ഒരു നല്ല നാളേക്കു വേണ്ടി ബഹറൈനില്‍

October 9th, 2010

kv-shamsudheen-epathram

ദുബായ്‌ : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുടെ 214ആമത് ക്ലാസ്‌ ബഹറൈനില്‍ നടത്തി. ബഹറൈന്‍ കേരളീയ സമാജത്തില്‍ ഒക്ടോബര്‍ 8 വെള്ളിയാഴ്ച യായിരുന്നു ക്ലാസ്‌ നടത്തിയത്. പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിച്ചു.

ബഹറൈനിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്‌ ജോസഫിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടത്തപ്പെട്ടത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാള ഗാനങ്ങള്‍ക്ക് പഞ്ചാബിയുടെ കൊറിയോഗ്രാഫി

September 30th, 2010

albayan-residents-association-1-epathram
ഷാര്‍ജ: മലയാള ഗാനങ്ങള്‍ക്ക് കമ്പോസിംഗും കൊറിയോഗ്രാഫി യും ചെയ്ത് ഉത്തരേന്ത്യക്കാരന്‍ ശ്രദ്ധേയനാകുന്നു. പഞ്ചാബ് സ്വദേശിയായ ഗുരുവിന്ദര്‍ സിംഗ് ആണ് ഡാന്‍സില്‍ തികച്ചും നവാഗതരായ പത്തോളം മലയാളി ചെറുപ്പക്കാര്‍ക്ക് ചിങ്ങ മാസം വന്ന് ചേര്‍ന്നാല്‍, ബല്ല ബല്ലാഹെ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ചുവടുകള്‍ രൂപപ്പെടുത്തിയത്.

ജോലി സമയം കഴിഞ്ഞ് കിട്ടിയ നാല് ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ ഡാന്‍സ് പ്രാക്ടീസിന് ചിലവഴിച്ചത്. ഗുരുവിന്ദര്‍ സിംഗ് എന്ന അതുല്യ കലാകാരന്റെ മികച്ച ശിക്ഷണമാണ് തങ്ങളെ മികച്ച ഡാന്‍സര്‍മാ രാക്കിയെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന മലയാളികളുടെ സ്നേഹവും, സഹകരണവും കണ്ടാണ് അവരോടൊപ്പം നിന്ന്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ തന്നെ നിര്‍ബ്ബന്ധിതനായത് എന്ന് ഗുരുവിന്ദര്‍ സിംഗ് പറയുന്നു. മാത്രമല്ല, ഇത്തരം കലാ കായിക പ്രവര്‍ത്തന ങ്ങളോടുള്ള ആഭിമുഖ്യം മലയാളിക ള്‍ക്കിടയിലാണ് കൂടുതല്. ഒരു കലാകാരനായ തന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും അതാണ്.

thiruvathira-kali-epathram

തിരുവാതിരക്കളി


ഇരുനൂറ് മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അല്‍ ബയാന്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണം – ഈദ് ആഘോഷങ്ങളോ ടനുബന്ധിച്ചാണ് നൃത്ത രൂപം അരങ്ങേറിയത്. നേരത്തെ വിവിധ കലാ കായിക മത്സരങ്ങള്‍ക്ക് പുറമെ നാടന്‍ കളികള്‍, സ്ത്രീകള്‍ക്ക് പ്രത്യേകമായി തിരുവാതിര കളി, വടം വലി ,മ്യൂസിക്ക് ചെയര്‍ മത്സരങ്ങളും അരങ്ങേറി.
vadam-vali-epathram

വടംവലി


സൌജന്യ മെഡിക്കല്‍ ക്യാമ്പ്, പരിപാടിക ള്‍ക്കിടയിലുള്ള ഓരോ മണിക്കൂറിലും നറുക്കെടുത്ത് വിജയികള്‍ക്ക് ഹോം തിയ്യറ്റര്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍, വിപുലമായ ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരുന്നു.
abhirami-epathram

അഭിരാമി


ആറ് വയസ്സിനുള്ളില്‍ എണ്ണൂറിലധികം ഗാനങ്ങള്‍ ഹൃദിസ്ഥമാക്കിയ അഭിരാമി ആയിരുന്നു ഈദ് – ഓണാഘോഷങ്ങള്‍ക്ക് ഉത്ഘാടനം നിര്‍വ്വഹിച്ചത്. മിസ്സ് റാണി പരിപാടികള്‍ നിയന്ത്രിച്ചു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായിരുന്നു പരിപാടികള്‍ നടന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൃഷ്ടികള്‍ ക്ഷണിക്കുന്നു

September 25th, 2010

seethisahib-logo-epathramദുബായ്‌ : സീതി സാഹിബിനെ കുറിച്ച് പഠിക്കാന്‍ പ്രചോദനം നല്‍കുന്നതിന്റെ ഭാഗമായും, സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ പൊതു ജനങ്ങളില്‍ നിന്നുമുള്ള രചനകള്‍ ഉള്‍പ്പെടുത്താനും ഉദ്ദേശിച്ച് ലേഖന മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നതായി സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്ടര്‍ അറിയിച്ചു.

“സീതി സാഹിബും കേരളത്തിലെ സാംസ്കാരിക നേതാക്കളും” എന്ന വിഷയത്തില്‍ പത്തു ഫൂള്‍സ്കാപ് പേജ് കവിയാതെ തയ്യാറാക്കി ഒക്ടോബര്‍ 31ന് മുമ്പായി സ്കാന്‍ ചെയ്ത് seethisahibvicharavedhi അറ്റ്‌ gmail ഡോട്ട്‌കോം എന്ന ഈമെയിലില്‍ അയക്കണം. വിജയികള്‍ക്ക്‌ സംസ്ഥാന തലത്തില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് പാരിതോഷികം നല്‍കുന്നതാണെന്ന് കണ്‍വീനര്‍ ഇസ്മായില്‍ ഏറാമല അറിയിച്ചു.

സീതി സാഹിബ് വിചാര വേദി പ്രസിദ്ധീകരിക്കുന്ന സുവനീറിലേയ്ക്ക്‌ രചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ബഷീര്‍ മാമ്പ്രയെ 050 9847669 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ബയാന്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓണം ഈദ്‌ ആഘോഷങ്ങള്‍

September 23rd, 2010

al-bayan-building-epathram

ഷാര്‍ജ : നാഷണല്‍ പെയിന്റിന് അടുത്തുള്ള സ്ക്കൂള്‍ സോണില്‍ നാളെ വിപുലമായ തോതില്‍ ഈദ് ഓണാഘോഷങ്ങള്‍ അരങ്ങേറുന്നു. പൂക്കളവും, വ്യത്യസ്ത നാടന്‍ കളികളുമായാണ് ഇപ്രാവശ്യത്തെ ആഘോഷ പരിപാടികള്‍ നടക്കുന്നത്. കുട്ടികളുടെ പാട്ട്, നൃത്തം, കസേര കളി, വടം വലി, പ്രച്ഛന്ന വേഷം, സുന്ദരിക്ക് പൊട്ട് കുത്തല്‍, കുരങ്ങന് വാല്‍ വരക്കല്‍ എന്നിങ്ങനെ വിവിധ തരം മത്സരങ്ങള്‍ സംഘടിപ്പി ക്കപ്പെടുന്നുണ്ട്.

രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന പരിപാടികളില്‍ ഷാര്‍ജയിലെ “അല്‍ ബയാന്‍ റെസിഡന്റ് അസോസിയേഷനില്‍“ പെട്ട  200-ഓളം മലയാളി കുടുംബങ്ങളാണ് പങ്കെടുക്കുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രേരണ ദെയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരിച്ചു

September 22nd, 2010

prerana-deira-horalans-unit-epathram

ദുബായ്‌ : പ്രേരണ യു. എ. ഇ. ദയറ – ഹോര്‍ലാന്‍സ്‌ യൂണിറ്റ് രൂപീകരണവും ഓണാഘോഷ പരിപാടിയും കരാമ കോണ്ടിനെന്‍റല്‍ സ്റ്റാര്‍ റെസ്റ്റോറെന്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 17ന് നടന്നു. പരിപാടി പ്രശസ്ത മലയാളം സിനിമാ സംവിധായകന്‍ പ്രദീപ് ചൊക്ലി ഉദ്ഘാടനം നിര്‍വഹിച്ചു. എം. പി. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശശി. ഇ. പി. സ്വാഗതം പറഞ്ഞു.

പ്രേരണയുടെ സമീപന രേഖയില്‍ ഊന്നി നിന്നു കൊണ്ട് സംഘടനയുടെ കേന്ദ്ര കമ്മറ്റി സെക്രട്ടറി പ്രദോഷ്‌ കുമാര്‍ സംസാരിച്ചു. വിവിധ സാമ്പത്തിക കാരണങ്ങളാല്‍ സ്വന്തം സാംസ്കാരിക ധാരയില്‍ നിന്നും പലായനം ചെയ്യപ്പെട്ട് ഇവിടെ എത്തി ച്ചേര്‍ന്നിരിക്കുന്ന മലയാളികളുടെ, അവന്‍ എത്തി ച്ചേര്‍ന്നിരിക്കുന്ന ബഹുസ്വരമായ സാംസ്കാരിക അവസ്ഥയില്‍ മറ്റു ഭാഷാ സംസ്കാരങ്ങളോട് ഇടപഴകാനും പുതിയ സംസ്കാരത്തില്‍ വേരുറപ്പിക്കാനും ഉതകുന്ന, സാംസ്കാരിക പ്രതിരോധത്തിലൂടെ അവരെ ആശയങ്ങളുടെ ലോകത്തേക്ക്‌ അടുപ്പിക്കാനുള്ള ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ് പ്രേരണ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ വിട്ടു വന്ന കേരള സംസ്കാരത്തെ അതേ പടി പുതിയ സാഹചര്യത്തില്‍ പറിച്ചു നടാനും അതിനു കഴിയാത്ത തിനാലുണ്ടാകുന്ന ഗൃഹാതുരത്വവും, അത് സൃഷ്ടിക്കുന്ന പ്രതിലോമ ചിന്തകളുടെയും സ്ഥാനത്ത്‌ പുരോഗമന പരമായ ആശയങ്ങളുടെയും സഹവര്‍ത്തി ത്വത്തിന്റെയും സഹ വാസത്തിന്റെയും പുതിയ തിരിച്ചറിവുകള്‍, സമകാലീനമായ സാംസ്കാരിക അന്തരീക്ഷത്തിലൂടെ സൃഷ്ടിച്ചെടുക്കാനാണ് പ്രേരണ ശ്രമിക്കുന്നത്. വിവിധ മതങ്ങളുടെ പേരിലും ജാതി – ഉപജാതികളുടെ പേരിലും, മറ്റു പ്രാദേശിക ചിന്തകളുടെ പേരിലും സംഘടിപ്പിക്കപ്പെട്ട് കിടക്കുന്ന പ്രവാസി സമൂഹത്തെ സാമ്രാജ്യത്വ വിരുദ്ധമായ, മതേതരവും ജാതി – ഉപജാതി വിരുദ്ധവും, പ്രാദേശിക ചിന്തകള്‍ക്ക് അതീതവുമായ ഒരു ബൃഹത്താവി ഷ്കാരത്തിന്റെ സംസ്കാരം പകര്‍ന്ന് കൊടുക്കാനാണ് പ്രേരണ നിലകൊള്ളുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

തുടര്‍ന്ന് യൂനിറ്റ്‌ ഭാരവാഹികളായി സെക്രട്ടറി ശശി ഇ. പി., പ്രസിടന്റ്റ്‌ സുരേഷ് തെണ്ടല്‍കണ്ടി, ജോ. സെക്രട്ടറി സത്യന്‍ കണ്ടോത്ത്‌, വൈ. പ്രസിഡന്റ് രാജേഷ്‌, ട്രഷറര്‍ പി. വി. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 അംഗ കമ്മറ്റി തിരഞ്ഞെടുത്തു. പ്രേരണ കേന്ദ്ര കമ്മറ്റി പ്രസിഡന്‍റ് ഡോ. അബ്ദുള്‍ ഖാദര്‍, കേന്ദ്ര കമ്മറ്റി അംഗം രാജീവ്‌ ചേലനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പ്രശസ്ത ഡോക്യൂമെന്ററി സംവിധായ കനായിരുന്ന ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത പ്ലാച്ചിമട സമരത്തെ കുറിച്ചുള്ള “1000 ഡേയ്സ് ആന്‍റ് എ ഡ്രീം” എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 7 of 13« First...56789...Last »

« Previous Page« Previous « പി. മണികണ്ഠനെ ആദരിക്കുന്നു
Next »Next Page » എം.എം. അക്ബര്‍ ഖോര്‍ ഫക്കാനില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine