സഖാഫി യുടെ കുടുംബത്തിന് ധന സഹായം നല്‍കി

July 8th, 2010

shihabudhin-saqafiഅബുദാബി :  ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വെച്ചുണ്ടായ വാഹനാ പകടത്തില്‍ മരണ പ്പെട്ടിരുന്ന   മലപ്പുറം ആതവനാട് സ്വദേശി ശിഹാബുദ്ദീന്‍ സഖാഫി യുടെ  കുടുംബ ത്തിനായി  അബുദാബി എസ്. വൈ. എസ്. കമ്മിറ്റി സമാഹരിച്ച   ധന സഹായം,  എ. പി. അബൂബക്കര്‍ മുസ്ലിയാര്‍  സഖാഫി യുടെ പിതാവിന് കൈമാറി.  തദവസരത്തില്‍ അബൂ ദാബി  എസ്. വൈ. എസ്. മര്‍ക്കസ്‌ ഭാരവാഹികളും ആതവനാട് മഹല്ല് പ്രതിനിധികളും  സന്നിഹിതരായിരുന്നു.
 

sys fund-to sakhafi-epathram

എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ശിഹാബുദ്ദീന്‍ സഖാഫി യുടെ വീട്ടില്‍ എത്തി ധന സഹായം കൈമാറി.

സുന്നി മര്‍കസ് അബൂദാബി  ഓഫീസ് മുന്‍ സെക്രട്ടറിയും എസ്. വൈ. എസ്. സജീവ പ്രവര്‍ത്തക നുമായിരുന്നു പരേതന്‍.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ റിസോഴ്സ് സെന്റര്‍

June 18th, 2010

lokesh-indian-media-abudhabiഅബുദാബി : യു.എ.ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ ക്ഷേമത്തിനു വേണ്ടി ഇന്ത്യന്‍ എംബസി യുടെ നേതൃത്വത്തില്‍ ദുബായില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ വെല്‍ഫയര്‍ റിസോഴ്സ് സെന്‍റെര്‍ (IWRC) ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൂടാതെ എല്ലാ എമിറേറ്റു കളിലും സബ് സെന്‍റര്‍ കൂടി ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ലൈന്‍ സംവിധാന ത്തോടെയുള്ള സെന്ററിലൂടെ നിയമ സഹായം, വൈദ്യ സഹായം, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാവും എന്നും ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യുമായി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ മുഖാമുഖ ത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

[singlepic id=5 w=400 h=300]
(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

യു. എ. ഇ. യിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ അടങ്ങുന്ന ‘ഡാറ്റാ ബാങ്ക്’ എംബസിക്കു കീഴില്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍റെ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. അതിനായി അന്തര്‍ദേശീയ സോഫ്റ്റ്‌വെയര്‍ കമ്പനി കളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ നേതൃത്വത്തില്‍, നിരാലംബരായ തൊഴിലാളികളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാസ്‌പോര്‍ട്ട് സേവന ത്തിലൂടെ സമാഹരിക്കുന്ന ഫണ്ടില്‍ ഇപ്പോള്‍ നാലു കോടി യോളം രൂപയുണ്ട്. ഇത് സഹായം ആവശ്യമുള്ള നിരാലംബരായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഉപയോഗിക്കും എന്നും അംബാസിഡര്‍ പറഞ്ഞു.

യു.എ.ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിവിധ പ്രശ്‌നങ്ങള്‍ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അംബാസിഡറുടെ ശ്രദ്ധയില്‍ പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ ക്കൂടാതെ ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി സുമതി വാസുദേവ് എന്നിവരും പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘ക്യാപിറ്റല്‍ ഗേറ്റ്’ പിസാ ഗോപുര ത്തെ പിന്നിലാക്കി ഗിന്നസ്‌ ബുക്കിലേക്ക്

June 8th, 2010

capital-gate-tower-abudhabi-epathramഅബുദാബി : ഇറ്റലി യിലെ പിസാ ഗോപുര ത്തെക്കാള്‍ നാലിരട്ടി യിലേറെ  ചെരിവില്‍ നിര്‍മ്മിച്ചിരിക്കുന്ന അബുദാബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ്’  ഗിന്നസ്‌ ബുക്കിലേക്ക്. അതോടെ  ചെരിവിന്‍റെ പേരി ലുള്ള പ്രശസ്തി പിസാ ഗോപുരത്തിന് നഷ്ടമാകുന്നു. 

‘ക്യാപിറ്റല്‍ ഗേറ്റ്’ എന്ന 35 നില കെട്ടിടത്തിന് 160 മീറ്ററാണ് ഉയരം. 18 ഡിഗ്രി പടിഞ്ഞാറോട്ട്  ചെരിഞ്ഞാണ് ഇതിന്‍റെ നില്പ്‌.  ലോകത്തെ ഏറ്റവും ചെരിഞ്ഞ കെട്ടിടം ഇത് ആണെന്ന് ഗിന്നസ് ബുക്ക്‌ അധികൃതര്‍ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തി.

അബുദാബിയിലെ നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയാണ് (ADNEC) ക്യാപിറ്റല്‍ ഗേറ്റ് നിര്‍മ്മിച്ചത്.   ജനുവരിയില്‍ കെട്ടിടത്തിന്‍റെ പുറം പണികള്‍ പൂര്‍ത്തി യായ പ്പോഴാണ് ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ ഇവിടെ  എത്തി വിവരങ്ങള്‍ ശേഖരിച്ചത്. അകത്തെ മിനുക്കു പണികള്‍ തീരുന്നതോടെ ഈ വര്‍ഷം അവസാന ത്തോടെ കെട്ടിടം തുറന്നു കൊടുക്കും

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി മലയാളി സമാജം

May 28th, 2010

samajam-vayalar-ravi-epathramഅബുദാബി:  മലയാളി  സമാജം  പ്രവര്‍ത്തനോ ദ്ഘാടനം കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിച്ചു.    മലയാളി കള്‍ക്ക് കൂടി ച്ചേരാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ വേണ്ടത്ര സൗകര്യമില്ലാത്ത അവസ്ഥ നില നില്‍ക്കുന്നു.  മലയാളി സമാജത്തിന്‍റെ സ്വന്തം കെട്ടിടം എന്ന സങ്കല്പം സാക്ഷാത്കരിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹം എല്ലാ മലയാളി കളോടും ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. പദ്മശ്രീ എം. എ. യൂസഫലി,  ഡോ. ബി. ആര്‍. ഷെട്ടി,  ഐ. എസ്. സി.  പ്രസിഡന്‍റ് തോമസ് വര്‍ഗീസ്,  ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ സിക്രട്ടറി  മൊയ്തു ഹാജി,  കെ. എസ്. സി. പ്രസിഡന്‍റ്  കെ. ബി. മുരളി,  സുധീര്‍കുമാര്‍ ഷെട്ടി,  എസ്. എഫ്. സി. മുരളി  തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സമാജം അംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി.  അഷ്‌റഫ് പട്ടാമ്പി സ്വാഗതവും ട്രഷറര്‍ ജയപ്രകാശ് നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം പ്രവര്‍ത്തന ഉദ്ഘാടനം

May 26th, 2010

abudhabi-malayalee-samajam-logo-epathramഅബുദാബി: മലയാളി സമാജം ഈ വര്‍ഷത്തെ പ്രവര്‍ത്തനോ ദ്ഘാടനം മെയ്‌ 26 ബുധനാഴ്ച വൈകീട്ട് 7 മണിക്ക് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി നിര്‍വ്വഹിക്കും.  മുഖ്യാതിഥിയായി പദ്മശ്രീ  എം. എ. യൂസഫലി  ചടങ്ങില്‍ സംബന്ധിക്കും. കഴിഞ്ഞ ദിവസം സമാജം അങ്കണത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തിന് സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌ക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യേശുശീലന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ അമര്‍ സിംഗ് കണക്കും, ഓഡിറ്റര്‍ സഫര്‍ ഇസ്മായില്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
 
മലയാളീ സമാജത്തിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു നല്‍കാനായി  പ്രതിപക്ഷം ഭരണ പക്ഷത്തോട് സഹകരിച്ചു കൊണ്ട്  തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങിയതോടെ പുതിയ ഭരണ സമിതിക്ക്‌ അംഗീകാരമായി.  സോഷ്യല്‍ അഫയേഴ്‌സ് പ്രതിനിധിയായി അഹമദ് ഹുസൈന്‍ അമീന്‍ പങ്കെടുത്തു.
 
പുതിയ ഭരണ സമിതി അംഗങ്ങള്‍:  മനോജ് പുഷ്‌ക്കര്‍ (പ്രസിഡന്‍റ്),  യേശുശീലന്‍ (ജന.സെക്രട്ടറി), ബി. ജയപ്രകാശ് (ട്രഷ.),  ഷുക്കൂര്‍ ചാവക്കാട് (വൈസ് പ്രസിഡന്‍റ്), സി. വി. ദേവദാസ്, ബിജു കിഴക്കനേലെ,  സി. എം. അബ്ദുല്‍ കരീം,  ടി. എം. നിസാര്‍, സന്തോഷ്‌ കുമാര്‍,  പി. അനൂപ്,  കെ. കെ. അനില്‍കുമാര്‍,  കെ. അബ്ദുല്‍ റഹിമാന്‍,  എന്‍. സുമാനസന്‍,  അഷ്‌റഫ് പട്ടാമ്പി എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 6 of 18« First...45678...Last »

« Previous Page« Previous « പ്രവാസി മലയാളി പഠന കേന്ദ്രം ആരംഭിക്കുന്നു
Next »Next Page » എം. സി. സി. അവാര്‍ഡ് നൈറ്റ്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine