‘അമേരിക്കാ
നീയെന്നാണ്
യുദ്ധം നിര്‍ത്തുക ?
പോ…
നീ നിന്റെ
ആറ്റംബോംബുമായ്
പുലയാട്…’
– അലന്‍ ഗിന്‍സ്ബര്‍ഗ്
ലോകം ആണവ ഭീതിയില്‍ കഴിയുകയാണ്. വന്‍ ശക്തികള്‍ ആണവ ശേഖരം കൂട്ടി വെക്കുന്നു,മറ്റു രാജ്യങ്ങള്‍ ആണവ ശക്തിയാവാന്‍ തിരക്കു കൂട്ടുന്നു, തങ്ങള്‍ക്കും വേണമെന്ന് തര്‍ക്കിക്കുന്നു, ചിലര്‍ യാചിക്കുന്നു. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്.
എല്ലാവരും തങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുന്നത് അപകട കാരിയായ ആണവായുധ ശേഖരത്തില്‍ ആണെന്ന സത്യത്തെ ഭയത്തോടെ വേണം കാണുവാന്‍.
ഒരു ആണവ വിസ്ഫോടനം
ആണവ മത്സരത്തിന്റെ മറ്റൊരു മുഖമാണ് ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാരം എന്ന നിലക്കാണ് ആണവ ഊര്‍ജ്ജത്തെ പ്രോത്സാഹി പ്പിക്കുന്നത്. തികച്ചും അപകട കാരിയായ ഈ ഊര്‍ജ്ജത്തിലൂടെ മാത്രമേ ഇനി ലോകത്തിന് മുന്നോട്ട് പോകാനാവൂ എന്ന് വാദിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ക്കൊപ്പം നിന്ന് നമുക്കും ആണവോ ര്‍ജ്ജം അനിവാര്യ മാണെന്ന് ചില എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും വാദിക്കുന്നു എന്നത് ഏറെ ദയനീയമാണ്. വികലമായ വികസന ബോധം തലക്കു പിടിച്ച നമ്മുടെ ചില രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണവോ ര്‍ജ്ജം മതിയായെ തീരൂ എന്ന വാശിയിലാണ്. എന്നും സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തി പോന്നിട്ടുള്ള ഇന്ത്യയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ പലപ്പോഴു മെടുത്തിട്ടുള്ള തീരുമാനങ്ങള്‍ സാമ്രാജ്യത്വ താല്പര്യത്തെ മുന്‍നിര്‍ത്തി യിട്ടുള്ളതായിരുന്നു.
തൊണ്ണൂറുകളില്‍ ഉദാര വല്‍ക്കരണം നടപ്പിലാക്കി കൊണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഇന്ത്യയില്‍ തേരോടാന്‍ അവസരമൊ രുക്കി കൊടുത്ത അന്നത്തെ ധനമന്ത്രി ഇന്ന് പ്രധാന മന്ത്രിയാ യപ്പോള്‍ അമേരിക്ക നടക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുന്നു. വര്‍ദ്ധിച്ച ഊര്‍ജ്ജാ വശ്യങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും ആണവോ ര്‍ജ്ജം കൂടിയേ തീരൂ എന്നാണ് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വാദിക്കുന്നത്. ഗാട്ട് കരാറിന്റെ കാര്യത്തിലും പേറ്റന്റ് നിയമങ്ങളുടെ കാര്യത്തിലും പ്രധാന മന്ത്രിക്ക് കര്‍ഷക താല്പര്യം പ്രശ്നമായി രുന്നില്ല. എന്തിന് ആയിര ക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴും പ്രധാന മന്ത്രി ഒട്ടും ഞെട്ടിയിരുന്നില്ല എന്നാല്‍ ഊഹ കച്ചവടമായ ഓഹരി കമ്പോളത്തിലെ തകര്‍ച്ചയില്‍ മുതലാളിമാരുടെ മനോവേദന എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ധന മന്ത്രിയും ഉള്‍കൊണ്ടതും ആകുലനായതും. സാമ്പത്തിക പരിഷ്കാര ങ്ങള്‍ക്ക് മാനുഷിക മുഖമെന്നത് ഓഹരി കമ്പോളത്തിലെ മുതലാളിത്ത മുഖമായിരിന്നു എന്നത് ഇന്ന് സത്യമായിരിക്കുന്നു.
