്‍ സ്ട്രീറ്റിലെ  കസ്റ്റമര്‍ കെയര്‍  സെന്‍റര്‍,   ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മണി  മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ യും വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ യും പ്രവര്‍ത്തി ക്കുന്ന തായിരിക്കും എന്നും  ഗതാഗത  വകുപ്പിന്‍റെ അറിയിപ്പില്‍ ഉണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്ലാക്ബെറി സേവനം യു. എ. ഇ. യില്‍ നിര്‍ത്തലാക്കും

August 2nd, 2010

blackberry-epathramഅബുദാബി: ഒക്ടോബര്‍ 11 മുതല്‍ യു. എ. ഇ. യില്‍  ബ്ലാക്ബെറി സേവനം നിര്‍ത്തലാക്കും എന്ന് ടെലി കമ്മ്യൂണി ക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടി. ആര്‍. എ.) അറിയിച്ചു. ബ്ലാക്ബെറി യിലൂടെ ഉള്ള ഇ- മെയില്‍, വെബ് ബ്രൌസിംഗ്, മെസ്സേജിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്   സേവനങ്ങ ളാണ് നിര്‍ത്ത ലാക്കുക.   ദേശീയ സുരക്ഷാ കാരണങ്ങളാലാണ് ഇതെന്നും അറിയുന്നു. നിയമം, സാമൂഹ്യ വ്യവസ്ഥ, ദേശീയ സുരക്ഷ എന്നിവയെ ബാധിക്കുന്ന തരത്തിലാണ് ബ്ലാക്ബെറി യുടെ നിലവിലെ പ്രവര്‍ത്തനം എന്നതി നാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. 2006ല്‍ നിലവില്‍ വന്ന നിയമ പ്രകാര മാണ് ബ്ലാക്ബെറി വിവര ങ്ങള്‍ നിയന്ത്രിക്ക പ്പെടുന്നത്. വിദേശ വാണിജ്യ സ്ഥാപനം നേരിട്ട് കൈകാര്യം ചെയ്യുന്ന ഏക ഇന്‍റ്ര്‍ നെറ്റ് സംവിധാന മായ ബ്ലാക്ക്ബെറി യില്‍ വിവര ങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് എത്തിച്ച് അവിടെ യാണ് നിയന്ത്രി ക്കുന്നത്. സാങ്കേതിക പരമായ പ്രശ്നങ്ങള്‍ കാരണം ബ്ളാക്ക്ബെറി സേവന ങ്ങള്‍, നിബന്ധന കള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തി ക്കാന്‍ സാധിക്കാതെ വരിക യായിരുന്നു വെന്നും  പുതിയ നിയമ നിര്‍മാണം പരിഗണന യിലാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. മൊബൈല്‍ ഉപയോഗി ക്കുന്നവര്‍ക്ക് ഇടയില്‍  വ്യാപക മായി ക്കൊണ്ടി രിക്കുന്ന  ബ്ലാക്ബെറി  ക്ക് യു. എ. ഇ.  ടെലി കമ്മ്യൂണി ക്കേഷന്‍സ് നിബന്ധന കള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തി ക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യത്തില്‍ ബന്ധപ്പെട്ട വര്‍ നേരത്തെ ആശങ്ക പ്രകടി പ്പിച്ചിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 4 of 18« First...23456...10...Last »

« Previous Page« Previous « പ്രവാസ മയൂരം പുരസ്കാര സമര്‍പ്പണം ശനിയാഴ്ച
Next »Next Page » കെ. എം. മാത്യു വിന് ആദരാഞ്ജലി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine