
ന്യൂഡല്‍ഹി: ചീമേനി താപപദ്ധതിക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു അതിരപ്പിള്ളി പദ്ധതിക്ക് നടത്തിയ ശ്രമം വിജയിക്കാതായപ്പോള്‍ സര്‍ക്കാരിനു ചീമേനി പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാല്‍ മാധവ് ഗഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പാലിച്ചതിനുശേഷമേ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചത്.
കേരളത്തിലെ ചില പ്രധാന സ്ഥലങ്ങള്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധവ് ഗഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പശ്ചിമഘട്ടവും ഉള്‍പ്പെട്ടിരുന്നു. മാധവ് കമ്മിറ്റി സമര്‍പ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ ശുപാര്‍ശകള്‍ പാലിച്ചാലേ ഈ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും കേന്ദ്രം നിര്‍ദേശിച്ചു.
നിലവിലെ അപേക്ഷ അപക്വമാണെന്ന് വിലയിരുത്തിയാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. വാതക ഉപയോഗം എത് തരത്തിലായിരിക്കും എന്നതിനെക്കുറിച്ച് അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടിയത്. വിശദമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
കാസര്‍കോട് ചീമേനിയിലാണ് കല്‍ക്കരി ഉപയോഗിച്ച് 12,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനം ലക്ഷ്യമിട്ടുള്ള താപവൈദ്യുത നിലയം സ്ഥാപിക്കാന്‍ നേരത്തെ തീരുമാനിച്ചത്. 200 ഏക്കറോളം വരുന്ന സ്ഥലത്താണ് നിലയം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതോടെ കല്‍ക്കരിക്ക് പകരം വാതകം ഉപയോഗിക്കാമെന്ന് തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിചേരുകയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് പദ്ധതിക്ക് അനുമതി തേടുന്നതിനായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ആദ്യമായാണ് കേരളത്തിലെ ഒരു പദ്ധതിക്കായി മാധവ് ഗഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലം അറിയിക്കുന്നത്.
ഫോട്ടോ : താപവൈദ്യുത നിലയം (ഫയല്‍ ചിത്രം)

ദുബായ് : അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്ടത്തെ ചെറുതായി കാണേണ്ടതില്ല എന്നും ഇതിന്റെ പ്രത്യാഘാതം വരും കാലങ്ങളില്‍ നാം മനസിലാക്കേണ്ടി വരും എന്ന മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മ സ്വാഗതം ചെയ്തു. പാരിസ്ഥിതിക വിഷയങ്ങളില്‍ യാഥാര്‍ത്ഥ്യത്തോടൊപ്പം നിന്ന് സംസാരിക്കാനും ഇത്തരം വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയുവാനുമുള്ള അദ്ദേഹത്തിന്റെ നിലപാടിനെ പ്രശംസിക്കുകയും അദ്ദേഹത്തിന് കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.
ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാ രാക്കുന്ന തിനായി സംഘടിപ്പിക്കുന്ന എര്‍ത്ത് ഹവര്‍ യജ്ഞത്തില്‍ യു.എ.ഇ. യും പങ്കു ചേരുന്നു. ഇന്ന് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെയുള്ള ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്റെ ഭാഗമായി നടക്കുന്ന ബോധ വല്‍ക്കരണ യജ്ഞത്തില്‍ ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും, മറ്റ് പ്രധാന കെട്ടിടങ്ങളായ ബുര്‍ജുല്‍ അറബും, ജുമേറ ബീച്ച് ഹോട്ടലും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ദുബായ് ബീച്ച് റോഡില്‍ ദുബായ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ വിളക്കേന്തിയ ഒരു ജാഥയും സംഘടിപ്പിക്കുന്നുണ്ട്.
പാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കുന്ന ആഗോള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് “ഇന്ത്യയുടെ കാറ്റ് മനുഷ്യന്‍” എന്നറിയപ്പെടുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് കാനഡയില്‍ പുരസ്കാരം നല്‍കി. കാനഡ ഇന്ത്യാ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സി.ഐ.എഫ്. ചഞ്ചലാനി ഗ്ലോബല്‍ ഇന്‍ഡ്യാ അവാര്‍ഡ് 2009 എന്ന ഈ പുരസ്കാരം കാനഡയിലെ ടൊറൊണ്ടോയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടെക് സിങ് അഹ്‌ലുവാലിയ ആണ് ഇദ്ദേഹത്തിന് സമ്മനിച്ചത്.