ജന താല്പര്യത്തെ മാനിക്കാതെ അവിശ്വാസ പ്രമേയത്തിനു മേല്‍ പണാധിപത്യം നടമാടിയ കാഴ്ച നാം കണ്ടു കഴിഞ്ഞതാണ്. കരാറുകളുടെ ലംഘനങ്ങളുടെയും, ചതിയുടെയും ഒട്ടേറെ ചരിത്രമുള്ള അമേരിക്കയുമായി, അതും അവരുടെ താല്പര്യത്തി നനുസരിച്ച ആണവ കരാറില്‍ ഒപ്പിടാന്‍ പ്രധാന മന്ത്രി എന്തിനാണിത്ര തിടുക്കം കൂട്ടിയിരുന്നത് ? അപകടം പതിയിരിക്കുന്ന കരാറും ഊര്‍ജ്ജവും നമുക്കു തന്നേ തീരൂ എന്ന അമേരിക്കന്‍ വാശിയുടെ പിന്നിലെ ചതി എന്തായിരി ക്കുമെന്നതാണ് ജോര്‍ജ് ബുഷ് അമേരിക്കന്‍ സെനറ്റിനയച്ച രഹസ്യ കത്ത് പുറത്തായ തിലൂടെ മനസ്സിലാകുന്നത്. ഇതറിഞ്ഞിട്ടും എന്തിനായിരുന്നു പാര്‍ലിമെ ന്റിനേയും ജനങ്ങളേയും പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സും തെറ്റിദ്ധരി പ്പിച്ചെതെന്ന് തുറന്നു പറയണം. ഒപ്പം പാര്‍ലിമെ ന്റിനുള്ളില്‍ നടന്ന കോഴ വിവാദവും, സമാജ് വാദി പാര്‍ട്ടി നേതാവ് സര്‍ക്കാരിന് പിന്തുണ കൊടുക്കാന്‍ ഒരുങ്ങുന്നതിന്റെ തൊട്ടു മുമ്പ് അമേരിക്ക സന്ദര്‍ശിക്കുകയും തിരിച്ചു വന്ന ഉടനെ ആണവ കരാറിനെ പിന്തുണക്കുകയും ചെയ്തത് സംശയിക്കേ ണ്ടിയിരിക്കുന്നു.
അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ള ഈ കരാര്‍ അധിനിവേ ശത്തിന്റെ ആണവ ചരടാണെന്നും ഇതു കൊണ്ട് തന്നെ നമ്മളെ തളച്ചിടാനാ കുമെന്നുമുള്ള അമേരിക്കന്‍ ചതിയുടെ ആഴം വളരെ വലുതാണെന്നും, താല്‍കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറം കടക്കാത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളെ വിലക്കെടുക്കാന്‍ വളരെ എളുപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്ക പ്പെട്ടിരിക്കുന്നു. 1 2 3 കരാര്‍ ഇന്ത്യക്കും ബാധകമാ ണെന്നും ഹൈഡ് ആക്ട് പ്രകാരമേ ആണവ കരാര്‍ നടപ്പിലാക്കാനാവൂ എന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തിനാണ് ആദ്യം ഇല്ലെന്നും പിന്നീട് ഉണ്ടെന്നും പ്രധാന മന്ത്രി ജനങ്ങളോട് കള്ളം പറഞ്ഞത്. കരാര്‍ എപ്പോള്‍ വേണമെങ്കിലും വേണ്ടെന്ന് വെക്കാന്‍ പറ്റുമെന്ന് ഇപ്പോള്‍ പറയുന്ന അനില്‍ കാക്കോദ്കര്‍ ആ കത്ത് പുറത്ത് വന്നില്ലാ യിരുന്നെങ്കില്‍ ഈ സത്യം മറഞ്ഞിരി ക്കുമെന്നാണ് സൂചിപ്പിക്കുന്നത്, അതായത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സത്യങ്ങള്‍ മറച്ചു വെച്ചു കൊണ്ട് പ്രധാന മന്ത്രി ജനങ്ങളെ തെറ്റിദ്ധരി പ്പിച്ചതെന്ന് വ്യക്തം.
ചതികള്‍ പതിയിരിക്കുന്ന ആണവ കരാര്‍ ഇന്ത്യക്ക് മേല്‍ അടിച്ചേ ല്‍പ്പിക്കുവാന്‍ അമേരിക്ക കാണിച്ച സമ്മര്‍ദ്ദ തന്ത്രങ്ങളും അതിനനുസരിച്ച് ചാഞ്ചാടിയ ഇന്ത്യന്‍ ഭരണ വര്‍ഗത്തെയും നാം കണ്ടു. എന്നാല്‍ ഇതിനെ രാഷ്ട്രീയ വല്‍ക്കരിച്ചു കാണാനാണ് നമ്മുടെ ഒട്ടു മിക്ക പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചത്. ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുതല കണ്ണീരൊഴുക്കി പ്രധാന മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന മുഖ്യ പ്രതിപക്ഷമായ ബി ജെ പിയും സഖ്യ കക്ഷികളും ഇതേ കരാറിനെ അനുകൂലിക്കു ന്നവരാണെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ഒമ്പത് മാസമായി രഹസ്യമാക്കി വെച്ചിരുന്ന ഈ കത്ത് പുറത്തായാല്‍ മന്മോഹന്‍ സിംഗ് മന്ത്രി സഭയുടെ ഭാവി തുലാസിലാ കുമെന്നതി നാലാണ് ഇത്രയും കാലം രഹസ്യമാക്കി വെച്ചതെന്ന് പറയുന്നത് സാധാരണ ക്കാരനല്ല ഈ കത്ത് പുറത്ത് വിട്ട അമേരിക്കന്‍ ജന പ്രതിനിധി സഭയുടെ വിദേശ കാര്യ സമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബെര്‍മാനാണ്. ആയതിനാല്‍ തന്നെ യു പി എ സര്‍ക്കാരിനും മന്മോഹന്‍ സിംഗിനും ഇതില്‍ നിന്ന് തലയൂരാനാകില്ല.
