Monday, October 17th, 2011

താജ്മഹല്‍ തകരുമോ?

tajmahal-symbol-of-love-epathram

ആഗ്ര : അനശ്വര പ്രണയത്തിന്റെ ജീവസ്സുറ്റ പ്രതീകമായി എന്നെന്നും നിലകൊള്ളുന്ന നമ്മുടെ താജ്മഹലിന്റെ അടിത്തറയ്ക്ക് ഭീഷണി ഉയരുന്നതായി സൂചന. പ്രണയത്തിനെന്ന പോലെ തന്നെ കെട്ടിടങ്ങള്‍ക്കും ചില അടിസ്ഥാന ഘടകങ്ങള്‍ ഒഴിച്ചുകൂടാന്‍ ആവാത്തതാണ് എന്ന യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുത്തുന്നു ഇപ്പോള്‍ വെളിച്ചത്ത് വന്ന ചില കണ്ടെത്തലുകള്‍. താജ്മഹലിന്റെ കളിത്തോഴിയായ യമുനാ നദിയുടെ സാമീപ്യം നഷ്ടമായതാണ് താജ്മഹലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ആവുന്നത്.

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിലനില്‍പ്പിന് തൊട്ടടുത്ത്‌ കൂടെ ഒഴുകുന്ന യമുനാ നദി അത്യാവശ്യമാണ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. എന്നാല്‍ അടുത്ത കാലത്തായി ഇവിടെ നടത്തിയ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി താജ്മഹലിന്റെ ഭദ്രത ഭീഷണിയിലായി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യമുനാ നദിയുടെയും താജ്മഹലിന്റെയും ഇടയ്ക്കുള്ള പ്രദേശത്ത് ഒരു കൃത്രിമ പാര്‍ക്ക്‌ നിര്‍മ്മിച്ചു. ഇതോടെ നദീജലത്തിന്റെ സാമീപ്യം നഷ്ടമായ താജ്മഹലിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചു തുടങ്ങി എന്നാണ് കണ്ടെത്തല്‍. ഈ പാര്‍ക്ക്‌ എത്രയും പെട്ടെന്ന് ഇവിടെ നിന്നും പൊളിച്ചു മാറ്റി നദീജലം താജ്മഹലിന് ലഭ്യമാക്കണം എന്ന് ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ താജ്മഹല്‍ നിലംപതിക്കും എന്ന ചില വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ബ്രിട്ടീഷ്‌ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്‌ സുപ്രീം കോടതി സ്വമേധയാ പരാതിയായി ഫയലില്‍ സ്വീകരിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ്‌ അയച്ചു. ജസ്റ്റിസ്‌ ഡി. കെ. ജെയിന്‍, എ. ആര്‍. ദേവ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര പരിസ്ഥിതി വനം വകുപ്പിനും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും മായാവതി സര്‍ക്കാരിനും നോട്ടീസ്‌ അയച്ചത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

1 അഭിപ്രായം to “താജ്മഹല്‍ തകരുമോ?”

 1. binesh says:

  ലോക അല്‍ഭുതമായ താജ്മഹല്‍ സര്‍ക്കാര്‍ സംരക്ഷിക്കണം.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010