ജനിതക പരിവര്‍ത്തനം നടത്തിയ ബി.ടി. വഴുതനയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ബീഹാര്‍ തടഞ്ഞു. ഇത്തരം നടപടി സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ബീഹാര്‍. കര്‍ഷകരും, കൃഷി ശാസ്ത്രജ്ഞരും, കാര്‍ഷിക ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചക ള്‍ക്കൊടുവില്‍ രാജ്യ കിസാന്‍ ആയോഗ് എത്തിച്ചേര്‍ന്ന തീരുമാന പ്രകാരമാണ് ഈ നടപടി എന്ന് മുഖ്യ മന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ബീഹാറിലെ കാലാവസ്ഥയിലും കാര്‍ഷിക സാഹചര്യങ്ങളിലും ബി.ടി. വഴുതനയുടെ ദൂഷ്യ ഫലങ്ങള്‍ കണ്ടെത്താന്‍ വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്തി ബോധ്യപ്പെടണം എന്നായിരുന്നു പഠനം നടത്തിയ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം. സംസ്ഥാനത്തെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തണം എന്ന് രാജ്യ കിസാന്‍ ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ടി. വഴുതനയുടെ വ്യാവസായിക ഉല്‍പ്പാദനത്തെ സംബന്ധിച്ച മതിയായ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല എന്നും രാജ്യ കിസാന്‍ ആയോഗ് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിന് അയച്ച എഴുത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: agriculture, gm-crops