ബുഷിന്റെ കത്തിനെ പറ്റി പ്രധാന മന്ത്രിക്ക് നേരത്തെ അറിയാമാ യിരുന്നെന്ന് കത്ത് പ്രസിദ്ധീകരിച്ച വാഷിങ്ങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ഗ്ലെന്‍ കെസ്ലറും പറയുന്നു.
താല്‍കാലിക ലാഭത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഒരൊറ്റ പാര്‍ട്ടിയും ആണവോ ര്‍ജ്ജം വേണ്ട എന്ന പറയുന്നില്ല അവര്‍ വികസന വിരോധികളായി ചിത്രീകരി ക്കപ്പെടുമെന്ന് ഭയപ്പെടുന്നു. ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇന്ത്യന്‍ പാര്‍ലിമെ ന്റിന്റെ
ഭാവി മാത്രം ചര്‍ച്ച ചെയ്യാനും ഈ കരാര്‍ രാജ്യത്തിന് അഭിമാന മാണെന്നും അമേരിക്കയെ ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തായി ചിത്രീക രിക്കാനും ചില മാധ്യമങ്ങള്‍ കാണിച്ച തിരക്ക് ശ്രദ്ധിക്കേണ്ടതാണ്.
ചെര്‍ണോബില്‍ ദുരന്ത ബാധിത പ്രദേശത്ത് ജനിച്ച അലക്സി. കണ്ണില്‍ ടെന്നിസ് ബോള്‍ വലിപ്പത്തില്‍ ഉള്ള ട്യൂമറുമായാണ് അലക്സി ജനിച്ചത്.
ശാസ്ത്ര ലോകത്തിന്റെ സ്വപ്നം സൌരോ ര്‍ജ്ജത്തിലും ഹൈഡ്രജന്‍ ഊര്‍ജ്ജത്തിലും കേന്ദ്രീകരിക്കുന്ന ഇക്കാലത്ത് നാമെന്തിനാണ് ആണവോ ര്‍ജ്ജത്തിനു പിന്നില്‍ പായുന്നത് ? 1976-ല്‍ ഇറ്റലിയിലെ സെവസോയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി, 1979-ല്‍ അമേരിക്കയിലെ പെന്‍സില്വാനിയ ത്രീമെന്‍ ഐലന്റിലെ ന്യൂക്ലിയര്‍ അപകടം, 1984-ല്‍ പതിനായിര ക്കണക്കി നാളുകളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ ദുരന്തം, 1986-ല്‍ ഉക്രെയ്നിലെ ചെര്ണോബില്‍ ന്യൂക്ലിയര്‍ പ്ലാന്റിന്റെ തകര്‍ച്ച, നാഗസാക്കിയെ ചാരമാക്കിയ ന്യൂക്ലിയര്‍ ബോംബ് നിര്‍മ്മിച്ച കാലിഫോര്‍ണി യയിലെ ഹാന്‍ഫോര്‍ഡ് ന്യൂക്ലിയര്‍ റിസര്‍വേഷനില്‍ 1997-ല്‍ ഉണ്ടായ രാസ വിസ്ഫോടനം (ഇന്ന് ഈ സ്ഥലം പാരിസ്ഥിതിക അത്യാഹിത മേഖലയാണ്. Environmental Disaster Area) ഇങ്ങനെ അനുഭവത്തിലുള്ള വ്യവസായ വല്‍കൃത രാജ്യങ്ങള്‍ ആണവോ ര്‍ജ്ജത്തിനു വേണ്ടി ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യറല്ലാത്ത ഇക്കാലത്ത് നാമെന്തിനാണ് ഈ ദുരന്ത സാദ്ധ്യതകളെ കൈ നീട്ടി വാങ്ങുന്നത്.
അതും ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടും നഷ്ട പരിഹാരം ചോദിച്ചു വാങ്ങാന്‍ കഴിയാത്ത നമുക്കെങ്ങനെ വന്‍ശക്തിയായ അമേരിക്ക കരാര്‍ ലംഘിച്ചാല്‍ ചോദിക്കാനാവുക.
ലോക ജനസംഖ്യയുടെ 20 ശതമാന ത്തോളമുള്ള ഇന്ത്യയുടെ നിലപാടിന് ലോകത്തെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നയങ്ങള്‍ മറ്റിയെടു ക്കേണ്ടതിനു പകരം അമേരിക്കന്‍ താല്പര്യത്തെ അന്തമായി സ്വീകരിച്ച് കീഴടങ്ങാനാണ് ഇന്ന് നമ്മുടെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ആണവോ ര്‍ജ്ജമേ വേണ്ട എന്ന ധീരമായ തീരുമാനത്തി ലെത്താന്‍ ഇടതു പക്ഷത്തിനു പോലും കഴിയുന്നില്ല. അവരുടെ പ്രശ്നം മറുഭാഗത്ത് അമേരിക്ക യായതാണ് മറിച്ച് ചൈനയോ റഷ്യയോ ആയിരുന്നെങ്കില്‍ ഈ കരാറുമായി സഹരിക്കാന്‍ ബുദ്ധിമുട്ടു ണ്ടാകില്ല. അത്യന്തം അപകട കരമായ ആണ വോര്‍ജ്ജം വേണമെന്നു തന്നെയാണ് പ്രകാശ് കാരാട്ടും ബുദ്ധദേവും പറയുന്നത്. എല്ലാവര്‍ക്കും തീയുണ്ട വേണം തരുന്നതാ രാണെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം.
ആണവോ ര്‍ജ്ജം മെല്ലെ ആണവാ യുധമാകുന്ന തെങ്ങനെയെന്ന് ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. പ്രകൃതി ദുരന്തങ്ങളും, തീവ്രവാദി ഭീഷണിയും നമ്മുടെ ആണവ റിയാക്ടറുകളുടെ എങ്ങനെ ബാധിക്കുമെന്നത് ചിന്തിക്കേ ണ്ടിയിരിക്കുന്നു. ഉത്തര്‍പ്ര ദേശിലെ നറോറയില്‍ ഗംഗയുടെ തീരത്തുള്ള ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഭൂഗര്‍ഭ വൈകല്യത്തിന്റെ (Seismic Fault) മുകളിലാണ്. നമ്മുടെ നിലവിലുള്ള ആണവ റിയാക്ടറുകള്‍ തന്നെ അപകട ഭീഷണിയിലാണ്.
ഏറ്റവും വില കൂടിയ ആണവോ ര്‍ജ്ജവത്തി ലൂടെയാണ് നമ്മുടെ തകര്‍ന്നു കഴിഞ്ഞ കാര്‍ഷിക മേഖലയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ആണവ വികിരണം മൂലം വായു, ജലം, മണ്ണ്, എന്നിവ മലിനീകരി ക്കപ്പെടുമെന്നത് തെളിയിക്ക പ്പെട്ടതാണ്. മറ്റു നിലയങ്ങളെ പോലെ പ്രവര്‍ത്തനം ആണവ നിലയങ്ങള്‍ നിറുത്തി വെക്കനോ അടച്ചു പൂട്ടുവാനോ സാധിക്കുകയില്ല. തുടര്‍ച്ചയായ റേഡിയേഷന്‍ ആ പ്രദേശത്തെ നിത്യ ദുരിതത്തിലാക്കും.
ബധിരനായ മൈക്കലും വരള്‍ച്ച മുരടിച്ച വ്ലാഡിമിറും. പതിനാറ് വയസുള്ള ഈ ഇരട്ടകള്‍ ആണവ വികിരണത്തിന്റെ ഇരകളാണ്.
ആണവാ വശിഷ്ടങ്ങള്‍ എങ്ങനെ സംസ്കരിക്ക ണമെന്നത് ഇന്നും ഒരു ചോദ്യ ചിച്നമാണ്. ആണവാ വശിഷ്ടങ്ങള്‍ തീര്‍ച്ചയായും ഒരു ബാധ്യതയാകും. ഖനനം, സമ്പുഷ്ടീകരണം, ഉപയോഗം എന്നീ എല്ലാ അവസ്ഥകളിലും റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ സൃഷ്ടിക്ക പ്പെടുന്നുണ്ട്. ഒരു റിയാക്ടര്‍ പ്രതിവര്‍ഷം 20-30 ടണ്‍ ആണവാ വശിഷ്ടങ്ങളാണ് പുറംതള്ളുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോണ്‍ക്രീറ്റ് ബ്ലോക്കുകളിലാക്കി കടലില്‍ തള്ളാറാണ് പതിവ്.
ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണ കര്‍ത്താക്കള്‍. എന്തിനാണ് നമുക്കീ അപകടം പിടിച്ച ഊര്‍ജ്ജവും ചതി നിറഞ്ഞ കരാറും…