ആണവ വിരുദ്ധ സെമിനാര്‍

November 29th, 2011

പത്തനംതിട്ട: ആണവോര്‍ജ്ജത്തിന്‍റെ വിപത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ‘ആണവോര്‍ജ്ജം മനുഷ്യനാപത്ത്’ എന്ന വിഷയത്തില്‍ ആണവ വിരുദ്ധ സെമിനാര്‍ നവംബര്‍ 30 ബുധനാഴ്ച  പത്തനംതിട്ട വൈ. എം. സി. എ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക വിജയന്‍: 9947476228

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം

November 29th, 2011

തിരുവനന്തപുരം: ആണവ പദ്ധതികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ഗ്രീന്‍സ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ ഡിസംബര്‍ 3 മുതല്‍ 8 വരെ സെക്രെട്ടറിയേറ്റ് പടിക്കല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക പ്രകാശ്‌ കെ ഗോപിനാഥ് 8089494442

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവനിലയത്തിനെതിരെ സൈക്കിള്‍ യാത്ര

November 29th, 2011

എറണാകുളം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, ആണവ പദ്ധതികള്‍ക്കെതിരെ   ബോധവല്‍ക്കരണം നടത്തുന്നതിന്‍റെയും ഭാഗമായി ഡിസംബര്‍ 3 മുതല്‍ 8 വരെ സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നു. എറണാംകുളത്ത് നിന്ന് തുടങ്ങി ആലപ്പുഴ കൊല്ലം വഴി തിരുവനന്തപുരം വരെയാണ് യാത്ര. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക എന്‍. സുബ്രഹ്മണ്യന്‍ 9847439290

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചീമേനി താപവൈദ്യുത നിലയത്തിന് അനുമതി ലഭിച്ചില്ല

October 26th, 2011

thermal-power-plant-epathram

ന്യൂഡല്‍ഹി: ചീമേനി താപപദ്ധതിക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു അതിരപ്പിള്ളി പദ്ധതിക്ക്‌ നടത്തിയ ശ്രമം വിജയിക്കാതായപ്പോള്‍ സര്‍ക്കാരിനു ചീമേനി പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍  മാധവ് ഗഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പാലിച്ചതിനുശേഷമേ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചത്.

കേരളത്തിലെ ചില പ്രധാന സ്ഥലങ്ങള്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധവ് ഗഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പശ്ചിമഘട്ടവും ഉള്‍പ്പെട്ടിരുന്നു. മാധവ് കമ്മിറ്റി സമര്‍പ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ ശുപാര്‍ശകള്‍ പാലിച്ചാലേ ഈ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും കേന്ദ്രം നിര്‍ദേശിച്ചു.

നിലവിലെ അപേക്ഷ അപക്വമാണെന്ന് വിലയിരുത്തിയാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. വാതക ഉപയോഗം എത് തരത്തിലായിരിക്കും എന്നതിനെക്കുറിച്ച് അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടിയത്. വിശദമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കാസര്‍കോട് ചീമേനിയിലാണ്  കല്‍ക്കരി ഉപയോഗിച്ച്  12,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനം ലക്ഷ്യമിട്ടുള്ള  താപവൈദ്യുത നിലയം സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചത്. 200 ഏക്കറോളം വരുന്ന സ്ഥലത്താണ് നിലയം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതോടെ കല്‍ക്കരിക്ക് പകരം വാതകം ഉപയോഗിക്കാമെന്ന് തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിചേരുകയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് പദ്ധതിക്ക് അനുമതി തേടുന്നതിനായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ആദ്യമായാണ് കേരളത്തിലെ ഒരു പദ്ധതിക്കായി മാധവ് ഗഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലം അറിയിക്കുന്നത്.

ഫോട്ടോ : താപവൈദ്യുത നിലയം (ഫയല്‍ ചിത്രം)

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

താജ്മഹല്‍ തകരുമോ?

October 17th, 2011

tajmahal-symbol-of-love-epathram

ആഗ്ര : അനശ്വര പ്രണയത്തിന്റെ ജീവസ്സുറ്റ പ്രതീകമായി എന്നെന്നും നിലകൊള്ളുന്ന നമ്മുടെ താജ്മഹലിന്റെ അടിത്തറയ്ക്ക് ഭീഷണി ഉയരുന്നതായി സൂചന. പ്രണയത്തിനെന്ന പോലെ തന്നെ കെട്ടിടങ്ങള്‍ക്കും ചില അടിസ്ഥാന ഘടകങ്ങള്‍ ഒഴിച്ചുകൂടാന്‍ ആവാത്തതാണ് എന്ന യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുത്തുന്നു ഇപ്പോള്‍ വെളിച്ചത്ത് വന്ന ചില കണ്ടെത്തലുകള്‍. താജ്മഹലിന്റെ കളിത്തോഴിയായ യമുനാ നദിയുടെ സാമീപ്യം നഷ്ടമായതാണ് താജ്മഹലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ആവുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിലനില്‍പ്പിന് തൊട്ടടുത്ത്‌ കൂടെ ഒഴുകുന്ന യമുനാ നദി അത്യാവശ്യമാണ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. എന്നാല്‍ അടുത്ത കാലത്തായി ഇവിടെ നടത്തിയ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി താജ്മഹലിന്റെ ഭദ്രത ഭീഷണിയിലായി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യമുനാ നദിയുടെയും താജ്മഹലിന്റെയും ഇടയ്ക്കുള്ള പ്രദേശത്ത് ഒരു കൃത്രിമ പാര്‍ക്ക്‌ നിര്‍മ്മിച്ചു. ഇതോടെ നദീജലത്തിന്റെ സാമീപ്യം നഷ്ടമായ താജ്മഹലിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചു തുടങ്ങി എന്നാണ് കണ്ടെത്തല്‍. ഈ പാര്‍ക്ക്‌ എത്രയും പെട്ടെന്ന് ഇവിടെ നിന്നും പൊളിച്ചു മാറ്റി നദീജലം താജ്മഹലിന് ലഭ്യമാക്കണം എന്ന് ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ താജ്മഹല്‍ നിലംപതിക്കും എന്ന ചില വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ബ്രിട്ടീഷ്‌ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്‌ സുപ്രീം കോടതി സ്വമേധയാ പരാതിയായി ഫയലില്‍ സ്വീകരിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്‌ അയച്ചു. ജസ്റ്റിസ്‌ ഡി. കെ. ജെയിന്‍, എ. ആര്‍. ദേവ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പിനും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും മായാവതി സര്‍ക്കാരിനും നോട്ടീസ്‌ അയച്ചത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

6 of 9« First...567...Last »

« Previous Page« Previous « നീല ഭൂമിയുടെ സന്ദേശവുമായി എംകോ
Next »Next Page » പാക്കിസ്ഥാനിലെ ആണവ നിലയത്തില്‍ ചോര്‍ച്ച »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010