ചെന്നൈ: ലോകത്ത് ആണവ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ആണവ നിലയങ്ങളെ പറ്റി ഒരു പുനര്‍ചിന്തനത്തിന് വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാല്‍ ജൈതാപൂരും കൂടംകുളത്തും ഉയരുന്ന പ്രതിഷേധങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ തൃണവല്‍ക്കരിക്കുകയാണ്. കൂടങ്കുളം ആണവനിലയത്തിനെതിരെയുള്ള തദ്ദേശവാസികളുടെ സമരം ശക്തമാവുന്നു. ബുധനാഴ്ച ആയിരക്കണക്കിന് നാട്ടുകാരാണ് ആണവനിലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം നടത്തിയത്. ആണവനിലയം അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ വരും ദിനങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച കൂടങ്കുളത്തും ഒരു ബന്ദിന്റെ പ്രതീതിയായിരുന്നു പരിസരങ്ങളിലുമുള്ള കടകളൊന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. മത്സ്യതൊഴിലാളികളും കര്‍ഷകരുമെല്ലാം തൊഴിലില്‍ നിന്നു വിട്ടുനിന്നു കൊണ്ട് പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പോകാതെ സമരത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ച് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസ്സാക്കിയിരുന്നു. വരുംതലമുറകളെപ്പോലും ദോഷകരമായി ബാധിക്കുന്ന ആണവനിലയങ്ങള്‍ എന്നന്നേക്കുമായി ഉപേക്ഷിക്കണമെന്ന് കൂടങ്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ഏഴിലരസ് ആവശ്യപ്പെട്ടു. റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ് കൂടങ്കുളം ആണവനിലയത്തിന്റെ നിര്‍മ്മാണം. ആദ്യ യൂണിറ്റ് വരുന്ന ഒക്‌ടോബറോടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പറയുന്നത്. ആയിരം മെഗാവാട്ട് വൈദ്യുതി വീതം ഉത്പാദിപ്പിക്കുന്ന രണ്ട് യൂണിറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കൂടങ്കുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 925 മെഗാവാട്ട് തമിഴ്‌നാടിനും 442 മെഗാവാട്ട് കര്‍ണാടകയ്ക്കും 266 മെഗാവാട്ട് കേരളത്തിനും 67 മെഗാവാട്ട് പുതുച്ചേരിക്കും നല്‍കുമെന്ന് പറയുന്നു.
കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണം പ്രതിഷേധക്കാര്‍
August 18th, 2011- ഫൈസല്‍ ബാവ
വായിക്കുക: eco-system, nature, nuclear, pollution, struggle
സാലിം അലി: പറവകള്‍ക്കു വേണ്ടി ഒരു ജീവിതം
July 27th, 2011ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി നാല് വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. 2008ല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ സമര്‍പ്പിച്ച്ചുകൊണ്ടാണ് e പത്രം “പച്ച” തുടക്കമിട്ടത്. പച്ചക്കിന്ന് മൂന്നു വയസ്സ് തികയുന്നു . മഹാനായ പ്രകൃതി സ്നേഹി സാലിം അലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം ഒരിക്കല്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു.
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷി നിരീക്ഷണത്തിനും, പ്രകൃതി സ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബര്‍ 12-ന് മുംബൈയില്‍ ജനിച്ചു. അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തില്‍ ആയിരുന്നു സാലിം അലി ജനിച്ചത്. അച്ഛന്‍ മൊയ്സുദ്ദീന്‍, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പിതാവും മൂന്നു വര്‍ഷം തികയുന്നതിനു മുന്‍പ് മാതാവും മരിച്ചു പോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളര്‍ത്തിയത്. അക്കാലത്ത് ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച് നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തില്‍ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സില്‍ അവന് അമ്മാവന്റെ കൈയില്‍ നിന്നും ഒരു ‘എയര്‍ ഗണ്‍’ ലഭിച്ചു. അതുകൊണ്ട് കുരുവികളെ വെടി വെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടില്‍ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തില്‍ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയില്‍ ഒരു പെണ്‍ കുരുവി മുട്ടയിട്ട് അടയിരിക്കുന്നതായും ഒരു ആണ്‍കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആണ്‍കുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍രുവി മറ്റൊരു ആണ്‍കുരുവിയെ സമ്പാദിച്ച് തത്സ്ഥാനത്ത് ഇരുത്തി, അങ്ങനെ എട്ട് ആണ്‍ കുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെണ്‍കുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണ് ഉണ്ടായത്. ഇതെല്ലാം സാലിം തന്റെ ഡയറിയില്‍ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണ രേഖകളാണവ.
തന്റെ പന്ത്രണ്ടാം വയസ്സില്‍ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തില്‍ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന് തിന്നാന്‍ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ് സായ്പിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ് സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണ മുറികളിലേക്കു കൊണ്ടു പോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചു കൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോക പ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചു വീണ നിമിഷങ്ങളായിരുന്നു അവ.
സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്. സേവിയഴ്സ് കോളേജിലായിരുന്നു. ഒന്നാം വര്‍ഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബര്‍മയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടങ്ങ് ഖനികളില്‍ അദ്ദേഹം ജോലി ചെയ്തു. ബര്‍മയിലെ വാസ സ്ഥലത്തിനടുത്തുള്ള കാടുകളില്‍ അദ്ദേഹം തന്റെ ഒഴിവു സമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തില്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ് വുഡിനെയും ബെര്‍ത്തോള്‍ഡ് റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവര്‍ രണ്ടു പേരും ആ സമയം ബര്‍മ ഗവണ്മെന്റ്നു കീഴില്‍ വനംവകുപ്പില്‍ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വര്‍ഷത്തിനു ശേഷം 1917-ല്‍ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാന്‍ ദാവര്‍ കോളേജില്‍ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്.സേവ്യര്‍ കോളേജിലെ ഫാദര്‍ എതെല്‍ബെറ്റ് ബ്ളാറ്റര്‍ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്. സേവിയര്‍ കോളേജില്‍ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തുശാസ്ത്ര സര്‍വേയില്‍ ([Zoological Survey of India) ഒരു പക്ഷി ശാസ്ത്രജ്ഞന്റെ ഒഴിവില്‍ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും ഒരു ഔപചാരിക യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതിനാല്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എല്‍. റൂണ്‍വാള്‍ ആണ്. 1926-ല്‍ അദ്ദേഹം മുംബയിലെ പ്രിന്‍സ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ് ലെച്ടറര്‍ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വര്‍ഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജര്‍മനിയിലേക്ക് പോയി. അവിടെ ബെര്‍ലിന്‍ യൂണിവേഴ്സിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തില്‍ പ്രൊഫ.ഇര്‍വിന്‍ സ്ട്രസ്സ്മാനു കീഴില്‍ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോര്‍ഡ് സംഗ്രഹിച്ച മാതൃകകള്‍ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെര്‍ലിനില്‍ താമസമാക്കിയിരുന്നത് കൊണ്ട് പല മുന്‍നിര ജര്‍മ്മന്‍ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാന്‍ അദേഹത്തിന് അവസരം കിട്ടി. അതില്‍ പ്രമുഖര്‍ ബെര്‍നാണ്ട് റേന്‍ഷ(Bernhard Rensch), ഓസ്കര്‍ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ് മേയര്‍ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാന്‍ഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
1914-ല്‍ ബ്രിട്ടീഷ് ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തില്‍ നിരൂപകന്‍ ആ പുസ്തകത്തില്‍ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത് സാലിം അലിയുടെ മനസ്സില്‍ തട്ടുകയും പക്ഷികളെ കുറിച്ച് പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ധം മൂലം അതിനിടയില്‍ ബര്‍മ്മയില്‍ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളില്‍ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജര്‍മ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയില്‍ 1932-ല്‍ “ഹൈദരാബാദ് സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ”ത്തില്‍(Hyderabad State Ornithology Survey) പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.
