ചെന്നൈ: നാല്‍പ്പത് ദിവസത്തിനകം കൂടംകുളം ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുമെന്ന വാര്‍ത്ത വന്നതോടെ ആണവ നിലയത്തിനെതിരെ മെയ് 1 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ആണവോര്‍ജ്ജ വിരുദ്ധ സമിതി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുക്കുമെന്ന തിരുനെല്‍വേലി കലക്ടറുടെ ഉറപ്പിനെ തുടര്‍ന്ന് മാര്‍ച്ച് 28ന് നിര്‍ത്തിവെച്ച നിരാഹാരം വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു. ‘ സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചതിനാല്‍ മെയ് ഒന്നുമുതല്‍ നിര്‍ത്തിവെച്ച പ്രതിഷേധ സമരങ്ങള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരാഹാര സമരത്തില്‍ നിരവധി സ്ത്രീകളും പങ്കെടുക്കും. ഇന്ത്യന്‍ സര്‍ക്കാരും, തമിഴ്‌നാട് സര്‍ക്കാരും ഞങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നും അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.’ പി. എം. എ. എന്‍. എ നേതാവ് എം. പുഷ്പരായന്‍ പറഞ്ഞു.
സമര സമിതി നേതാവ് ഉദയ കുമാറിനെതിരെ രാജ്യ ദ്രോഹം ഉള്‍പ്പെടെ 98 കള്ളക്കേസുകളാണ് എടുത്തിട്ടുള്ളത്. സമരമുഖത്തുള്ള 6,000ത്തോളം പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു 56,000ത്തിലധികം ആളുകളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. തടവിലാക്കപ്പെട്ട സമരസമിതി പ്രര്‍ത്തകരെ മോചിപ്പിക്കാമെന്നും സമരക്കാരുടെ മേലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് കേന്ദ്രമന്ത്രി നാരായണസ്വാമി 40 ദിവസത്തിനുള്ളില്‍ കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിച്ചത് ഇതോടെയാണ് സമര സമിതി മെയ് ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചത്.
- ഫൈസല്‍ ബാവ