Friday, December 18th, 2009

ബഹറൈന്‍ പ്രേരണയുടെ പുസ്തകോത്സവം ഇന്ന് സമാപിക്കും

bahrain-prerana-book-exhibitionബഹറൈന്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്‌തകോത്സവം ഇന്ന് സമാപിക്കും . ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഇന്തോ – അറബ് സാംസ്കാരിക സംഗമം ഇന്ന് ആരംഭിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സൌത്ത് പാര്‍ക്ക് റെസ്റ്റോറന്റിലെ പ്രിയദര്‍ശിനി ഹാളില്‍ നടന്നു വരുന്ന പുസ്തകോത്സവത്തില്‍ പ്രശസ്‌ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രൊഫ. സാറാ ജോസഫ്, നാടക രചയിതാവും സംവിധായകനുമായ ശ്രീ. മനോജ് കാന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ അറബ് കലാ സാഹിത്യ പ്രവര്‍ത്തകരായ ഹസ്സന്‍ ഹദാദ്, ഡോ. അബ്ദുള്ള അല്‍ മദനി, ശ്രീ. ജാഫര്‍ ഹസ്സന്‍ എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.
 
മ്യൂസിക് ഫ്യൂഷന്‍, മാധവിക്കുട്ടി അനുസ്‌മരണം, സമകാലിക മലയാള കവിതയെ ക്കുറിച്ചുള്ള പഠനവും ചര്‍ച്ചയും എന്നിവയായിരുന്നു ഉല്‍ഘാടന ദിവസമായ ഡിസംബര്‍ 16 ബുധനാഴ്ചത്തെ പ്രധാന പരിപാടികള്‍. ഇന്ത്യന്‍ സ്‌ത്രീകളുടെ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി സാറാ ജോസഫ് നയിച്ച ചര്‍ച്ച രണ്ടാം ദിവസം നടന്നു.
 
മൂന്നാം ദിവസമായ ഇന്ന് (വെള്ളിയാഴ്ച) – അറബ് പരമ്പരാഗത സംഗീത ഉപകരണമായ ‘ഊദ് ‘ വാദനത്തോടെ ഇന്തോ അറബ് സാംസ്കാരിക സംഘമത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കര്‍ണ്ണാടക സംഗീത പരിപാടിയും ഉണ്ടായിരിക്കും.
 
ബെന്യാമിന്‍
 
 

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine