ന്യൂഡല്‍ഹി: പരിസ്ഥിതിയെ പറ്റി നടത്തിയ ഏറ്റവും ആധികാരിക പഠനം എന്ന് വിശേഷിപ്പിക്കാവുന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടുക്കി ജില്ല മുഴുവന്‍ പരിസ്ഥിതി ദുര്‍ബല മേഖലയിലാണെന്നും അതില്‍ അത്യന്തം അപകടാവസ്ഥയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലയിലെ 50 വര്‍ഷത്തിലേറെ പഴക്കമുള്ള അണക്കെട്ടുകള്‍ ഡീ കമ്മിഷന്‍ ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഒപ്പം അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. പത്ത് മെഗാവാട്ടില്‍ അധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ ഡാം ഇത്തരം പ്രദേശങ്ങളില് ഇനി നിര്‍മിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ വലിയ ദുരന്തം സമീപ ഭാവിയില്‍ തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ടത്തിലെയും അതിനോടു ചേര്‍ന്ന പ്രദേശങ്ങളിലെയും ജൈവവൈവിധ്യ പ്രദേശങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണു പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല തുടര്‍ന്ന് ഹൈകോടതി ഇടപെട്ടാണ് പരിസ്ഥിതി മന്ത്രാലത്തെ കൊണ്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിപ്പിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ 45 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും പറയുന്നു. സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ കരിങ്കല്‍ ക്വാറിയോ മണല്‍ വാരലോ അനുവദിക്കില്ല. ഇടുക്കിയും വയനാടും ഉള്‍പ്പെടെ കേരളത്തിലെ 14 താലൂക്കുകളാണ് ഈ വിഭാഗത്തില് പെടുന്നത്‍.
ഇടുക്കി മുഴുവന്‍ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്
May 26th, 2012- ന്യൂസ് ഡെസ്ക്
വായിക്കുക: eco-system, forest
കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ് എംപിമാര്‍
May 19th, 2012
ലണ്ടന്‍: കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് എം. പിമാര്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും കത്തയച്ചു. ആണവോര്‍ജ്ജ ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ നിര്‍മ്മാണം തുടരുന്നതെന്നും സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ഈ നിലയത്തിനു കഴിയില്ലെന്നും കൂടംകുളം സ്ഥിതി ചെയ്യുന്നത് സുനാമി ഭീഷണിയുള്ള തീരത്താണ് എന്നും കത്തില്‍ പറയുന്നു. ആണവ നിലയത്തിനെതിരെ സമര രംഗത്തുള്ള ഗ്രാമീണരായ ജനങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് മനുഷ്യാവകാശ ലംഘനമാണ് എന്നും ഈ നിലപാടില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ ഈ നിലപാടില്‍ നിന്നും പിന്തിരിയണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: electricity, nuclear, power, struggle
പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി
May 12th, 2012- ഫൈസല്‍ ബാവ
വായിക്കുക: campaigns, dams, eco-friendly, eco-system
അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി
May 7th, 2012ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന് പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീം കോടതി. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച് കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ് നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് ജി. എസ്. സിങ്‌വി അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.
സര്‍ക്കാരത് ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ തന്നെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി പറഞ്ഞു.
- ഫൈസല്‍ ബാവ
വായിക്കുക: climate, court, eco-system, nuclear, pollution
ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു
May 5th, 2012ടോക്യോ: ജപ്പാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അവസാനത്തെ ആണവ റിയാക്ടറും അടച്ചു പൂട്ടിയപ്പോള്‍ ഇന്ത്യയില്‍ കൂടംകുളം ആണവ നിലയം ഒരു മാസത്തിനകം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ജപ്പാനിലെ ഹൊക്കൈഡോ പ്രവിശ്യയിലെ തൊമാരി നിലയത്തിലെ മൂന്നാം റിയാക്ടർ ശനിയാഴ്ച്ച അടച്ചതോടെ ജപ്പാനില്‍ ആകെയുള്ള 50 ആണവ റിയാക്ടറുകളില്‍ അവസാനത്തേതാണ് അടച്ചു പൂട്ടിയത്. ഇതോടെ 1970തിന് ശേഷം ആദ്യമായി ജപ്പാന്‍ ആണവോര്‍ജ്ജമില്ലാത്ത നാടായി. ഈ വാര്‍ത്ത അറിഞ്ഞ ഉടന്‍ ജപ്പാന്‍ ജനത ടോക്യോയിലെ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി.
കഴിഞ്ഞ വര്‍ഷം ഉണ്ടായ സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകര്‍ന്നതോടെ ആണവോര്‍ജ്ജം ആപത്താണെന്ന സത്യം മനസിലാക്കി പല രാജ്യങ്ങളും ആണവോര്‍ജ്ജ പദ്ധതികള്‍ ഉപേക്ഷിക്കുകയോ നിറുത്തി വെയ്ക്കുകയോ ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ മറിച്ചാണ് നടന്നത്. ഫുക്കുഷിമ ദുരന്തത്തിന് ശേഷം കൂടംകുളം ആണവ നിലയം എങ്ങിനെയും പ്രവര്‍ത്തിപ്പിക്കുമെന്ന വാശിയിലാണ് നമ്മുടെ ഭരണകൂടം. കൂടംകുളത്ത് ഉദയ കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഭരണകൂടവും ചില മാധ്യമങ്ങളും ചേര്‍ന്ന് അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വീര്യം ഒട്ടും ചോര്‍ന്നു പോകാതെ കുട്ടികളും സ്ത്രീകളും അടങ്ങിയ ഗ്രാമീണര്‍ നടത്തുന്ന ജീവന്റെ സമരം തുടരുകയാണ്. ഒരു വശത്ത് അധികാരികളും കോര്‍പറേറ്റ് ശക്തികളും മറുവശത്ത് പാവങ്ങളായ ഗ്രാമീണ ജനതയും.
ജപ്പാന്‍ ഈ നശിച്ച വിദ്യയെ ഇല്ലാതാന്‍ ശ്രമിക്കുമ്പോള്‍ നാമത് കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. ജപ്പാനില്‍ ആണവ നിലയം പൂട്ടിയതിന് അവര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു. നമ്മുടെ പ്രഥമ പൌരനായ പ്രമുഖന്‍ പോലും കൂടംകുളം നിലയം വരണമെന്ന് വാദിക്കുന്നു. ജപ്പാനില്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തനം നിറുത്തുമ്പോള്‍ രാജ്യത്തെ വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പഴയ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈദ്യുതി കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നമ്മുടെ നിര്‍ദേശങ്ങള്‍ കൂടംകുളം തുറന്നേ മതിയാകൂ എന്നും.
എന്തൊരു വൈരുദ്ധ്യം!
- ഫൈസല്‍ ബാവ
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild