ദുബായ് : ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്നേഹികള്‍ ഭൂമിയെ പച്ച പുതപ്പിക്കുവാനുള്ള സന്ദേശം ഊര്‍ജ്ജിതമായി പ്രചരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തു വരുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു സന്ദേശമാണ് ദുബായ് ആസ്ഥാനമായുള്ള എംകോ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നത്. ഭൂമിയെ നീലയാക്കാനുള്ള പുതുമയുള്ള ഇവരുടെ ആഹ്വാനം പക്ഷെ ഏറെ അര്‍ത്ഥവത്തും പ്രസക്തവുമാണ്. ഈ നൂറ്റാണ്ടില്‍ ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിപത്ത് ജല ദൌര്‍ലഭ്യം ആയിരിക്കും എന്ന വസ്തുതയുടെ ഓര്‍മ്മപ്പെടുത്തല്‍ ആണ് ഭൂമിയെ നീലയാക്കുക എന്ന സന്ദേശത്തിലൂടെ എംകോ മുന്നോട്ട് വെയ്ക്കുന്നത് എന്ന് എംകോ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എലീ ശാലൂബ് പറഞ്ഞു. ഈ വീക്ഷണത്തോട് കൂടിയാണ് തങ്ങള്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. “Keep the planet blue” എന്ന സന്ദേശവുമായി മുന്നോട്ട് പോകുന്ന കമ്പനിയ്ക്ക് ഇതിന് ചേരുന്ന പുതിയ ലോഗോയുടെ പ്രകാശനവും ദുബായ് ബാബ് അല്‍ ഷംസ് റിസോര്‍ട്ടില്‍ ഇന്നലെ ഒരുക്കിയ ചടങ്ങില്‍ വെച്ച് നടന്നു.
എംകോ ടീം
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ നാനോ ജല ശുദ്ധീകരണ പ്ലാന്റ് കമ്പനി സൗദിയില്‍ സ്ഥാപിക്കുന്ന വിവരവും ചടങ്ങില്‍ പ്രഖ്യാപിക്കുകയുണ്ടായി. പത്തു ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് ഡിസംബര്‍ 2011 ഓടെ പ്രവര്‍ത്തനക്ഷമമാവും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: water