ദുബായ് : അതിരപ്പിള്ളി പദ്ധതിക്ക് തുരങ്കം വെച്ചത് കൂടെത്തന്നെ ഉള്ളവരാണ് എന്ന മന്ത്രി എ. കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെ വനം മന്ത്രി ബിനോയ് വിശ്വം നടത്തിയ പ്രസ്താവന പ്രതീക്ഷ ഉണര്‍ത്തുന്നു. വികസനത്തിന്റെ പേരില്‍ വനം നശിപ്പിക്കുമ്പോള്‍ അതിനെ എതിര്‍ക്കാതിരിക്കാന്‍ ആവില്ല എന്നും ഇത്തരം വികസനം കൊണ്ടുണ്ടാവുന്ന പരിസ്ഥിതി നഷ്ടം കാലം തെളിയിക്കുമെന്നും മന്ത്രി എ. കെ. ബാലന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായി മന്ത്രി ബിനോയ് വിശ്വം പറഞ്ഞിരുന്നു.
മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പ്പറ്റി e പത്രം പരിസ്ഥിതി സംഘം “പച്ച” ദുബായില്‍ ചര്‍ച്ച നടത്തി. അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്ടത്തെ പ്പറ്റി ബോധ്യമുള്ള ഒരു മന്ത്രിയെങ്കിലും കേരളത്തില്‍ ഉള്ളത് ആശ്വാസകരമാണ് എന്ന് യോഗം വിലയിരുത്തി. ഈ വിഷയത്തില്‍ മന്ത്രി ബിനോയ് വിശ്വത്തിന് e പത്രം പരിസ്ഥിതി സംഘം “പച്ച” പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
- ജെ.എസ്.