ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി യുടെ ജന്മ ദിനമായ ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.
ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ സാലിം അലി
November 12th, 2009- ഫൈസല്‍ ബാവ
വായിക്കുക: birds, green-people, important-days
ദീപ് ജോഷിക്ക് മാഗ്സസെ പുരസ്കാരം
August 4th, 2009പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപ് ജോഷിക്ക് 2009ലെ മാഗ്സസെ പുരസ്കാരം പ്രഖ്യാപിച്ചു. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ഇന്ത്യയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് കാര്യക്ഷമത കൊണ്ടു വരുന്നതിനായി ദീപ് ജോഷി പ്രകടിപ്പിച്ച നേതൃ പാടവവും ദീര്‍ഘ വീക്ഷണവും കണക്കിലെടുത്താണ് അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നത് എന്ന് രമണ്‍ മാഗ്സസെ പുരസ്കാര സമിതി അറിയിച്ചു.
ഈ പുരസ്കാരം ലഭിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ ദീപ് ജോഷി ഇത് ഒരു വ്യക്തിയുടെ നേട്ടമല്ല, മറിച്ച് ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ആശയത്തിന് ലഭിച്ച പുരസ്കാരമാണ് എന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും കഴിവുമുള്ള കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നു വന്ന് ഗ്രാമീണ ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരാഞ്ചലിലെ ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന ദീപ് ജോഷി അമേരിക്കയിലെ പ്രശസ്തമായ മസ്സാഷുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദവും പിന്നീട് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം പുനെയിലെ സിസ്റ്റംസ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും പിന്നീട് ഫോര്‍ഡ് ഫൌണ്ടേഷനിലും പ്രവര്‍ത്തിച്ചു. ഇവിടെ അദ്ദേഹം ഗ്രാമീണ വികസന രംഗത്ത് ഒട്ടേറെ പഠനങ്ങള്‍ നടത്തുകയുണ്ടായി. ഗ്രാമീണ വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകരും സാമൂഹ്യ സേവന സംഘടനകളേയും അടുത്തറിഞ്ഞ ജോഷി ഒരു കാര്യം മനസ്സിലാക്കി. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശാലമായ ഹൃദയവും സദുദ്ദേശവും ഉണ്ടെങ്കിലും അവര്‍ക്ക് വിദഗ്ദ്ധ പരിശീലനവും ഈ രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യവും കുറവാണ് എന്നതായിരുന്നു അത്.
ഫോര്‍ഡ് ഫൌണ്ടേഷന്റെ സഹായത്തോടെ ദീപ് ജോഷി ‘പ്രദാന്‍’ (Professional Assistance for Development Action – PRADAN) എന്ന സംഘടനക്ക് രൂപം നല്‍കി.
ജാര്‍ഖണ്ടിലെ ഗോത്ര വര്‍ഗ സ്ത്രീകളോടൊപ്പം ചേര്‍ന്ന് 2005 ഡിസംബറില്‍ ‘പ്രദാന്‍’ ഒരു പാല്‍ സംഭരണ പദ്ധതിക്ക് രൂപം നല്‍കി. പശുവിന്റെ കിടാവിന് ലഭിക്കേണ്ട പാല്‍ കറന്നെടുക്കുന്നത് പാപമാണ് എന്ന് വിശ്വസിച്ചിരുന്ന ഇവര്‍ക്കിടയില്‍ വ്യാവസായിക പാല്‍ സംഭരണത്തിന്റെ തത്വങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയ ജോഷിക്ക് പ്രതിദിനം ആറായിരം ലിറ്റര്‍ വരെ പാല്‍ സംഭരിക്കുന്ന ഒരു പ്രസ്ഥാനം ഇവിടെ രൂപപ്പെടുത്തുവാന്‍ സാധിച്ചു. 10000 ലിറ്റര്‍ പാല്‍ സംസ്കരിക്കുവാന്‍ ശേഷിയുള്ള ഒരു പാല്‍ സംസ്കരണ കേന്ദ്രവും 600 ഓളം വരുന്ന സ്ത്രീകളുടെ സഹകരണ സംഘം ഇവിടെ സ്ഥാപിച്ചു.
‘കമ്പ്യൂട്ടര്‍ മുന്‍ഷി’ എന്ന ഒരു ലളിതമായ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഈ സ്ത്രീകള്‍ തങ്ങളുടെ കണക്കുകളും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുന്നു.
ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ സ്വയം പര്യാപ്തമാക്കുകയും ദാരിദ്ര രേഖക്ക് മുകളില്‍ കൊണ്ടു വരുവാനും കഴിഞ്ഞ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ദീപ് ജോഷി വികസനം, ശാസ്ത്ര സാങ്കേതിക വ്യവസായ മേഖലകള്‍ പോലെ തന്നെ വെല്ലുവിളി നിറഞ്ഞ, മഹത്തരമായ കര്‍മ്മ മേഖലയാണ് എന്ന് തെളിയിച്ചു. മുളം തണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച ‘പ്രദാന്‍’ ന്റെ ഓഫീസ് കെട്ടിടത്തിലെ വിശാലമായ ഹാളില്‍ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും മാനേജ്മെന്റ് വിദഗ്ദ്ധരും സ്ഥിരം സന്ദര്‍ശകരാകുന്നതും 62 കാരനായ ജോഷിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഊര്‍ജ്ജം സംഭരിക്കുന്നതും ഇത് കൊണ്ടു തന്നെ.
- ജെ.എസ്.
വായിക്കുക: awards, green-people
ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് അംഗീകാരം
April 20th, 2009പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കുന്ന ആഗോള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് “ഇന്ത്യയുടെ കാറ്റ് മനുഷ്യന്‍” എന്നറിയപ്പെടുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് കാനഡയില്‍ പുരസ്കാരം നല്‍കി. കാനഡ ഇന്ത്യാ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സി.ഐ.എഫ്. ചഞ്ചലാനി ഗ്ലോബല്‍ ഇന്‍ഡ്യാ അവാര്‍ഡ് 2009 എന്ന ഈ പുരസ്കാരം കാനഡയിലെ ടൊറൊണ്ടോയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടെക് സിങ് അഹ്‌ലുവാലിയ ആണ് ഇദ്ദേഹത്തിന് സമ്മനിച്ചത്.
താന്‍ നടത്തിയിരുന്ന ഒരു തുണി മില്ലിലെ കനത്ത വൈദ്യുതി ബില്‍ ആണ് തുളസി താന്തിയെ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടി പോകാന്‍ പ്രേരിപ്പിച്ചത്. ഇതിനു വേണ്ടി ആദ്ദേഹം കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന രണ്ട് ചെറുകിട ടര്‍ബൈനുകള്‍ തന്റെ തുണി മില്ലില്‍ സ്ഥാപിച്ചു. തുണി മില്ലിനേക്കാള്‍ ചിലവു വന്ന ഈ നടപടി അന്ന് എല്ലാവരേയും അമ്പരപ്പിച്ചു എങ്കിലും ഇത്തരം ഒരു സംരംഭത്തിന്റെ ദൂരവ്യാപകമായ സാധ്യതകള്‍ അന്നേ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.
1995ല്‍ അദ്ദേഹം പൂണെയില്‍ സ്ഥാപിച്ച സള്‍സന്‍ എനര്‍ജി എന്ന കമ്പനി കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന ടര്‍ബൈനുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ്. 1995ല്‍ വെറും ഇരുപത് തൊഴിലാളികളും ആയി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 13000 ജോലിക്കാരാണ് ജോലി ചെയ്യുന്നത്. 21 രാജ്യങ്ങളിലായി ഈ സ്ഥാപനം വളര്‍ന്നിരിക്കുന്നു.
2006ല്‍ ഇദ്ദേഹത്തെ ടൈം മാസിക “പരിസ്ഥിതി നായകന്‍” എന്ന ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി.
- ജെ.എസ്.
വായിക്കുക: awards, electricity, green-people, power
മേധ ഉയര്‍ത്തുന്ന രാഷ്ട്രീയം
October 25th, 2008‘ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ അതു ബാധിക്കും എന്നു നോക്കി തീരുമാനമെടുക്കുക’. ഗന്ധിജിയുടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മേധാ പട്കറും ഇതേ വഴികളാണാവശ്യം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരിയാണ്. മേധ ഉയര്‍ത്തി കാട്ടിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ നിരവധിയാണ്. എങ്കിലും നമുക്കവരിന്നും പരിസ്ഥിതി പ്രവര്‍ത്തക മാത്രമാണ്. ഇന്ത്യയിലെ വിവിധ സമര മുഖത്ത് അണികള്‍ക്കൊ പ്പമിരുന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, ജലസന്ധിലെ ആദിവാസികള്‍ക്കൊപ്പം കഴുത്തോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന് സമരത്തിന് നേതൃത്വം നല്‍കിയ നര്‍മ്മദ താഴ്വരയിലെ *ദീദി വെറും പരിസ്ഥിതി പ്രവത്തക മാത്രമല്ല. അങ്ങിനെ മാത്രമായി ചുരുക്കി ക്കെട്ടാന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കരും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതി നമുക്കിന്ന് ലഭിക്കുന്നുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി ചുരുങ്ങി പ്പോകുന്ന സമൂഹത്തില്‍ മേധയെ പോലുള്ള യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നന്മയെ ഇല്ലാതാക്കുവനാണ് ഇക്കാലമത്രയും ചിലര്‍ ശ്രമിച്ചത്. മേധയെ ചുരുക്കി ക്കെട്ടാന്‍ അവര്‍ കണ്ടെത്തിയ ഒരേയൊരു വഴി അവരെ ഒരു പരിസ്ഥിതി പ്രവര്‍ത്തക മാത്രമായി കാണുക എന്നതായിരുന്നു. എന്നാല്‍ എല്ലാവരും കണ്ടില്ലെന്ന് നടിച്ച വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ഞെരിഞ്ഞമരുന്ന ദരിദ്രരുടെ ശബ്ദം മേധയിലൂടെയാണ് പുറത്തേക്കെത്തിയത്.
