1972 മുതല്‍ ജൂണ്‍ 5 ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആഗോള തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അവബോധം വളര്‍ത്തുവാനും ഈ വിഷയത്തില്‍ രാഷ്ട്രീയ ശ്രദ്ധ പതിപ്പിക്കുവാനും ഈ ദിനാചരണം സഹായിക്കുന്നു. പരിസ്ഥിതി പ്രവത്തനത്തിനായി ജീവിതം നീക്കി വെയ്ക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ “e പത്രം പച്ച” ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.
പ്രൊഫ. ജോണ്‍ സി. ജേക്കബ്
ജീവന്റെ നിലനില്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട, കേരളത്തിലെ ആദ്യത്തെ Eco Club തുടങ്ങിയ മഹാന്‍, പരിസ്ഥിതി പ്രവര്ത്തനം ജീവിതം തന്നെയാണെന്ന മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്ന പ്രൊഫ. ജോണ്‍ സി. ജേക്കബ് എന്ന പച്ച മനുഷ്യന്‍.
ഇന്ദുചൂഡന്‍ മാഷ്
‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ പരിസ്ഥിതി പ്രസ്ഥാന ങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍മാഷ്.
ശരത് ചന്ദ്രന്‍
തന്റെ കാമറയുമായി ഇന്ത്യ ആകമാനം ഓടി നടന്ന്, എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന്, അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍.
മയിലമ്മ
കൊക്ക കോളയുടെ ജല ചൂഷണ ത്തിനെതിരെ പ്ലാച്ചിമട സമര മുഖത്ത് നിറഞ്ഞു നിന്ന മയിലമ്മ.
ലീല ടീച്ചര്‍
കാസര്‍ക്കോട്ടെ എന്‍ഡോ സള്‍ഫാന്‍ തളിയ്ക്കെതിരെ പൊരുതി, ഇരയായി, ജീവിതം തന്നെ നല്‍കേണ്ടി വന്ന ലീല ടീച്ചര്‍.
റഹ്മാന്‍ക്ക
ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക.
ശര്‍മ്മാജി
പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി.
കെ. വി. സുരേന്ദ്രനാഥ്
സൈലന്റ് വാലി സമര മുഖത്ത് മുന്‍നിര യിലുണ്ടായിരുന്ന കെ. വി. സുരേന്ദ്രനാഥ്.
ഒരു കാലത്ത് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറ സാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍ പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരി ഭാസ്കരന്‍ കൂറ്റനാട്‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ. സന്തോഷ് കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍, കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ്. പ്രഭാകരന്‍ നായര്‍, അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷ കുറുപ്പ്, ജല തരംഗം മാസികയിലൂടെ ജല സംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി. എസ്. ഗോപിനാഥന്‍ നായര്‍,…
ഞങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രം വിട്ടു പോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തു നില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ പരിസ്ഥിതി ദിനത്തില്‍ e പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: important-days
innu (12/6/2010) aayirakkanakkinu vidhyarthikalum paristhithipravarthakarum kodamanjum mazhayum kulirum vellachaattangalum anubhavicharinj vayanaadan churathiloodey 12 kilometre dooram nadannirangi . Jilla collector T.Bhaskaran flag off cheythu. pramukha paristhithi pravarthkaraaya Prof Shobheendran, K.V.Shivaprasad, Rajan Nair pankeduthu. Ettavum kooduthal vidhyarthikal pankedukkunna lokathiley ettavum valiya paristhithikkoottaymayil kavi P.K.GOPI. Prakrithiyamma enna ganam avatharippichu.
chithrathiaayi mathrubhumionline nokkuka.