മഴയറിയാന്‍ പ്രകൃതിയമ്മ യോടൊപ്പം ഒരു യാത്ര

June 14th, 2010

pk-gopiകോഴിക്കോട്‌ : ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും കോടമഞ്ഞും മഴയും കുളിരും വെള്ളച്ചാട്ടങ്ങളും അനുഭവിച്ചറിഞ്ഞു വയനാടന്‍ ചുരത്തിലൂടെ 12 കിലോമീറ്റര്‍ ദൂരം നടന്നിറങ്ങി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ. ശോഭീന്ദ്രന്‍, കെ. വി. ശിവപ്രസാദ്‌, രാജന്‍ നായര്‍, എം. എ. ജോണ്സന്‍, കവി. പി. കെ. ഗോപി എന്നിവര്‍ പങ്കെടുത്ത യാത്ര ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. പരിസ്ഥിതി ദിനം പ്രമാണിച്ചു ജൂണ്‍ 12ന് സംഘടിപ്പിച്ച ഈ യാത്ര, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി കൂട്ടായ്മയായിരുന്നു. യാത്രയ്ക്കിടെ കവി പി. കെ. ഗോപി പ്രകൃതിയമ്മ എന്ന കവിത അവതരിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഓണം’ പ്രകൃതിയുടെ ആഘോഷം

September 11th, 2008

(ഓണത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്തി ഒരു വിചിന്തനം)

“ഉത്സവം ഒരു നേരമ്പോക്കോ വിനോദോപാധിയോ അല്ല. പകരം, അത് ഒരു പുനര്‍ നിര്‍മാണമാണ്” – ഒക്ടോവിയോ പാസ്

സമൃദ്ധിയുടെ നാളുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടി കടന്നു പോയി. മലയാളികളുടെ ഹൃദയത്തോടു ചേര്‍ന്നു കിടക്കുന്ന ഈ ഉത്സവ നാളുകള്‍ പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഓരോ രാജ്യത്തേയും, ഓരോ പ്രദേശങ്ങളെയും, അവിടെയുള്ള വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും കോര്‍ത്തി ണക്കിയാണ് വിവിധ രീതിയിലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നത്. അത്തരത്തില്‍ കേരളീയന്റെ ജീവിതത്തില്‍ ഏറെ ഉന്‍മേഷമേകുന്ന ഒരു ആഘോഷമാണ് ഓണം. കര്‍ക്കടക മാസത്തിലെ ഇരുണ്ട അന്തരീക്ഷത്തില്‍ നിന്ന് ചിങ്ങത്തിലേക്കുള്ള കാല്‍വെപ്പ്. മാനസിക – സാമ്പത്തികാ ന്തരീക്ഷത്തില്‍ വരുന്ന മാറ്റവും പ്രകൃതിയിലെ വസന്തവും സമൃദ്ധിയും ചേര്‍ന്നതാണ് ഓണക്കാലം. കാലാവസ്ഥയും സാമ്പത്തിക നിലയും പാരസ്പര്യ പ്പെടുന്നതാണ് ഈ നാളുകളുടെ പ്രസക്തിയെന്ന് പണ്ടു മുതലേ വിശ്വസിച്ചു പോരുന്നു. പ്രകൃതിയോ ടിണങ്ങി ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണിത്. ഓണത്തിന്റെ പ്രധാന ഇനങ്ങളി ലൊന്നായ പൂക്കളം അതിന് മികച്ച ഉദാഹരണമാണ്. പ്രകൃതിയേയും ഭൂമിയേയും അടുത്തറിയാന്‍ സാധിക്കുന്ന വളരെ വിശാലമായ ഒരു അര്‍ത്ഥ തലമാണ് പൂക്കളത്തിനുള്ളത്. മുറ്റത്ത് പൂക്കളമിടുക എന്നത് കുട്ടികളുടെ അവകാശമാണ്. അതിനായി അവര്‍ പൂക്കള്‍ തേടിയലയുന്നു. കുട്ടികള്‍ക്ക് പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും ഇതിലൂടെ കഴിയുന്നു. അവരെ ഒട്ടും നിര്‍ബന്ധിക്കാതെ തന്നെ, ഒരു പാഠ്യ വിഷയമാക്കാതെ തന്നെ ഇത് സാധിക്കുന്നത് ചെറിയ കാര്യമല്ല. ഓണത്തിന് അത്ത ക്കളമിടാന്‍ ഉപയോഗിക്കുന്ന കുഞ്ഞു പൂക്കള്‍ മിക്കവയും നല്ല ഔഷധ ഗുണമുള്ളതാണ്. വളരെ ചെറിയ പൂക്കളായ തുമ്പയും മുക്കുറ്റിയും തേടി പറമ്പില ലയുമ്പോള്‍ അവരില്‍ മികച്ച ക്ഷമാ ശീലമാണ് ഉണ്ടാകുന്നത്.

