ഇന്ന് ലോക പരിസ്ഥിതി ദിനം

June 5th, 2010

world-environment-day-2010

1972 മുതല്‍ ജൂണ്‍ 5 ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍  ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ആഗോള തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് അവബോധം വളര്‍ത്തുവാനും ഈ വിഷയത്തില്‍ രാഷ്ട്രീയ ശ്രദ്ധ പതിപ്പിക്കുവാനും ഈ ദിനാചരണം സഹായിക്കുന്നു. പരിസ്ഥിതി പ്രവത്തനത്തിനായി ജീവിതം നീക്കി വെയ്ക്കുകയും ഇന്ന് നമ്മോടൊപ്പം ഇല്ലാത്തവരുമായ കേരളത്തിലെ പരിസ്ഥിതി പ്രവര്ത്തകരുടെ ഓര്‍മ്മക്ക് മുമ്പില്‍ “e പത്രം പച്ച” ഈ പരിസ്ഥിതി ദിനം സമര്‍പ്പിക്കുന്നു.

പ്രൊഫ. ജോണ്‍ സി. ജേക്കബ്‌

ജീവന്റെ നിലനില്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് മലയാള മനസുകളെ ആദ്യം അടുപ്പിച്ച, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ട, കേരളത്തിലെ ആദ്യത്തെ Eco Club തുടങ്ങിയ  മഹാന്‍, പരിസ്ഥിതി പ്രവര്ത്തനം ജീവിതം തന്നെയാണെന്ന  മാതൃക നമുക്ക് ജീവിച്ചു കാണിച്ചു തന്ന പ്രൊഫ. ജോണ്‍ സി. ജേക്കബ്‌ എന്ന പച്ച മനുഷ്യന്‍.

ഇന്ദുചൂഡന്‍ മാഷ്

‘കേരളത്തിലെ പക്ഷികള്‍’ എന്ന മഹത്തായ ഗ്രന്ഥം മലയാളത്തിനായി സമ്മാനിച്ച, കേരളത്തില്‍ ഒട്ടനവധി യുവാക്കളെ  പരിസ്ഥിതി പ്രസ്ഥാന ങ്ങളിലേക്ക് നയിച്ച, നിരവധി ശിഷ്യന്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ള പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന  ഇന്ദുചൂഡന്‍മാഷ്‌.

ശരത് ചന്ദ്രന്‍

തന്റെ കാമറയുമായി ഇന്ത്യ ആകമാനം ഓടി നടന്ന്, എവിടെയെല്ലാം പ്രകൃതിയെ നശിപ്പിക്കാന്‍ ഒരുങ്ങുന്നുവോ അവിടെയെല്ലാം ചെന്ന്, അക്കാര്യങ്ങള്‍ ലോകത്തിനു തുറന്നു കാണിച്ച, എത്ര വലിയ കുത്തക കമ്പനിയായാലും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയാന്‍ ചങ്കൂറ്റം കാണിച്ച, കേരളത്തിലെ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകര്‍ന്ന, അകാലത്തില്‍ പൊലിഞ്ഞ ശരത് ചന്ദ്രന്‍.

മയിലമ്മ

കൊക്ക കോളയുടെ ജല ചൂഷണ ത്തിനെതിരെ  പ്ലാച്ചിമട സമര മുഖത്ത്‌ നിറഞ്ഞു നിന്ന മയിലമ്മ.

ലീല ടീച്ചര്‍

കാസര്‍ക്കോട്ടെ എന്‍ഡോ സള്‍ഫാന്‍ തളിയ്ക്കെതിരെ പൊരുതി, ഇരയായി,  ജീവിതം തന്നെ നല്‍കേണ്ടി വന്ന ലീല ടീച്ചര്‍.

റഹ്മാന്‍ക്ക

ചാലിയാര്‍ മലിനീകരണ ത്തിനെതിരെ പൊരുതി മരിച്ച റഹ്മാന്‍ക്ക.

ശര്‍മ്മാജി

പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്ന ശര്‍മ്മാജി.

കെ. വി. സുരേന്ദ്രനാഥ്

സൈലന്റ് വാലി സമര മുഖത്ത്‌ മുന്‍നിര യിലുണ്ടായിരുന്ന കെ. വി. സുരേന്ദ്രനാഥ്.

ഒരു കാലത്ത്‌ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന നിറ സാന്നിദ്ധ്യങ്ങളായിരുന്ന അകാലത്തില്‍ പൊലിഞ്ഞ സ്വാമിനാഥന്‍ ആള്‍ട്ടര്‍ മീഡിയ തൃശ്ശൂര്‍, ഹരി ഭാസ്കരന്‍ കൂറ്റനാട്‍, മൂണ്‍സ് ചന്ദ്രന്‍ നിലമ്പൂര്‍, ഡോ. സന്തോഷ്‌ കേക തൃശ്ശൂര്‍, സുരേഷ് തൃശ്ശൂര്‍, കേരളം മുഴുവന്‍ കവിത ചൊല്ലി നടന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിരുന്ന, വനം കൊള്ളക്കെതിരെ ഒറ്റയാള്‍ സമരം നയിച്ച മഞ്ചേരി വനം സംരക്ഷണ സേനയുടെ എസ്. പ്രഭാകരന്‍ നായര്‍, അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിച്ച് പ്രാദേശിക കൂട്ടായ്മകള്‍ക്ക് സജീവ നേതൃത്വം നല്‍കിയ പങ്കജാക്ഷ കുറുപ്പ്‌, ജല തരംഗം മാസികയിലൂടെ ജല സംരക്ഷണത്തിന്റെ പ്രസക്തി മലയാളക്കരയില്‍ പ്രചരിപ്പിച്ച പി. എസ്. ഗോപിനാഥന്‍ നായര്‍,…

ഞങ്ങളുടെ അശ്രദ്ധ കൊണ്ട് മാത്രം വിട്ടു പോയ മറ്റുള്ളവര്‍, പ്രാദേശികമായി ചെറുത്തു നില്‍പ്പുകള്‍ നടത്തി മണ്മറഞ്ഞ അതാത് മേഖലകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, പരിസ്ഥിതി ദുരന്തങ്ങളില്‍ ഇരയായവര്‍ക്കും   എല്ലാവരുടെയും പാവന സ്മരണക്ക് മുമ്പില്‍ ഈ പരിസ്ഥിതി ദിനത്തില്‍  e പത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക:

1 അഭിപ്രായം »

വെളിച്ചത്തിനായി ഇരുട്ട് – എര്‍ത്ത്‌ അവറില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും പങ്കെടുക്കും

March 27th, 2010

ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാ രാക്കുന്ന തിനായി സംഘടിപ്പിക്കുന്ന എര്‍ത്ത്‌ ഹവര്‍ യജ്ഞത്തില്‍ യു.എ.ഇ. യും പങ്കു ചേരുന്നു. ഇന്ന് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെയുള്ള ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്റെ ഭാഗമായി നടക്കുന്ന ബോധ വല്‍ക്കരണ യജ്ഞത്തില്‍ ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ്‌ ഖലീഫയും, മറ്റ് പ്രധാന കെട്ടിടങ്ങളായ ബുര്‍ജുല്‍ അറബും, ജുമേറ ബീച്ച് ഹോട്ടലും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ദുബായ്‌ ബീച്ച് റോഡില്‍ ദുബായ്‌ വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ വിളക്കേന്തിയ ഒരു ജാഥയും സംഘടിപ്പിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏറ്റവും വലിയ കക്കൂസ് ക്യൂവുമായി ലോക ജല ദിനം

March 22nd, 2010

world-water-dayമാര്‍ച്ച്‌ 22 ലോക ജല ദിനമായി ലോകമെമ്പാടും ഇന്റര്‍നെറ്റിലും ആചരിക്കുന്നു. ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന ഈ ദിനത്തില്‍ ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തെ പറ്റിയും ജലം സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെ പറ്റിയും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. “ആരോഗ്യമുള്ള ലോകത്തിനായി ശുദ്ധ ജലം” എന്ന വിഷയമാണ് 2010ലെ ലോക ജല ദിനത്തിന്റെ മുഖ്യ വിഷയമായി ഐക്യ രാഷ്ട സഭ തെരഞ്ഞെടുത്തത്. ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 1.1 ബില്യണ്‍ ജനങ്ങള്‍ക്ക് കുടിക്കുവാന്‍ ശുദ്ധ ജലം ലഭ്യമല്ല. ജല ദൌര്‍ലഭ്യം മൂലം പ്രതിദിനം 4000 കുട്ടികള്‍ മരണപ്പെടുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള ജലം പോലും ലഭിക്കാതെ കഷ്ട്ടപ്പെടുന്ന പതിനായിരങ്ങളുടെ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിച്ചു വിടാനായി ലോക വ്യാപകമായി ലോക ജല ദിനത്തിന്റെ ഭാഗമായി കക്കൂസ് ക്യൂ വുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ കക്കൂസ് ക്യൂവില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനു ആളുകള്‍ പങ്കെടുക്കും. ഈ ക്യൂ ഗിന്നസ്‌ ബുക്കിലും ഇടം പിടിക്കും എന്ന് കരുതപ്പെടുന്നു. ഈ ക്യൂവില്‍ നിങ്ങള്‍ക്ക്‌ സ്ഥാനം പിടിക്കാന്‍ ആയില്ലെങ്കിലും അടുത്ത മാസം വാഷിംഗ്ടണില്‍ നടക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കുന്ന ഹരജിയില്‍ നിങ്ങള്‍ക്കും ഭാഗമാകാം. ഇതിനായി നിങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ കക്കൂസ് ക്യൂവില്‍ നിങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക. ഓണ്‍ലൈന്‍ ക്യൂവില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ ലോക നേതാക്കളെ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായി സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഭീമ ഹരജിയില്‍ ചേര്‍ക്കുന്നതാണ്.


The World’s Longest Toilet Queue

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലോക വനവല്‍ക്കരണ ദിനം

March 21st, 2010

world-forest-dayവനം സംരക്ഷിക്കുക മാത്രമല്ല, പുതിയ മരങ്ങള്‍ നടുകയും, നിലവിലുള്ള മരങ്ങളെ സംരക്ഷിക്കുകയും, വനത്തെ പരിപാലിക്കുകയും, വനവുമായി ബന്ധപ്പെട്ട മറ്റ് പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ഒക്കെ ചെയ്യുന്ന ശാസ്ത്രവും കലയുമാണ് വനവല്‍ക്കരണം. വന വിഭവങ്ങള്‍ മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഭാവി തലമുറയ്ക്ക് കൂടി ലഭ്യമാകുന്ന വിധം അതിന്റെ ഉപയോഗം ക്രമീകരിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും. എന്നാല്‍ പൊതു ജനത്തിന്റെ സഹകരണം ഉണ്ടായാലേ ഇത് സാധ്യമാവൂ എന്നാണ് ലോകത്ത്‌ പലയിടങ്ങളിലും നടന്നു വരുന്ന വനവല്‍ക്കരണങ്ങളില്‍ നിന്നും നാം പഠിച്ച പാഠം.

മനുഷ്യന്റെ ജീവിതത്തിനും നിലനില്‍പ്പിനും വനത്തിന്റെ പ്രസക്തിയും ആവശ്യവും പൊതു ജനം മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ 1971ല്‍ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് മാര്‍ച്ച് 21 ലോക വനവല്‍ക്കരണ ദിനമായി ആചരിക്കുവാന്‍ തുടങ്ങിയത്.

മുതിര്‍ന്ന തലമുറയില്‍ നിന്നും ഈ ഉത്തരവാദിത്തം യുവ തലമുറ ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തനം വികസന വിരുദ്ധമാണ് എന്നും, അപരിഷ്കൃതമാണ് എന്നും, പിന്തിരിപ്പനാണ് എന്നുമുള്ള ആരോപണങ്ങളെ അതിജീവിച്ച്, പ്രകൃതിയെ പറ്റി കവിതയും മറ്റും എഴുതി, അത് പാടി നടക്കുന്ന ഒരു കൂട്ടം വൃദ്ധരുടെ വിലാപങ്ങള്‍ക്കപ്പുറം അവശേഷിക്കുന്ന പരിസ്ഥിതി എങ്കിലും സംരക്ഷിച്ച് തങ്ങള്‍ക്കും വരും തലമുറകള്‍ക്കും വേണ്ടി നിലനിര്‍ത്തുവാനുള്ള ദൌത്യം പുതിയ തലമുറ ഏറ്റെടുത്തേ മതിയാവൂ.

ഈ ലോക വനവല്‍ക്കരണ ദിനത്തില്‍ ഈ സന്ദേശം പ്രചരിപ്പിക്കുവാന്‍ നിങ്ങള്‍ക്ക്‌ എന്ത് ചെയ്യുവാന്‍ കഴിയും? ഏറ്റവും എളുപ്പമായി ചെയ്യാവുന്നത് നിങ്ങളുടെ കൂട്ടുകാരുമായി ചേര്‍ന്ന് അടുത്തുള്ള ഒരു വനത്തിലേക്ക് ഒരു ചെറു യാത്ര പോകുക എന്നതാണ്. വനത്തെ അടുത്തറിയുക. അതോടെ അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിങ്ങള്‍ക്ക്‌ ബോധ്യമാകും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

e പത്രം ജല ദിന കാമ്പെയിന്‍ സംഘടിപ്പിക്കുന്നു

March 10th, 2010

urlമാര്‍ച്ച് 22 – ലോക ജല ദിനം. ലോക ജല ദിനത്തോടനുബന്ധിച്ച് e പത്രം ഒരു e-കാമ്പെയിന്‍ സംഘടിപ്പിക്കുന്നു. “Save Water, Save Nature” എന്ന ആശയത്തെക്കുറിച്ച് മൂന്ന് A4 പേപ്പറില്‍ കവിയാതെയുള്ള ലേഖനങ്ങള്‍ waterday അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ മാര്‍ച്ച് 20ന് മുന്‍പ് അയക്കുക. വിശദ വിവരങ്ങള്‍ക്ക് 055 4316860, 050 7322932 എന്നീ നമ്പരുകളില്‍ വിളിക്കുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 5« First...345

« Previous Page« Previous « ബി.ടി. വഴുതന : എതിര്‍ത്തവരോട് മന്ത്രി ജയറാം രമേശ്‌ കയര്‍ത്തു
Next »Next Page » ലോക വനവല്‍ക്കരണ ദിനം »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010