അല്‍ ഐന്‍ : 12 വര്‍ഷം പിന്നിട്ട ബ്ലൂസ്റ്റാര്‍ ഇന്‍റ്ര്‍ യു. എ. ഇ. ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ പതിമൂന്നാം വര്‍ഷവും വിപുലമായി തന്നെ ആഘോഷിക്കു വാനുള്ള തയ്യാറെടുപ്പിലാണ്.
2010 ഡിസംബര്‍ 10 വെള്ളിയാഴ്ച അല്‍ഐന്‍ യു. എ. ഇ. യൂണിവേഴ്‌സിറ്റി സ്റ്റേഡിയ ത്തിലാണ് ‘എഫ്. എസ്. എഫ്’ (F S F) എന്നു നാമകരണം ചെയ്ത ഈ കായിക മാമാങ്കം അരങ്ങേറുക. രാവിലെ 7 മണിക്ക് അല്‍ഐനിലെ ഉയര്‍ന്ന പോലീസ് മേധാവി കളുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യ ത്തില്‍ വര്‍ണ്ണാഭ മായ മാര്‍ച്ച് പാസ്റ്റോടെ ആരംഭിക്കുന്ന എഫ്. എസ്. എഫി ന് രാത്രി 9 മണിയോടെ തിരശ്ശീല വീഴും.
ഒരു മിനി ഒളിമ്പിക്‌സിന്‍റെ തലയെടുപ്പോടെ ത്തന്നെയാണ് എല്ലാ വര്‍ഷവും ഇതിന്‍റെ സംഘാടകരായ ബ്ലൂസ്റ്റാര്‍ അല്‍ ഐന്‍, ഇവിടുത്തെ പരിമിതി കളില്‍ നിന്നു കൊണ്ട് ഈ മേള സംഘടിപ്പിച്ചു വരുന്നത്. എല്ലാ സ്കൂളു കളിലെയും കായികാധ്യാപക രുടെയും കൃത്യമായ ഇടപെടലുകള്‍ മേളക്ക് കരുത്ത് പകരുന്നു.
അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ ഗ്രൗണ്ടില്‍ 1998 ല്‍ തുടക്കം കുറിച്ച ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍, കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി അല്‍ഐന്‍ യു. എ. ഇ. യൂണിവേഴ്‌സിറ്റി യുടെ സിന്തറ്റിക്ക് ട്രാക്കോടു കൂടിയ അന്താരാഷ്ട്ര നിലവാരമുള്ള ഗ്രൗണ്ടിലാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.
ചെറിയ കുട്ടികള്‍ മുതല്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ള വര്‍ക്കു വരെ വൈവിധ്യ മാര്‍ന്ന നിരവധി കായിക മത്സര ങ്ങള്‍ ഉള്‍പ്പെടുത്തി യിട്ടുള്ള എഫ്. എസ്. എഫ്. അംഗ വൈകല്യം സംഭവിച്ച കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങള്‍ തന്നെ സംഘടിപ്പിച്ചു പോരുന്നുണ്ട്.
ഗ്രൗണ്ടില്‍ ഒരേ സമയം ആറിനങ്ങളില്‍ വരെയാണ് മത്സരം നടക്കുക. ശരിക്കും ഒരു കായിക പ്രതിഭയ്ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന പ്രതീതിയാണ് എഫ്. എസ്. എഫ്. സമ്മാനിക്കുന്നത്.
ട്രാക്കിനങ്ങള്‍, ഹൈജംപ്, ഷോട്ട്പുട്ട് എന്നിവ കൂടാതെ ഫുട്‌ബോള്‍, കബഡി, ത്രോബോള്‍, കമ്പവലി എന്നിവ യും എഫ്. എസ്. എഫിന്‍റെ വേറിട്ട അനുഭവങ്ങളാണ്. അല്‍ഐന്‍ ബ്ലൂസ്റ്റാര്‍ എന്ന സംഘടന യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് എല്ലാ വര്‍ഷവും എഫ്. എസ്. എഫ്. സംഘടിപ്പി ക്കാറുള്ളത്.
ഈ കായിക മാമാങ്ക ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക പ്രതിഭകള്‍, ക്ലബ്ബുകള്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. നൗഷാദ് വളാഞ്ചേരി : 050 58 31 306, അബ്ദുള്ളക്കോയ : 055 92 81 011, ഉണ്ണീന്‍ : 050 61 81 596, ഹുസൈന്‍ : 050 52 37 142.