അത്തം തൊട്ട് പത്തു ദിവസങ്ങ ളിലായാണ് മുറ്റത്ത് പൂക്കളമിടാറ്, പരിശുദ്ധിയും എളിമയും ചൂണ്ടി ക്കാണിക്കു ന്നതിനാണ് തുമ്പ പൂവിന് ഓണ ക്കാലത്ത് ഏറെ പ്രാധാന്യം നല്‍കുന്നത്. പൂക്കളം മിക്കവാറും ജ്യോമിട്രി രൂപങ്ങളിലാണ് സാധാരണ ഇടാറ്. തുമ്പപൂ, മുക്കുറ്റി, കൊങ്ങിണിപൂ, കാക്കപ്പൂവ്, അപ്പപ്പൂവ് എന്നിങ്ങനെ പൂക്കളത്തിന് സാധാരണ ഉപയോഗിക്കുന്ന പൂവുകള്‍ ഓണ ക്കാലത്ത് സമൃദ്ധമായി ഉണ്ടാകുന്നു. എന്നാല്‍, കാലാന്തരത്തില്‍ വന്ന മാ‍റ്റം ഓണത്തെയും നന്നായി ബാധിച്ചിട്ടുണ്ട്. ഇന്നത്തെ ആസൂത്രിത ഉദ്യാന നിര്‍മാണ രീതിക്കകത്ത് കേരളത്തില്‍ തനതായി കണ്ടു വരുന്ന പൂവുകള്‍ പലതും നമുക്കന്യമായി ക്കഴിഞ്ഞു. വളരെ വേഗതയേറിയ നമ്മുടെ ജീവിത സാഹചര്യങ്ങളാണ് അതിന് കാരണം. പണ്ട് ഇങ്ങനെ ആയിരുന്നില്ല എന്ന തോന്നല്‍ വര്‍ത്തമാന കാലത്തെ ഓര്‍മപ്പെടു ത്തുന്നുവെങ്കിലും പ്രായോഗിക ജീവിതത്തില്‍ നാം ഇവയെല്ലാം പാടെ മറന്നു കളയുന്നു. പ്രകൃതി നമുക്കു നല്‍കിയ സൌഭാഗ്യങ്ങളെ പല പേരില്‍ നാം ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. പഴയ കാല സമൃദ്ധിയെ ഓണ നാളുകളിലൂടെ ഓര്‍ത്തെടു ക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രകൃതിയെ വീണ്ടെടുക്കാന്‍ ഒരു ശ്രമം കൂടിയുണ്ടാകുന്നത് ഭാവി തലമുറക്ക് നാം നല്‍കുന്ന ഏറ്റവും നല്ല ഓണ സമ്മാനമായിരിക്കും. പ്ലാസ്റ്റിക്ക് വാഴയിലയില്‍ സദ്യയുണ്ണുന്ന ഇക്കാലത്ത് തമിഴ് നാടും കര്‍ണാടകയും കനിയുന്നതു കൊണ്ടാണ് നമുക്ക് പൂക്കളമൊരുക്കാനും, സദ്യയൊരുക്കാനും കഴിയുന്നതെന്ന് നാം ഓര്‍ക്കുന്നത് നന്നായിരിക്കും. എല്ലാം റെഡിമേഡായി വാങ്ങിച്ചു കൊണ്ട് സമൃദ്ധിയുടെ നാളുകളെ ഓര്‍ത്തെടുക്കാനാണ് നാമിന്ന് ശ്രമിക്കുന്നത്. പ്രശസ്ത കലാ നിരൂപകന്‍ വിജയ കുമാര്‍ മേനോന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു: “അനുപചാരികതയിലൂടെ ‘അത് പഠിക്കുന്നു’ എന്നറിയാതെ അതാര്‍ജിക്കുക എന്നതാണ് മിത്തുകളിലൂടെ ഒരുക്കുന്ന ഫോക് വിദ്യാഭ്യാസം. നിത്യ ജീവിതവും വിനോദവും ഭാവനയും കൂട്ടായ്മയും സാമ്പത്തിക ബോധവും എല്ലാമടങ്ങുന്ന ചില ആചാരങ്ങളിലൂടെ നൈതിക ബോധമുണ്ടാക്കുന്ന പ്രവണത ഓരോ ജനതക്കും ഉണ്ട്. ഇവയെല്ലാം ജന കലയുമാണ്. പൂക്കളവും ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും ഓണത്തല്ലു മുതല്‍ വള്ളം കളി വരെയുള്ളതെല്ലാം അതിന്റെ ഭാഗമാണ് ”. എന്നാല്‍ പൂക്കളമിടാന്‍ ഇന്നെവിടെ പൂക്കള്‍? പൂക്കളത്തിന്റെ എല്ലാ ഘടകങ്ങള്‍ക്കും ഇന്ന് മാറ്റം വന്നിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നെത്തുന്ന പൂക്കളും, പ്ലാസ്റ്റിക് പൂക്കളും, കളര്‍ ചേര്‍ത്ത ഉപ്പും മറ്റുമാണ് പലരും പൂക്കളമാക്കുന്നത്.

