ഭോപ്പാല്‍ – മഹാ ദുരന്തത്തിന്റെ കാല്‍ നൂറ്റാണ്ട്‌

December 2nd, 2009

പതിനായിരങ്ങള്‍ക്ക്‌ ജീവന്‍ നഷ്ടപ്പെടുകയും ലക്ഷ ക്കണക്കി നാളുക ളുകളുടെ ജീവിതത്തെ മഹാ ദുരിതത്തിന്റെ കറുത്ത കയത്തിലേക്ക്‌ തള്ളി വിടുകയും ചെയ്ത ഭോപ്പാല്‍ വാതക ദുരന്തത്തിനു ഇന്ന് കാല്‍ നൂറ്റാണ്ട്‌ തികയുന്നു. യൂണിയന്‍ കാര്‍ബൈഡ്‌ എന്ന കമ്പനിയില്‍ നിന്നും ചോര്‍ന്ന വിഷ വാതകത്തിന്റെ കറുത്ത പുക ഇന്നും അവിടത്തെ ആളുകള്‍ ഭീതിയോടെ ഓര്‍ക്കുന്നു. പുതു തലമുറയിലെ പലരും അതിന്റെ ജീവിക്കുന്ന രക്ത സാക്ഷികളായി നരക തുല്യമായ ജീവിതവും നയിക്കുന്നു. അന്നുണ്ടായ ദുരന്തം പലരേയും നിത്യ രോഗികളാക്കി മാറ്റി, ദുരന്ത പ്രദേശത്ത്‌ പിന്നീട്‌ ജനിച്ച പല കുട്ടികള്‍ക്കും വൈകല്യങ്ങള്‍ ഉണ്ടായി.

1984 ഡിസംബര്‍ 2 ന്റെ രാത്രി ബഹു രാഷ്ട്ര കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ പ്ലാന്റില്‍ നിന്നും വായുവില്‍ കലര്‍ന്ന മീഥൈല്‍ ഐസോ സയനൈഡ്‌ എന്ന വിഷ വാതകം വിതച്ചത്‌ കനത്ത ജീവ നഷ്ടമായിരുന്നു.

ഇന്നും ഭോപ്പാല്‍ നഗരത്തിന്റെ അന്തരീക്ഷത്തില്‍ ദുരന്തത്തിന്റെ വേദനയും പ്രാണ വായുവിനായി പിടഞ്ഞവരുടെ ദീന രോദനങ്ങളും തളം കെട്ടി നില്‍ക്കുന്നു. കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ആ കാള രാത്രിയുടെ ഓര്‍മ്മകള്‍ അവരെ വേട്ടയാടുന്നു.

- ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൈലന്റ്‌ വാലിക്ക് ഇരുപത്തഞ്ചു വയസ്സ്‌

November 15th, 2009

silent-valleyപരിസ്ഥിതി പ്രവര്‍ത്തകരും നാടുകാരും ചേര്‍ന്നു നടത്തിയ സൈലന്റ്‌ വാലി സംരക്ഷണ സമരത്തിന്റെ വിജയത്തിനു ഇന്നു ഇരുപത്തഞ്ചു വയസ്സ്‌ തികയുന്നു. കുന്തി പ്പുഴയില്‍ സൈലന്റ്‌ വാലി ഉള്‍പ്പെടുന്ന പ്രദേശത്ത്‌ ജല വൈദ്യുത പദ്ധതിക്കായി അണ ക്കെട്ടു നിര്‍മ്മിക്കാ നായിരുന്നു ഗവണ്മെന്റിന്റെ ആലോചന. 1973-ല്‍ ഇതിനായി കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അനുമതിയും ലഭിച്ചു. എന്നാല്‍ ഇത്‌ അപൂര്‍വ്വ യിനം സസ്യ ജാലങ്ങളും, ചിത്ര ശലഭങ്ങളും മറ്റു ജീവികളും ഉള്‍പ്പെടുന്ന സൈലന്റ്‌ വാലി വന പ്രദേശത്തിന്റെ നാശത്തിനു വഴി വെക്കും എന്ന് പറഞ്ഞ്‌ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും രംഗത്തു വന്നു. ശക്തമായ സമരങ്ങള്‍ ഇതിനെ തുടര്‍ന്നുണ്ടായി. ഒടുവില്‍ 1984 നവമ്പര്‍ 15നു സൈലന്റ് വാലി പ്രദേശത്തെ നാഷ്ണല്‍ പാര്‍ക്കാക്കി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ചു. തുടര്‍ന്നു 1985 സപ്തംബര്‍ ഏഴിനു രാജീവ്‌ ഗാന്ധി, സൈലന്റ്‌ വാലി നാഷ്ണല്‍ പാര്‍ക്ക്‌ രാജ്യത്തിനു സമര്‍പ്പിച്ചു.

