ദുബായ് : മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ട പരിഹാര തുക വിതരണം ചെയ്യുന്നതില്‍ റിലയന്‍സ് കമ്പിനിയെ സഹായിക്കാന്‍ എയര്‍ ഇന്ത്യ നടത്തുന്ന കള്ളക്കളി അവസാനിപ്പിച്ച് അര്‍ഹമായ നഷ്ട പരിഹാര തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ക്കൊണ്ട് എയര്‍ ഇന്ത്യ നടത്തുന്ന ഈ വഞ്ചന അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ യശ്ശസിന് തന്നെ കോട്ടം തട്ടുന്നതാണെന്നും ഇത് ഇന്ത്യയ്ക്ക് അപമാനമാണെന്നും ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
ജനങ്ങളെ വട്ടം കറക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും മുന്‍പന്തിയിലുള്ള എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് പോലും കാണിക്കുന്ന അനീതി ന്യായീകരി ക്കാനാവില്ലെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധ മുയര്‍ന്ന് വരണമെന്നും എയര്‍ ഇന്ത്യയുടെ കള്ളക്കളി പുറത്തു കൊണ്ടു വരാന്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
1999 മെയ് 28-ാം തിയ്യതി നിലവില്‍ വരികയും 2010 ജുലൈ വരെ ഇന്ത്യയടക്കം 97 രാജ്യങ്ങള്‍ ഒപ്പു വെയ്ക്കുകയും ചെയ്‌ത മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ് നഷ്ട പരിഹാരത്തുക വിതരണം ചെയ്യേണ്ടത് എന്നിരിക്കെ, നാമമാത്രമായ തുക വിതരണം ചെയ്‌ത്, മരിച്ച കുടുംബങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്.
മരണപ്പെട്ടവരില്‍ മിക്കവരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു എന്ന വസ്‌തുത ഒട്ടും പരിഗണി ക്കാതെയാണ് എയര്‍ ഇന്ത്യയുടെ ഈ ക്രൂരത.
മണ്ഡലം പ്രസിഡന്റ് മഹ്മൂദ് കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമദ് ചെടയക്കാല്‍, സലീം ചേരങ്കൈ, റഹീം ചെങ്കള, നൂറുദ്ദീന്‍ ആറാട്ട് കടവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക നന്ദിയും പറഞ്ഞു.


ഷാര്‍ജ : അനുദിന ചാര്‍ജ് വര്‍ദ്ധനയും നിരന്തരം റദ്ദാക്കലും വഴി പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന വിമാന സര്‍വീസുകളെക്കാള്‍ താഴെ തട്ടിലുള്ള പ്രവാസികള്‍ക്ക് കൂടി ആശ്വാസമേകാവുന്ന കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ താല്പര്യം എടുക്കണമെന്ന് ഷാര്‍ജയില്‍ ആമീ റസിഡന്‍സില്‍ ചേര്‍ന്ന സ്വരുമ ദുബായ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.






