ഓണം കേരളീയന്റെ ദേശീയ ഉത്സവമായി കൊണ്ടാടുമ്പോഴും അങ്ങേയറ്റം വാണിജ്യ വത്കരിക്കപ്പെട്ടു എന്നതാണ് ഏറെ ദു:ഖകരം. അതിനാല്‍, ‘മത്ത പൂത്താല്‍ ഓണം വന്നു’ എന്ന ചൊല്ല് വരും തലമുറക്ക് അറിയണമെന്നില്ല. മത്തപ്പൂവ് മാത്രമല്ല, വലിയ മത്തങ്ങ തന്നെ കാണാന്‍ കിട്ടാത്ത കാലം. മുറിച്ചു വെച്ച മത്തങ്ങ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണല്ലോ.

ഓണം എന്ന ആഘോഷം ഓര്‍മപ്പെടുത്തുന്നത് പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ്. എന്നാല്‍ ഒരു സത്യം നാം മറക്കുന്നു പ്രകൃതി തന്ന സൌഭാഗ്യങ്ങളെ നാം ഒരോന്നായി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. ഇന്ന് ഊഞ്ഞാലാട്ടവും, കണ്ണനാമുണ്ണി കളിയും, കമ്പിത്താലം ഇങ്ങനെ ഓണത്തോട് ബന്ധപ്പെട്ട പലതും നമുക്കന്യമായി കഴിഞ്ഞു. പകരം റെഡിമെയ്ഡ് ഓണമാണ് നാമിന്ന് ആഘോഷിക്കുന്നത്. പ്രകൃതിയോ ടിണങ്ങാന്‍ പറയുന്ന ഇത്തരം ആഘോഷങ്ങളുടെ വിശുദ്ധി മനസ്സിലാ ക്കാതെയുള്ള ആഘോഷം പലപ്പോഴും വാണിജ്യ താല്പര്യത്തെ മാത്രമാണ് പ്രോത്സാഹി പ്പിക്കുന്നത്. കാലാന്തരത്തില്‍ വന്ന മാറ്റം ഓണത്തെ എത്ര കണ്ട് മാറ്റി മറിച്ചിരിക്കുന്നു വെന്നും ഇതിനിടയില്‍ നമുക്കെന്തെല്ലാം നഷ്ടപ്പെട്ടുവെന്നും ഓര്‍ത്തെടുക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഉപരിക്കട്ടെ.

ഏവര്‍ക്കും പച്ചയുടെ ഓണാശംസകള്‍ നേരുന്നു!

- ഫൈസല്‍ ബാവ

വായിക്കുക:

1 അഭിപ്രായം »

പ്രകൃതിയിലേക്ക് മടങ്ങുക എന്നു പറഞ്ഞ ഫുക്കുവോക്ക ലോകത്തു നിന്നും മടങ്ങി

August 21st, 2008

Fukuoka പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ അകന്നു ജീവിക്കാന്‍ പാടില്ലെന്ന് ശക്തമായി വാദിക്കുകയും തന്റെ ജീവിതം തന്നെ ഒരു മാതൃക യാക്കുകയും പ്രകൃതിയിലേക്ക് മടങ്ങുവാന്‍ ആവശ്യപെടുകയും ചെയ്ത മഹാനായ ഫുക്കുവോക്ക ലോകത്തോട് വിട പറഞ്ഞി രിക്കുന്നു, ഒറ്റ വൈക്കോല്‍ വിപ്ലവമെന്ന ഗ്രന്ഥം ലോകത്തിനു തുറന്നു വെച്ച സാദ്ധ്യതകള്‍ വളരെ വലുതായിരുന്നു, ഇതില്‍ നിന്നും പ്രചോദനനം ഉള്‍കൊണ്ട് ലോകത്തിന്റെ പലയിടങ്ങളിലും പ്രകൃതിയുടെ സ്വഭാവികതയിലൂന്നിയ കൃഷി രീതി വ്യാപിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക എന്ന ഗ്രന്ഥവും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആ മഹാനായ പ്രകൃതിസ്നേഹിയുടെ ഓര്‍മക്കു മുമ്പില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു.