പരിസ്ഥിതിയെ പാടെ അവഗണിച്ചു കൊണ്ടുള്ള വികസനം മാനവ രാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകും. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ്‌ പലപ്പോഴും പരിസ്ഥിതി പ്രവര്‍ത്തകര്‍ അശാസ്ത്രീയമായ രീതിയില്‍ ഉള്ള വികസന ത്തിനെതിരെ രംഗത്തു വരുന്നത്‌. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസന ത്തിനെതി രാണെന്ന പ്രചരണം തികച്ചും തെറ്റാണെന്ന് സൈലന്റ്‌ വാലി നമ്മെ ഓര്‍മ്മപ്പെ ടുത്തുന്നു. അന്ന് ശക്തമായ എതിര്‍പ്പുകള്‍ ഇല്ലായി രുന്നെങ്കില്‍ ഇന്ന് സൈലന്റ്‌ വാലി എന്ന മനോഹ രമായ വന പ്രദേശത്തിന്റെ നല്ലൊരു ഭാഗവും ഭൂമുഖത്തു നിന്നും അപ്രത്യക്ഷ മാകുമായിരുന്നു. പ്രകൃതി ദത്തമായ പച്ചപ്പുകള്‍ സംരക്ഷി ക്കുവാന്‍ നാം എത്ര മാത്രം ജാഗ്രത പുലര്‍ത്ത ണമെന്നുള്ള ഓര്‍മ്മ പ്പെടുത്തല്‍ കൂടെ ആണ്‌ ഇന്നത്തെ ദിനം.

എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ സാലിം അലി

November 12th, 2009
dr-salim-ali

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി യുടെ ജന്മ ദിനമായ ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘പച്ച‘ – പച്ചയറിവിനായി ഒരു കോളം

July 26th, 2008

ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി ഒന്ന് വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ e പത്രം “പച്ച” ആദരവോടെ സമര്‍പ്പിക്കുന്നു.

പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ ചിന്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി. പ്രകൃതി സ്രോതസ്സുകള്‍ ചിലര്‍ക്കു മാത്രം അവകാശപെട്ട താണെന്ന വാദവും ലോകത്ത് മുറുകുകയാണ്. മുതലാളിത്ത ലാഭക്കണക്കില്‍ പ്രകൃതി വിഭവങ്ങള്‍ ആവശ്യതിലധികം എഴുതിച്ചേര്‍ത്തപ്പോള്‍ ചൂഷണം വര്‍ദ്ധിക്കുക യാണുണ്ടായത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും. ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും തീഗോളത്തി ലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തി ച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതി വിചാരത്തെ ഉണര്‍ത്തുക വഴി യുണ്ടാകുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്.

– ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ?

– കടലുയര്‍ന്ന് കരയെത്തിന്നുന്നത് നമുക്ക് സഹിക്കാനാവുമൊ?

– ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കേണ്ട ഗതികേട് നാം എങ്ങനെ സഹിക്കും?

– ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെന്ത്?

– വരും തലമുറക്ക് നാം എന്ത് നല്‍കും? വരണ്ടുണങ്ങിയ പുഴയോ? ചുട്ടുപഴുത്ത ഭൂമിയോ? മലിനമാക്കപ്പെട്ട വായുവോ?

– കഴിഞ്ഞ തലമുറ നമുക്കു കൈമാറിയ അതേ ഭൂമി നമുക്ക് വരും തലമുറക്ക് കൈമാറാനാകുമോ?

“ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”

e പത്രത്തിലെ ‘പച്ച’യെന്ന പരിസ്ഥിതി സംരംഭം ഈ വിചാരങ്ങളെ അടുപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. പുതിയ സാങ്കേതിക യുഗത്തില്‍ അതേ വഴിയിലൂടെ, പരിസ്ഥിതിയെ കുറിച്ചറിയാന്‍, പറയാന്‍, പച്ച വഴിയിലൂടെ സഞ്ചരിക്കാന്‍ “പച്ച” ഉപക്കരിക്കുമെന്ന് തന്നെ വിശ്വസിക്കുകയാണ്.

പച്ച വിചാര‍ങ്ങളേയും, പച്ച ചോദ്യങ്ങളേയും, പച്ചയറിവിനേയും സ്വാഗതം ചെയ്യുന്നു, പച്ചയിലേക്ക്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

5 of 5« First...345

« Previous Page
Next » അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010