Tuesday, May 31st, 2011

2022 ഓടെ ജര്‍മ്മനി ആണവോര്‍ജ്ജ വിമുക്തം

nuclear-power-no-thanks-epathram

ബെര്‍ലിന്‍: 2022 ഓടെ രാജ്യത്തെ എല്ലാ ആണവനിലയങ്ങളും പൂട്ടുമെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ അറിയിച്ചു. പഴക്കം ചെന്ന എട്ട് റിയാക്ടറുകള്‍ ഈവര്‍ഷം അവസാനിക്കുമ്പോഴേക്കും പൂട്ടുമെന്ന് പരിസ്ഥിതി മന്ത്രി നൊബേര്‍ട്ട് റൊട്ടെഗന്‍ പറഞ്ഞു. ഇപ്പോള്‍ രാജ്യത്തു 17 ആണവനിലയങ്ങള്‍ ആണ് ഉള്ളത്.

ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ ഭീകരതയാണ്  ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ വ്യാവസായിക രാഷ്ട്രമായ ജര്‍മ്മനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഏഴു ആണവനിലയങ്ങള്‍ക്കു നിലവില്‍ മൊറാട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയൊന്നും ഒരു കാരണവശാലും റീ ആക്ടിവേറ്റ് ചെയ്യില്ലെന്നും പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത്‌ ആവശ്യമായ വൈദ്യുതിയുടെ 23 ശതമാനം ആണവ റിയാക്ടറുകളിലൂടെ ഉത്പാദിപ്പിക്കുന്ന ജര്‍മ്മനിയുടെ ഈ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. രാജ്യത്തെ 17 റിയാക്ടറുകളുടേയും കാലാവധി 12 വര്‍ഷം കൂടി നീട്ടാന്‍ കഴിഞ്ഞവര്‍ഷം ചാന്‍സലര്‍ ഏയ്‌ഞ്ചെല മെര്‍ക്കല്‍ തീരുമാനിച്ചിരുന്നു.എന്നാല്‍  ഇതിനെതിരെ ജര്‍മനിയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനങ്ങളുടെയും പ്രതിഷേധമുയര്‍ന്നത്തോടെ ഏതാനും ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ രണ്ടു മാസം മുമ്പ് നടന്ന മന്ത്രിമാരുടെ സമ്മേളനത്തില്‍ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്നാണ് ഘട്ടം ഘട്ടമായി ആണവനിലയങ്ങള്‍ അടച്ചു 2022 ഓടെ രാജ്യം ആണവോര്‍ജ്ജ വിമുക്തമാക്കാന്‍ തീരുമാനമായത്.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

1 അഭിപ്രായം to “2022 ഓടെ ജര്‍മ്മനി ആണവോര്‍ജ്ജ വിമുക്തം”

  1. rajan kalam says:

    Oro vayanakkaranum oru upkaram cheythal kollam. nammude vayal nikathal niyam ippol vellathilanu. niyamaprakaram cheyyeda vijnapanam purappedikkathadhu kondu lapsayipokunnu.
    vayikkunna ororutharum 2008il undakkiya neerthada samrakshana niyamama prakaram cheyyeda viijnapanam cheyyan avasyapedanam

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010