മേധയുടെ ശബ്ദം നര്‍മ്മദയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ആണവ ഇന്ധനം ഖനനം ചെയ്തു കൊണ്ട് പോകുന്നതിന്റെ ഫലമായി നിത്യ രോഗത്തിന്റെ ദുരിത ക്കയത്തില്‍ കഴിയുന്ന ജ്ഡാര്‍ഖണ്ഡ് ആദിവാസികളുടെ അതി ജീവനത്തിനായുള്ള സമരത്തിനു മുന്നില്‍ , നഗരം സൌന്ദര്ര്യ വല്‍ക്കരിക്കു ന്നതിന്റെ ഭാഗമായി ഇടതു പക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ കല്‍ക്കത്തയിലെ തെരുവു കച്ചവടക്കാരെ തുരത്തുന്ന തിനെതിരെ, ഗുജറാത്തിലെ ദഹാനുവില്‍ നിര്‍മ്മിക്കുന്ന തുറമുഖം മൂലം ലക്ഷ ക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ജീവിതമില്ലാ താകുന്നതിനെതിരെ, അവര്‍ക്ക് മാന്യമായ പുനരധിവാസം നല്‍കുന്നതിനു വേണ്ടി, മഹാരാഷ്ട്രയിലെ ധബോളയിലുള്ള എന്‍റോണിനെതിരെ, യു. പി. വൈദ്യുതി ബോര്‍ഡ് സ്വകാര്യ വല്‍ക്കരിക്കുന്ന തിനെതിരെ, തെഹ് രി അണ ക്കെട്ടി നെതിരെ, തൂത്തുക്കുടിയിലെ ചെമ്പു ഖനികളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ക്കെതിരെ, കൂടംകുളം ആണവ നിലയത്തിനെതിരെ, ഗുജറാത്തിലേയും, ഒറീസ്സയിലേയും വംശീയ നരഹത്യ ക്കെതിരെ, സിഗൂരിലെ കര്‍ഷകര്‍ക്കൊപ്പം, ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന് ഇരയായവരുടെ നീതിക്കു വേണ്ടി, പ്ലാച്ചിമടയില്‍ കൊക്കകോളയുടെ ജല ചൂഷണത്തി നെതിരെ, അതിരപ്പിള്ളി – പാത്രക്കടവ് പദ്ധതികള്‍ക്കെതിരെ, അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവ കരാറിനെതിരെ, കരിമുകള്‍ , ഏലൂര്‍ , പെരിയാര്‍ മലിനീകരണ ങ്ങള്‍ക്കെതിരെ, മുത്തങ്ങയില്‍ നടന്ന അദിവാസി പീഡനങ്ങള്‍ ക്കെതിരെ, ആദിവാസികളുടെ ഭൂമി പ്രശ്നത്തില്‍ , ഇങ്ങനെ മുഖ്യ ധാരാ രാഷ്ട്രീയക്കാര്‍ കടക്കാന്‍ മടിക്കുന്ന വിഷയങ്ങളിലും, ഇന്ത്യയിലെ ഒട്ടു മിക്ക സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക പ്രശ്നങ്ങളെ ക്കുറിച്ച് മേധ പട്കര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ടെന്ന് മാത്രമല്ല സജീവമായി ഇടപെടുന്നുമുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് മേധയെ ഒരു രാഷ്ട്രീയ ക്കാരിയായി കാണുവാന്‍ നാം മടിക്കുന്നത്.
യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നീതി യുക്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന മേധ പട്കര്‍ സമകാലിക മുഖ്യ ധാരാ രാഷ്ട്രീയക്കാരുടെ കണ
- ഫൈസല്‍ ബാവ
വായിക്കുക: green-people
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild