ദുബായ് : ആശയങ്ങളുമായി സംവദിക്കാനുള്ള അവസരം കേരളത്തില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കു കയാണെന്ന് ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. സര്‍ഗ ധാര സംഘടിപ്പിച്ച സൌഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബഷീര്‍, എം. ടി. മുതലായ സാംസ്കാരിക നായകന്മാര്‍ കേരളത്തില്‍ നിലനിര്‍ത്തിയ സാംസ്കാരിക മതേതര പാരമ്പര്യം നില നിര്‍ത്താന്‍ നമുക്ക് കഴിയണം. അടയാളങ്ങള്‍ അവശേഷിപ്പിക്കാന്‍ കഴിയാതെ പോകുന്ന ജന്മം വ്യര്‍ത്ഥമാണെന്നും ഇത്തരം സാംസ്കാരിക കൂട്ടായ്മകള്‍ അടയാള പ്പെടുത്തലുക ളാണെന്നും അവര്‍ പറഞ്ഞു.
ചെയര്‍മാന്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു. സി.വി.എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ ബഷീര്‍ തിക്കോടി, മാധ്യമ പ്രവര്‍ത്തകന്‍ മസ്ഹര്‍, അഡ്വ. ജയരാജ്, റീന സലിം, ജില്ലാ പ്രസിഡണ്ട് ജമാല്‍ മനയത്ത്, ആഷ്റഫ് പിള്ളക്കാട്, ആഷ്റഫ് കൊടുങ്ങല്ലൂര്‍, എന്‍. കെ. ജലീല്‍, ഉമ്മര്‍ മണലാടി തുടങ്ങിയവര്‍ സംസാരിച്ചു. ബഷീര്‍ മാമ്പ്ര, അബ്ദുള്ളക്കുട്ടി ചേറ്റുവ എന്നിവര്‍ കവിതകള്‍ ആലപിച്ചു. ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട് സ്വാഗതവും, ജന. കണ്‍വീനര്‍ അഷ്‌റഫ് കിള്ളിമംഗലം നന്ദിയും പറഞ്ഞു.


ഷാര്ജ : ശാസ്ത്രവും കലയും സംസ്കാരവും വിനോദവും സമന്വയി പ്പിച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് സംഘടിപ്പിച്ച ചങ്ങാതി ക്കൂട്ടത്തില്‍ നൂറോളം കൂട്ടുകാര്‍ ആവേശ ത്തോടെ പങ്കു ചേര്‍ന്നു. ഷാര്‍ജ യിലെ എമിരേറ്റ്സ് നാഷണല്‍ സ്കൂളില്‍ നടന്ന പരിപാടി ക്ക് നിര്‍മ്മല്‍ കുമാര്‍ നേതൃത്വം നല്‍കി.


ഷാര്ജ : അനുഭവങ്ങള്‍ ഒരു സാഹിത്യകാരനെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു ശ്രീ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് മാധ്യമ പ്രവര്ത്തകന്‍ നാസര്‍ ബേപ്പൂര്‍ അഭിപ്രായപ്പെട്ടു. ലോക സാഹിത്യത്തിന്റെ നെറുകയിലേയ്ക്ക് മലയാളത്തെ ഉയര്ത്തിയ ആ അനശ്വര പ്രതിഭയെ അനുസ്മരിക്കുക എന്നത് മലയാളത്തെ ആദരിക്കുന്നതിനു തുല്യമാണ്. മാസ്സ് ഷാര്ജ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിബ്ബ കൈരളി സാംസ്‌കാരിക വേദി കുട്ടികള്‍ക്കായി വിജ്ഞാന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ജൂലായ് 19 തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന ‘അവധിക്കാല വിജ്ഞാന കളരി’ എല്ലാ തുറകളിലും ഉള്ള കുട്ടികള്‍ക്കും വേണ്ടി മലയാളം, വ്യക്തിത്വ വികസനം എന്നി വിഷയ ങ്ങളില്‍ പ്രഗല്‍ഭ രായവര്‍ ക്ലാസ്സുകള്‍ എടുക്കുന്നു ഈ അവസരം ഉപയോഗ പ്പെടുത്തുന്ന തിന്നായി വിളിക്കുക
ഷാര്ജ : ഭോപ്പാല്‍ വാതക ദുരന്തവും 25 വര്‍ഷ ങ്ങള്‍ക്കു ശേഷം ഉണ്ടായ കോടതി വിധി യും വിലയിരുത്തു ന്നതിനായി, ഷാര്‍ജ യിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ ഒത്തു കൂടുന്നു. ജൂലായ് 16 വെള്ളിയാഴ്ച ഷാര്‍ജ യിലെ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റിട്യൂട്ട് ഹാളില്‍ നടക്കുന്ന ഈ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്നത് പ്രസക്തി ഷാര്‍ജ. “ഭോപ്പാല്‍ ദുരന്തവും കോടതി വിധിയും: ആണവ ബാദ്ധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍” എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ e പത്രം കോളമിസ്റ്റും, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, ഡോ. അബ്ദുല്‍ ഖാദര്‍, ഗഫൂര്‍ പട്ടാമ്പി, ശിവ പ്രസാദ് എന്നിവര്‍ സംബന്ധിക്കും.



