“യാത്ര കഠിനമാണെങ്കില്‍ പോലും മനോഹരമായ ഈ ഭൂമിയില്‍ നമ്മുടെ കുട്ടികള്‍ക്കും പേരകിടാങ്ങള്‍ക്കും തുടര്‍ന്ന് ജീവിക്കാനാവുന്ന പാത നാം നിശ്ചയമായും ഒരുക്കണം. ഈശ്വരന്‍ മനുഷ്യനെ നിസ്സഹായാവസ്ഥയില്‍ വിട്ടിരിക്കുകയാണ്, മനുഷ്യനെ അവന്റെ വഴിക്കു വിട്ടിരിക്കുന്നു. മനുഷ്യന്‍ സ്വയം രക്ഷിച്ചില്ലെങ്കില്‍ മറ്റാരും അവനു വേണ്ടി അത് ചെയ്യില്ല.”
– മസനോബു ഫുക്കുവോക

പ്രകൃതിയില്‍നിന്നും അകന്നു ജീവിക്കുവാന്‍ നമുക്ക് സാധ്യമല്ല. താത്കാലിക ലാഭത്തിനും സുഖത്തിനും വേണ്ടി പ്രകൃതിയെ നിയന്ത്രിച്ചുവെന്നും കീഴടക്കിയെന്നും വീമ്പു പറയുമ്പോഴും മനുഷ്യ ശക്തിക്ക തീതമായി പ്രകൃതി നില നില്‍ക്കുന്നു, മനുഷ്യന്‍ സൃഷ്ടിക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മാറ്റി മറിക്കുന്നു.

അതു കൊണ്ട് തന്നെയാണ് ഏംഗത്സ് ഇങ്ങനെ എഴുതിയത്: “കോളനികള്‍ കീഴ്പ്പെടുത്തുന്ന അക്രമകാരിയെ പോലെ നമുക്ക് പ്രകൃതിയെ കീഴടക്കി ഭരിക്കാനാവില്ല”

മനുഷ്യന് ഇന്നും മുഴുവനായോ പകുതി പോലുമോ കണ്ടെത്താ നാവാത്ത സത്യമാണ് പ്രകൃതി. ഭൂമിയില്‍ എത്ര തരം സസ്യങ്ങളുണ്ടെന്നോ, അവക്കെത്ര ഉപജാതികളുണ്ടെന്നോ, എത്ര തരം ജന്തുക്കളു ണ്ടെന്നോ ഇന്നും നമുക്കറിയില്ല. നാമെത്ര നിസ്സാരരാണെന്ന സത്യത്തിലേക്ക് നാം ആദ്യം എത്തി ച്ചേരണം, പ്രകൃതി അതിന്റെ രീതിയില്‍ നയിക്കപ്പെട്ടു കൊള്ളും. നാം അതിന നുസരിച്ച് ജീവിക്കുന്നതാണ് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

“ആവശ്യത്തി നുള്ളതെല്ലാം ഇവിടെയുണ്ട്, അത്യാര്‍ത്തി ക്കുള്ളതില്ല” എന്ന ഗാന്ധി വചനം ഇവിടെ പ്രസക്തമാണ്.

പരിസ്ഥിതിയും സാമൂഹ്യ വ്യവസ്ഥിതിയും തമ്മില്‍ ഒരു ജൈവ ബന്ധം നില നില്‍ക്കുന്നുണ്ട്. ഈ ജൈവ താളത്തിന നുസൃതരാണ് എല്ലാ മനുഷ്യരും, അല്ലാതെ പ്രകൃതിക്കു മീതെ ജയം നേടിയ ഒരു ജീവിയല്ല മനുഷ്യന്‍. നാം പ്രകൃതിയിലേക്ക് മടങ്ങണം എന്ന ഫുക്കുവോകയുടെ വാദത്തിന് ഇന്ന് പ്രസക്തി ഏറുകയാണ്. പ്രകൃതി വാദമെന്നാല്‍ വന നശീകരണ ത്തിനെതിരെയും മണല്‍ വാരലി നെതിരെയും മാത്രം വാദിക്കുന്ന വരാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. മനുഷ്യനേയും ഭൂമിയേയും സര്‍വ്വ നാശത്തിലേക്ക് നയിക്കുന്ന അനേകം പ്രവൃത്തികളില്‍ നാം അറിഞ്ഞും അറിയാതെയും ഭാഗഭാക്കാവാറുണ്ട്. ഇതില്‍ ഹിംസയും അസമത്വവും വിഭാഗീയതയും ഉള്‍പ്പെടും. എല്ലാ തരത്തിലുള്ള ഹിംസയും പ്രകൃതി വിരുദ്ധമാണ്. ഹിംസയേയും അസമത്വങ്ങളേയും എതിര്‍ത്തു കൊണ്ട് പ്രകൃതി ക്കനുസൃതമായ ഒരു ജീവിത പാത വെട്ടി ത്തുറക്കുക എന്ന സത്യത്തെ തിരിച്ച റിയലാണ് പ്രകൃതിയിലേക്ക് മടങ്ങുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ചിന്താ ധാരയെ വളര്‍ത്തി കൊണ്ട് വന്ന് പ്രാവര്‍ത്തി കമാക്കി എന്നതാണ് ഫുക്കുവോക നമുക്ക് നല്‍കിയ സംഭാവന.

പ്രകൃതി ക്കനുസൃതമായി ജീവിക്കു വാനുതകുന്ന ഒട്ടേറെ ദര്‍ശനങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പ്രകൃതിയിലേക്ക് മടങ്ങുക എന്നത് ഒരു ഉട്ടോപിയന്‍ സ്വപ്നമല്ലേന്ന് ജപ്പാനിലെ അദ്ദേഹത്തിന്റെ കൃഷി ത്തോട്ടങ്ങള്‍ തെളിയിക്കുന്നു. ജപ്പാനിലെ ഷിക്കോക്കു ദ്വീപില്‍ ഫുക്കുവോക്ക പരീക്ഷിച്ച കൃഷി രീതിയുടെ അടിസ്ഥാനത്തിലാണ് ലോ‍ക പ്രശസ്തി നേടിയ ‘ഒറ്റ വൈക്കോല്‍ വിപ്ലവം’ എന്ന കൃതി രചിക്കപ്പെട്ടത്, നിരവധി ഭാഷകളില്‍ ഈ കൃതിക്ക് മൊഴി മാറ്റങ്ങളുണ്ടായി. 1913 ല്‍ ജനിച്ച ഫുക്കുവോക്ക മൈക്രോ ബയോളജിസ്റ്റും മണ്ണു ഗവേഷകനുമായിരുന്ന ഇദ്ദേഹം 25- വയസ്സില്‍ ഗവേഷക ശാസ്ത്രജ്ഞന്റെ ജോലി രാജി വെച്ചാണ് പ്രകൃതി ക്കിണങ്ങിയ കൃഷി രീതി പരീക്ഷിക്കാനായി തന്റെ ഗ്രാമത്തിലെ കൃഷി യിടത്തിലേ ക്കിറങ്ങിയത്. രാസ വളങ്ങളെയും കീട നാശിനികളെയും അടിസ്ഥാന മാക്കിയുള്ള കൃഷി രീതിയെ പാടെ നിരാകരി ക്കുകയും പൂര്‍ണ്ണമായും പ്രകൃതി ക്കിണങ്ങിയ കൃഷി രീതി എങ്ങനെ പ്രായോഗിക മാക്കാമെന്ന് തെളിയിക്കുകയും ചെയ്തു. പ്രകൃതി കൃഷിക്ക് ആത്മീയതയുടെ അടിത്തറ പാകിയ ഫുക്കുവോക്കയെ ബുദ്ധിസ്റ്റ് ദര്‍ശനങ്ങള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മെഗ്സാസെ അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്, പ്രകൃതിയിലേക്ക് മടങ്ങുക, നാച്ചുറല്‍ വേ ഓഫ് ഫാമിംഗ്, ദ തിയറി ആന്റ് പ്രാക്ടീസ് ഓഫ് ഗ്രീന്‍ ഫിലോസഫി, എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രസിദ്ധ കൃതികള്‍ പച്ചപ്പിലൂടെ നടന്ന ഫുക്കുവോകയെന്ന മഹാന്‍ യാത്രയായി, 95 വയസ്സ് വരെ ജീവിച്ച ഇദ്ദേഹം ലോകത്തിനു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. പ്രകൃതി സ്നേഹിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 9« First...789

« Previous Page « പച്ചപ്പിലൂടെ… പൊള്ളി ക്കൊണ്ട്
Next » ജല യുദ്ധങ്ങള്‍ വരുന്ന വഴി! »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010