Saturday, February 6th, 2010

ബി.ടി. വഴുതന : എതിര്‍ത്തവരോട് മന്ത്രി ജയറാം രമേശ്‌ കയര്‍ത്തു

jayaram-ramesh-bt-brinjalബാംഗ്ലൂര്‍ : ജനിതക പരിവര്‍ത്തനം നടത്തിയ വഴുതനയെ എതിര്‍ത്ത് സംസാരിച്ച ആയുര്‍വേദ ഡോക്ടറോട് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചര്‍ച്ചയ്ക്കിടയില്‍ കോപാകുലനായി. ബാംഗളൂരില്‍ നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കിടയിലാണ് മന്ത്രിക്ക്‌ തന്റെ സമചിത്തത നഷ്ടപ്പെട്ടത്‌. ആദ്യം മുതല്‍ക്കു തന്നെ വാദ പ്രതിവാദങ്ങള്‍ ചൂട്‌ പിടിപ്പിച്ച ചര്‍ച്ചയില്‍ മന്ത്രി കയര്‍ത്ത്‌ സംസാരിക്കുകയായിരുന്നു. ബി. ടി. വഴുതനയ്ക്ക് എതിരെയുള്ള വാദങ്ങള്‍ ശക്തി പ്രാപിച്ചതോടെ നില്‍ക്കക്കള്ളി ഇല്ലാതായ മന്ത്രി ഇത് പാര്‍ലമെന്റ് അല്ല എന്നും അതിനാല്‍ ഇവിടെ ബഹളം വെക്കാന്‍ ആവില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു. പാര്‍ലമെന്റ്‌ നടപടികള്‍ ടി.വി. യില്‍ കാണിക്കുന്നത് നിര്‍ത്തലാക്കണം എന്നും മന്ത്രി പറഞ്ഞു. ടി.വി. യില്‍ പാര്‍ലമെന്റിലെ ബഹളം കണ്ടാണ് ഇവിടെയും ചര്‍ച്ചയ്ക്കിടയില്‍ ബഹളം വെയ്ക്കുന്നത് എന്നായി മന്ത്രി.

കുത്തക കമ്പനികള്‍ക്ക്‌ വഴങ്ങിയ മന്ത്രി അവരുടെ സമ്മര്‍ദ്ദത്തില്‍ ആണ് ജനിതക വഴുതനയ്ക്ക് രാജ്യത്ത്‌ അനുമതി നല്‍കുന്നത് എന്ന ആരോപണം മന്ത്രി നിഷേധിച്ചു. ശാസ്ത്രജ്ഞര്‍ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ശകാരിച്ച മന്ത്രി കര്‍ഷകര്‍ ബി.ടി. വഴുതനയെ എതിര്‍ക്കുന്നത് എന്തിന് എന്ന ഒരു ശാസ്ത്രജ്ഞന്റെ ചോദ്യത്തിന് മറുപടി പറയാന്‍ വിസമ്മതിച്ചു. താന്‍ കുത്തക ബയോ ടെക്നോളജി കമ്പനിയുടെ ഏജന്റാണ് എന്ന ഒരു ആയുര്‍വേദ ഡോക്ടറുടെ പരാമര്‍ശത്തോടെ മന്ത്രിയുടെ നിയന്ത്രണം പൂര്‍ണമായ് നഷ്ടപ്പെട്ടു. ഡോക്ടറെ അധിക്ഷേപിച്ച മന്ത്രി അയാള്‍ക്ക് ചികില്‍സ ആവശ്യമുണ്ട് എന്ന് ആക്രോശിച്ചു. ഇനി ഈ കാര്യത്തില്‍ ചര്‍ച്ച ഇല്ലെന്ന് പറഞ്ഞ മന്ത്രി തീരുമാനം താന്‍ സ്വയം എടുക്കും എന്ന് അറിയിച്ച് ചര്‍ച്ച അവസാനിപ്പിച്ചു.


Jayaram Ramesh Loses His Cool During Discussion on Bt Brinjal

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ to “ബി.ടി. വഴുതന : എതിര്‍ത്തവരോട് മന്ത്രി ജയറാം രമേശ്‌ കയര്‍ത്തു”

  1. Ajeej says:

    Its nice to see this as lead news, which was notat all highlighted in any other national or local newspapers. Is the video clips available for this one. can you add to this

  2. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് says:

    ജയറാം രമേഷ്..prathikaranam ingane ayillenkile athishayikendateh ollu..

  3. paarppidam says:

    വാർത്ത നൽകിയതിനു നന്ദി.ബി.ടി വഴുതനനങ്ങയ്ക്കെതിരെ രാജ്യത്താകമാനം പ്രക്ഷോഭങ്ങൾ പടരുന്നത് മന്ത്രിയെ അസ്വസ്ഥനാക്കുക സ്വാഭാവിക. ചികിത്സ ഡോക്ടർക്കല്ല മറിച്ച് ബി.റ്റി വഴുതനങ്ങയെ കർഷകരുടെ മേൽ അടിച്ചേൽ‌പ്പിക്കുവാൻ ശ്രമിക്കുന്ന മന്ത്രിയടക്കം ഉള്ളവർക്കാണ് വേണ്ടത്.കുത്തകയുടെ താല്പര്യമല്ല മറിച്ച് കർഷകന്റെ താല്പര്യവും അതുവഴി രാജ്യത്തിന്റെ താല്പര്യവുമാണ് മന്ത്രി കാക്കേണ്ടത്.ശാത്രഞ്ജരുടേയും സദസ്സിലുണ്ടായിരുന്ന മറ്റുള്ളവരുടേയും ചോദ്യങ്ങൾക്ക് മുമ്പിൽ എന്തേ മന്ത്രിക്ക് ഉത്തരം മുട്ടിയത്? ബഹള വെക്കുവാൻ പാർളമെന്റല്ല എന്ന് പറയുമ്പോൾ മന്ത്രി സ്വയം അവഹേളിതനാകുകയാണ്.താനടക്കം ഉള്ള ജനപ്രതിനിധികൾ കാണിച്ചുകൂട്ടുന്നത് ജനം സഹിക്കണം എന്ന്പറയുന്നതിൽ എന്ത് ഔചിത്യമാണുള്ളത്? ഒരു കാര്യവുമില്ലാതെ അല്ല ഇവിടെ ആളുകൾ പ്രതിഷേധിക്കുന്നതെന്ന് എന്തേ മന്ത്രി തിരിച്ചറിയാതെ പോയി?കോടികൾ ചിലവിട്ട് ഓരോ ജനപ്രതിനിധിയേയും ജനം തിറഞെടുത്തയക്കുന്നതും അതുപ്പോലെ പഞ്ചനക്ഷത്ര സൌകര്യത്തിൽ ജീവിക്കുവാൻ അവസരം ഒരുക്കുന്നaതും ജനത്തെ സേവിക്കുവാനാണെന്ന് ഒരു പക്ഷെ അധ്യേം മറന്നുപോയതാകാം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010