ദുബായ് : ദുബായ് കെ. എം. സി. സി. നല്‍കിയ സ്വീകരണത്തില്‍ യു. എ. ഇ. ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് പ്രസംഗിക്കുന്നു.

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
ഇബ്രാഹിം എളേറ്റില്‍, പളനി ബാബു, ഡോ. അബ്ദുറഹ്മാന്‍ ജറാര്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, ദുബായ് കൊണ്സല്‍ ജനറല്‍ സഞ്ജയ് വര്‍മ, മുന്‍ മന്ത്രി ടി. എം. ജേക്കബ്, അബ്ദുള്ള അബ്ദുല്‍ ജബ്ബാര്‍, എ. പി. ഷംസുദ്ദീന്‍ മുഹിയുദ്ദീന്‍, അലി അബ്ദുല്‍ അല്‍ റയീസ്, കെ. കുമാര്‍, എ. പി. അബ്ദുസ്സമദ് സാബീല്‍, ഡോ. കെ. പി. ഹുസൈന്‍ എന്നിവര്‍ വേദിയില്‍



ദുബായ് : വൈസ് മെന്‍ ഇന്റര്‍നാഷനല്‍ ഗള്‍ഫ് മേഖലയിലെ ക്ലബ്ബുകള്‍ ഉള്‍പ്പെട്ട ഗള്‍ഫ് സോണിന്റെ ലഫ്. റീജണല്‍ ഡയറക്ടറായി ജോബി ജോഷ്വ (ദുബായ് ക്ലബ്) തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഏരിയയിലെ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണില്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് സോണിന്റെ കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പെട്ട 15 ക്ലബ്ബുകളും 1 ഡിസ്ട്രിക്ടും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഏരിയാ പ്രസിഡണ്ട് രാജന്‍ പണിക്കര്‍ സ്ഥാനാരോഹണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അജ്മാന്‍ : കേരള കോണ്ഗ്രസ് (ജേക്കബ്) ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി. എം. ജേക്കബിനെ എറണാകുളം പ്രവാസി വെല്‍ഫേര്‍ അസോസിയേഷന്‍ അജ്മാനില്‍ നല്‍കിയ സ്വീകരണത്തില്‍ രക്ഷാധികാരി ഇസ്മായില്‍ റാവുത്തര്‍ പൊന്നാട അണിയിച്ചു ഉപഹാരം നല്‍കി ആദരിച്ചു.



















