Thursday, March 26th, 2009

‘ശുചിത്വം, ആരോഗ്യം’ കാമ്പയിന്‍

ദോഹ: ആരോഗ്യ സംരക്ഷണത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് പ്രവാസി സമൂഹത്തെ ബോധവല്‍കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ‘ശുചിത്വം ആരോഗ്യം’ എന്ന തലക്കെട്ടില്‍ ഏപ്രില്‍ 17 മുതല്‍ ഒരു മാസം നീളുന്ന കാമ്പയിന്‍ സംഘടിപ്പിക്കും. കാമ്പയിന്റെ ഓപചാരിക ഉല്‍ഘാടനം വെള്ളിയാഴ്ച ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ ഖത്തര്‍ ഫ്രണ്ട്സ് എന്‍വയണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍ ആദില്‍ അല്‍തിജാനി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ ജന സേവന വകുപ്പ് അധ്യക്ഷന്‍ പി. എം. അബൂബക്കര്‍ മാസ്റ്റര്‍ കാമ്പയിനിന്റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചു.

കാമ്പയിനോ ടനുബന്ധിച്ച് അസോസിയേഷന്‍ പുറത്തിറക്കിയ ‘ശുചിത്വം നിറ ഭേദങ്ങള്‍’ എന്ന ഡിജിറ്റല്‍ ഡോക്യുമെന്ററി ആദില്‍ പ്രകാശനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടര്‍ മൊയ്തു ഏറ്റു വാങ്ങി. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ. സി. അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു. പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ അധ്യക്ഷത വഹിച്ചു.

കാമ്പയിനില്‍ വിവിധ ബോധവല്‍കരണ പരിപാടികള്‍ക്ക് പുറമെ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജന സേവന വകുപ്പ് അധ്യക്ഷന്‍ അറിയിച്ചു. ബോധവല്‍കരണ പൊതു ക്ലാസുകള്‍, പള്ളി ക്ലാസുകള്‍, ഗൃഹ യോഗങ്ങള്‍, ഫ്ളാറ്റ് മീറ്റുകള്‍, കുട്ടികള്‍ക്കായി പ്രബന്ധ ചിത്ര രചനാ മത്സരങ്ങള്‍, സ്ക്വാഡുകള്‍, വ്യക്തി സംഭാഷണങ്ങള്‍, ലഘു ലേഖ, ഡോക്യുമെന്ററി, സ്റ്റിക്കറുകള്‍ എന്നിവയുടെ വ്യാപകമായ വിതരണം, ബീച്ച് ശുചീകരണം, പൊതു ജന പങ്കാളിത്തത്തോടെ താമസ സ്ഥലങ്ങളും പരിസരങ്ങളും വൃത്തിയാക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine