Monday, December 21st, 2009

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇത്തിരി ആശ്വാസം

endosulfan-victimകാസര്‍കോട് ജില്ലയില്‍ എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീട നാശിനീ തെളിച്ചതു കൊണ്ട് നാളുകള്‍ ഏറെയായീ തീരാ ദുരിതം അനുഭവി ക്കുന്നവര്‍ക്ക് ധന സഹായവും ചികിത്സയും നല്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം സ്വാഗാതര്‍ഹമാണ്. ദീര്‍ഘ കാലമായി അവിടത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന ഒരാവശ്യമായിരുന്നു അത്.

കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇരുപത് വര്‍ഷ ക്കാലമായി മാരക വിഷമുള്ള ഈ കീട നാശിനി തുടര്‍ച്ചയായി ഉപയോഗിച്ചതു മൂലം ദുരിതം അനുഭവി ക്കേണ്ടി വന്നവര്‍ നിരവധിയാണ്.

ഈ കശുമാവിന്‍ തോട്ടത്തിനോട് ചേര്‍ന്നു കിടക്കുന്ന പതിനഞ്ചിലേറേ പഞ്ചായത്തുകളീലെ വലിയൊരു ജന വിഭാഗം വിഷ ലിപ്തമായ ഈ കിട നാശിനിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച് മരിച്ച് ജീവിക്കുന്നവരാണ്. ഇവിടെ ജീവിച്ചി രിക്കുന്നവരും, ജനിക്കാന്‍ പോകുന്നവരും, ഈ മാരക വിഷം ഏല്‍പിച്ച ദുരിതത്തില്‍ നിന്ന് വിമുക്തരല്ല. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ സംഭവിക്കുക, മാനസിക വളര്‍ച്ച എത്താതിരിക്കുക, പിഞ്ചു കുഞ്ഞുങ്ങള്‍ പോലും മരണപ്പെടുക, അംഗ വൈകല്യം സംഭവിക്കുക, ബുദ്ധി മാന്ദ്യം സംഭവിക്കുക, ഗര്‍ഭം അലസി പോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ പതിനഞ്ചിലേറെ പഞ്ചായത്തിലെ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത്. എന്ഡോസള്‍ഫാന്‍ എന്ന മാരക വിഷം വിതച്ച ഈ ദുരിതം എത്ര തലമുറകള്‍ കഴിഞ്ഞാലും തീരില്ലായെന്നാണു കരുതേണ്ടി യിരിക്കുന്നത്.

ഔദ്യോഗിക കണക്കനുസരിച്ച് രണ്ടായിരത്തില്‍ പരം ആളുകള്‍ ഈ മാരക കീടനാശിനിയുടെ ദുരന്ത ഫലങ്ങള്‍ ഏറ്റു വാങ്ങി മരിച്ച് ജീവിച്ച് കൊണ്ടി രിക്കുന്നവരാണ്. ആയിര ക്കണക്കിന് ജനങ്ങള്‍ക്ക് അംഗ വൈകല്യവും മാനസിക പ്രശ്നങ്ങളും കൊണ്ട് അവരുടെ ജീവിതം തന്നെ ഇന്ന് വഴി മുട്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ എന്ഡോ സള്‍ഫാന്‍ കൊന്ന് കളഞ്ഞത് നാലായിരത്തോളം പേരെയാണ്.

ലോകത്ത് ഒട്ടേറെ രാജ്യങളില്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യ ജീവനു ഭിഷണി ഉയര്‍ത്തുന്ന മാരക വിഷമുള്ള കീട നാശിനി ആണെന്ന് പ്രഖ്യാപിച്ചിട്ടും, ഇതൊന്നും കണക്കി ലെടുക്കാ തെയാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തളിച്ചിരുന്നത്. ഈ ദുരന്തം സര്ക്കാര്‍ പാവപ്പെട്ട കാസര്‍ക്കോട്ടെ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കുകയായിരുന്നു. ഒരു ജനതയെ ആകെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നി ല്ലായെന്നത് ദുഖകരമാണ്.

ആര്‍ക്ക് വേണ്ടിയായിരുന്നു ഈ മനുഷ്യ ക്കുരുതി നടത്തിയത്. അതു കൊണ്ട് നാം എന്തു നേടി. ബഹു രാഷ്ട്ര കമ്പനിയുടെ വിഷം വാങ്ങിച്ച് പതിനായിരങ്ങളെ ജിവച്ഛവങ്ങളാക്കി, ആയിരങ്ങളെ അംഗ ഭംഗം സംഭവിച്ചവരും അനാഥരുമാക്കി, ആയിരങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മനുഷ്യന്‍ അറിഞ്ഞു കൊണ്ട് വരുത്തി വെച്ച ഇതിലും വലിയൊരു ദുരന്തമില്ല. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം ലിറ്ററിലേറെ വിഷ ലായിനിയാണ്‍്‌ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ചിട്ടു ള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, വിവിധ സംഘടനകളും നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി ട്ടാണ് സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍ നിര്‍ത്താന്‍ ഇടയായത്.

എന്നാല്‍ ഇന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെയും ദുരന്തങ്ങളെയും പറ്റി മനസ്സിലായിട്ടില്ല. അദ്ദേഹമിന്നും എന്‍ഡോ സള്ഫാന്‍ തുടര്‍ന്നും ഉപയോഗി ക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അഹന്തയും അഹങ്കാരവും നിറഞ്ഞ ഭരണാധി കാരികളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളാണ് പതിനായിരങ്ങളെ തിരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്.

കാസര്‍ക്കോട്ടെ ദുരിത ബാധിതര്‍ക്ക് ധന സഹായവും ചികിത്സയും അവരെ ശുശ്രുഷിക്കുന്നവര്‍ക്കും 250 രൂപയും ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് അതും സൌജന്യമായി ചെയ്തൂ കൊടുക്കാനും സര്‍ക്കാര്‍ തയ്യാറായതിനെ സ്വാഗതം ചെയ്യേണ്ടി യിരിക്കുന്നു. മാത്രമല്ല എന്‍ഡോസള്ഫാന്‍ ദുരിത ബാധിതര്‍ക്ക് 2 രൂപ നിരക്കില്‍ അരി കൊടുക്കാനുള്ള തിരുമാനവും അഭിനന്ദനീയമാണ്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ മരണമ ടഞ്ഞവര്‍ക്കും, ഇന്നും മരിച്ച് ജീവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ കാര്യമായ നഷ്ട പരിഹാരം നല്കണം.

നാരായണന്‍ വെളിയന്‍‌കോട്


Relief to endosulfan victims of Kasaragod

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010