Tuesday, April 19th, 2011

അഹോ ക്രൂരം

endosulfan-victim-epathram

ന്യൂഡല്‍ഹി : നരക തുല്യമായ ജീവിതം അനുഭവിക്കുന്ന ഒരു ജനതയുടെ ദുരന്തം കണ്ടില്ലെന്ന് നടിച്ചു കൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഏപ്രില്‍ 25ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ജൈവ മാലിന്യ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കേണ്ട എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി ജൈവ മാലിന്യ പുനപരിശോധനാ കമ്മിറ്റിയില്‍ നിന്നും ഇന്ത്യ പിന്മാറി.

എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ നടത്തിയ പ്രസ്താവന ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

8000 കോടി രൂപയുടെ ഭൂസ്വത്തിന് ഉടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ്‌ പവാര്‍ തനിക്ക് അനുകൂലമായി സ്വീകരിക്കുന്ന നയങ്ങള്‍ ഇന്ത്യയുടെ നയമാകാന്‍ അനുവദിക്കരുത്‌ എന്ന് ദേശ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളുടെ ദുരിതത്തിന് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ക്രൂരമാണ് എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഈ നിലപാട്‌ തിരുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ കേന്ദ്രത്തിന് കത്തെഴുതും. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകള്‍ സ്റ്റോക്ക്‌ഹോം സമ്മേളനത്തിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫോട്ടോ : അബ്ദുള്‍ നാസര്‍

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍
  • പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി
  • അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി
  • ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു
  • കൂടംകുളം : അനിശ്ചിതകാല നിരാഹാരം തുടങ്ങി
  • കൂടംകുളം നിലയം 40 ദിവസത്തിനകം പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി
  • ഭൂമിക്ക് വേണ്ടി ഒത്തുചേരുക
  • കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം
  • കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക
  • ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്
  • “വെളിച്ചം ഉണ്ടാകട്ടെ”
  • ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്
  • അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്‌
  • ഇന്ന് ലോക കാലാവസ്ഥാ ദിനം
  • ജല കാൽപ്പാട് കുറയ്ക്കുക
  • ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?
  • കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത
  • പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
  • ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ
  • പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദലി അന്തരിച്ചു

  • © e പത്രം 2010