കാസര്‍കോട് ജില്ലയില്‍ എന്‍ഡോ സള്‍ഫാന്‍  എന്ന മാരക കീട നാശിനീ തെളിച്ചതു കൊണ്ട് നാളുകള്‍ ഏറെയായീ തീരാ ദുരിതം അനുഭവി ക്കുന്നവര്‍ക്ക് ധന സഹായവും ചികിത്സയും  നല്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം സ്വാഗാതര്‍ഹമാണ്. ദീര്‍ഘ കാലമായി അവിടത്തെ  ജനങ്ങള്‍ ഉന്നയിക്കുന്ന  ഒരാവശ്യമായിരുന്നു അത്.
കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇരുപത് വര്‍ഷ ക്കാലമായി മാരക വിഷമുള്ള ഈ കീട നാശിനി തുടര്‍ച്ചയായി ഉപയോഗിച്ചതു മൂലം ദുരിതം അനുഭവി ക്കേണ്ടി വന്നവര്‍ നിരവധിയാണ്.
ഈ കശുമാവിന്‍ തോട്ടത്തിനോട് ചേര്‍ന്നു കിടക്കുന്ന പതിനഞ്ചിലേറേ പഞ്ചായത്തുകളീലെ വലിയൊരു ജന വിഭാഗം വിഷ ലിപ്തമായ ഈ കിട നാശിനിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച് മരിച്ച് ജീവിക്കുന്നവരാണ്. ഇവിടെ ജീവിച്ചി രിക്കുന്നവരും, ജനിക്കാന്‍ പോകുന്നവരും, ഈ മാരക വിഷം ഏല്‍പിച്ച ദുരിതത്തില്‍ നിന്ന് വിമുക്തരല്ല. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ സംഭവിക്കുക, മാനസിക വളര്‍ച്ച എത്താതിരിക്കുക, പിഞ്ചു കുഞ്ഞുങ്ങള്‍ പോലും മരണപ്പെടുക, അംഗ വൈകല്യം സംഭവിക്കുക, ബുദ്ധി മാന്ദ്യം സംഭവിക്കുക, ഗര്‍ഭം അലസി പോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ പതിനഞ്ചിലേറെ പഞ്ചായത്തിലെ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത്. എന്ഡോസള്‍ഫാന്‍ എന്ന മാരക വിഷം വിതച്ച ഈ ദുരിതം എത്ര തലമുറകള്‍ കഴിഞ്ഞാലും തീരില്ലായെന്നാണു കരുതേണ്ടി യിരിക്കുന്നത്.
ഔദ്യോഗിക കണക്കനുസരിച്ച് രണ്ടായിരത്തില്‍ പരം ആളുകള്‍ ഈ മാരക കീടനാശിനിയുടെ ദുരന്ത ഫലങ്ങള്‍ ഏറ്റു വാങ്ങി മരിച്ച് ജീവിച്ച് കൊണ്ടി രിക്കുന്നവരാണ്. ആയിര ക്കണക്കിന് ജനങ്ങള്‍ക്ക് അംഗ വൈകല്യവും മാനസിക പ്രശ്നങ്ങളും കൊണ്ട് അവരുടെ ജീവിതം തന്നെ ഇന്ന് വഴി മുട്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ എന്ഡോ സള്‍ഫാന്‍ കൊന്ന് കളഞ്ഞത് നാലായിരത്തോളം പേരെയാണ്.
ലോകത്ത് ഒട്ടേറെ രാജ്യങളില്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യ ജീവനു ഭിഷണി ഉയര്‍ത്തുന്ന മാരക വിഷമുള്ള കീട നാശിനി ആണെന്ന് പ്രഖ്യാപിച്ചിട്ടും, ഇതൊന്നും കണക്കി ലെടുക്കാ തെയാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തളിച്ചിരുന്നത്. ഈ ദുരന്തം സര്ക്കാര്‍ പാവപ്പെട്ട കാസര്‍ക്കോട്ടെ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കുകയായിരുന്നു. ഒരു ജനതയെ ആകെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നി ല്ലായെന്നത് ദുഖകരമാണ്.
ആര്‍ക്ക് വേണ്ടിയായിരുന്നു ഈ മനുഷ്യ ക്കുരുതി നടത്തിയത്. അതു കൊണ്ട് നാം എന്തു നേടി. ബഹു രാഷ്ട്ര കമ്പനിയുടെ വിഷം വാങ്ങിച്ച് പതിനായിരങ്ങളെ ജിവച്ഛവങ്ങളാക്കി, ആയിരങ്ങളെ അംഗ ഭംഗം സംഭവിച്ചവരും അനാഥരുമാക്കി, ആയിരങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മനുഷ്യന്‍ അറിഞ്ഞു കൊണ്ട് വരുത്തി വെച്ച ഇതിലും വലിയൊരു ദുരന്തമില്ല. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം ലിറ്ററിലേറെ വിഷ ലായിനിയാണ്‍് കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ചിട്ടു ള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, വിവിധ സംഘടനകളും നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി ട്ടാണ് സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍ നിര്‍ത്താന്‍ ഇടയായത്.
എന്നാല്‍ ഇന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെയും ദുരന്തങ്ങളെയും പറ്റി മനസ്സിലായിട്ടില്ല. അദ്ദേഹമിന്നും എന്‍ഡോ സള്ഫാന്‍ തുടര്‍ന്നും ഉപയോഗി ക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അഹന്തയും അഹങ്കാരവും നിറഞ്ഞ ഭരണാധി കാരികളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളാണ് പതിനായിരങ്ങളെ തിരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്.
കാസര്‍ക്കോട്ടെ ദുരിത ബാധിതര്‍ക്ക് ധന സഹായവും ചികിത്സയും അവരെ ശുശ്രുഷിക്കുന്നവര്‍ക്കും 250 രൂപയും ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതും സൌജന്യമായി ചെയ്തൂ കൊടുക്കാനും സര്‍ക്കാര്‍ തയ്യാറായതിനെ സ്വാഗതം ചെയ്യേണ്ടി യിരിക്കുന്നു. മാത്രമല്ല എന്‍ഡോസള്ഫാന്‍ ദുരിത ബാധിതര്‍ക്ക് 2 രൂപ നിരക്കില്‍ അരി കൊടുക്കാനുള്ള തിരുമാനവും അഭിനന്ദനീയമാണ്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ മരണമ ടഞ്ഞവര്‍ക്കും, ഇന്നും മരിച്ച് ജീവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ കാര്യമായ നഷ്ട പരിഹാരം നല്കണം.
– നാരായണന്‍ വെളിയന്‍കോട്
     	
25 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 2 രാത്രി 10 മണിയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന് ഇടയാക്കിയ രാസ പ്രവര്‍ത്തനം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീട നാശിനി ഫാക്ടറിയില്‍ ആരംഭിച്ചത്. രാത്രി 10:30 യോട് കൂടി രാസ പ്രക്രിയ മൂലം താങ്ങാവുന്നതിലും അധികം മര്‍ദ്ദം ടാങ്കില്‍ രൂപപ്പെടുകയും, ടാങ്കിന്റെ സുരക്ഷാ വാല്‍വ് തുറന്ന് വിഷ വാതകം പുറത്തേക്ക് തുറന്നു വിടുകയും ഉണ്ടായതോടെ ഭോപ്പാല്‍ വാസികളുടെ ദുരന്ത കഥയ്ക്ക് തുടക്കമായി. 72 മണിക്കൂ റിനുള്ളില്‍ 15000 ഓളം പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ച തായാണ് കണക്കാ ക്കപ്പെടുന്നത്. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.



“സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയ മാധവന്‍, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍വയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യില്‍ അംഗവുമാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. വിജയ മാധവന്‍ ചാലിയാറിലെ “ഹെവി മെറ്റല്‍” മലിനീകരണത്തെ പറ്റി ആദ്യ കാലത്തു തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പു നല്‍കിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്.
ഭോപാല്‍ ദുരന്തത്തിന് ഇടയാക്കുകയും, ദുരന്തത്തിന് ഇരയായ അനേകായിരം ഇന്ത്യാക്കാരുടെ ദുരിതത്തിനു നേരെ മുഖം തിരിക്കുകയും, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ തന്നെ പുച്ഛിച്ച് കോടതിക്കു മുന്‍പില്‍ ഹാജരാ വാതിരിക്കുകയും ചെയ്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമകളായ ദൌ കെമിക്കത്സില്‍ നിന്നും സ്പോണ്‍സര്‍ ഷിപ്പ് സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നും ഹിന്ദു ദിനപത്രം പിന്മാറി. നവമ്പര്‍ 17 മുതല്‍ 22 വരെ ചെന്നൈ യില്‍ നടക്കാനിരുന്ന സംഗീത ഉത്സവത്തിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു ദൌ കെമിക്കത്സ്.
കാസര്‍കോട് ജില്ലയില്‍ അഞ്ഞൂറോളം പേരുടെ മരണത്തിന് കാരണമായ എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ സമ്പൂര്‍ണ്ണമായി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രചരണ പ്രതിഷേധ സമരത്തിന് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുങ്ങുന്നു. എന്‍ഡോസള്‍ഫാന്റെ ഉപയോഗവും നിര്‍മ്മാണവും നിയന്ത്രിക്കുന്നതിനെ പറ്റി കൂടുതല്‍ പഠനം നടത്തി നിരോധിക്കേണ്ട വസ്തുക്കളുടെ പട്ടികയില്‍ പെടുത്താന്‍ ജനീവയില്‍ നടക്കുന്ന