1935-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച് പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എന്‍.എച്ച്.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ് പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത് സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ് മറയൂര്‍ ഭാഗത്താണ് പഠനം നടത്തിയത് പിന്നീട് ചാലക്കുടി, പറമ്പിക്കുളം,കുരിയാര്‍കുട്ടി മുതലായിടത്തും പോയി. കുരിയാര്‍കുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ് കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയത്. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച് തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളില്‍ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങള്‍ ആദ്യം തിരുവിതാംകൂര്‍, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട് സര്‍ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച് കേരളത്തിലെ പക്ഷികള്‍ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ല്‍ കേരളത്തിലെ പഠനം പൂര്‍ത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂര്‍ണ്ണ പക്ഷിനിരീക്ഷകനായി.
- ലിജി അരുണ്‍
വായിക്കുക: birds, green-people, nature, obituary
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കണ്‍വെന്‍ഷന്‍
June 25th, 2011എറണാകുളം: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍ എന്നീ ജില്ലകളുടെ സംയുക്ത കണ്‍വെന്‍ഷന്‍ ജൂണ്‍ 26 ഞായറാഴ്ച എറണാകുളം അച്യുതമേനോന്‍ ഹാളില്‍ വെച്ച് നടക്കും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക : യേശുദാസ്- 0091 9846441262
- ഫൈസല്‍ ബാവ
പാലക്കാട് ജില്ലാ ജൈവ കര്‍ഷക സംഗമം
June 25th, 2011പാലക്കാട്: ജില്ലാ ജൈവ കര്‍ഷക സമിതിയുടെ ജൂണ്‍ മാസത്തെ ഒത്തുചേരല്‍ 26 ഞായറാഴ്ച 10 മണിമുതല്‍ 3 മണിവരെ കൂറ്റനാട് എളവാതുക്കല്‍ ക്ഷേത്ര സമീപത്തെ കോതമംഗലം മങ്ങാട്ട് ഉണ്ണിയുടെ കൃഷിയിടത്തില്‍ വെച്ച് നടക്കുന്നു. എല്ലാ പ്രകൃതി സ്നേഹികളെയും ജൈവ കര്‍ഷകരെയും ക്ഷണിക്കുന്നു. പട്ടാമ്പി ഗുരുവായൂര്‍ റൂട്ടില്‍ കൂറ്റനാട് ജംഗ്ഷനു തൊട്ടു മുന്‍പ് എളവാതുക്കല്‍ സ്റ്റോപ്പില്‍ ഇറങ്ങി 850 മീറ്റര്‍ നടന്നാല്‍ സംഗമസ്ഥലത്ത് എത്തിച്ചേരാം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0091 9447962242, 0091 9048306635
- ഫൈസല്‍ ബാവ
വായിക്കുക: agriculture, eco-friendly, eco-system, green-people, health, nature, pesticide
ഭൂമിയെ പച്ച പുതപ്പിക്കാന്‍ മാങ്കോസ്റ്റിന്‍ നട്ടു കൊണ്ട് തുടക്കം
June 7th, 2011കൂറ്റനാട് : കഴിഞ്ഞ മൂന്നു വര്‍ഷമായി പൊതുസ്ഥലത്ത് മരങ്ങള്‍ വെച്ചു പിടിപ്പിയ്ക്കുക എന്ന സേവനം ചെയ്തു വരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍. പി. സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടു കൊണ്ട് നിര്‍വ്വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിയ്ക്കുകയും, അവയെല്ലാം ഇപ്പോള്‍ വളര്‍ന്നു വലുതാവുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയ കൂട്ടായ്മ വെച്ചു പിടിപ്പിയ്ക്കുക.
ജൂണ്‍ 4ന് വട്ടേനാട് ജി. എല്‍. പി. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ബി. പി. ഒ. പി. രാധാകൃഷ്ണന്‍ , പി. ടി. എ. പ്രസിഡന്റ് കെ. അബ്ദുറഹിമാന്‍, ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍, ഇ. എം. ഉണ്ണികൃഷ്ണന്‍, പി. വി. ഇബ്രാഹിം, പല്ലീരി സന്തോഷ്, കെ. വി. ജിതിന്‍, കെ. വി. വിശ്വനാഥന്‍, വനമിത്ര പുരസ്കാരം നേടിയ ഷിനോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
- ഫൈസല്‍ ബാവ
വായിക്കുക: awards, campaigns, eco-friendly, eco-system, forest, green-people, nature
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild