ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
ഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
e പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


ബഹറൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 29, 30, 31 തീയതികളില്‍ സമാജം ജൂബിലി ഹാളില്‍ വെച്ച് ‘ഗ്രീഷ്‌മം‘ എന്ന പേരില്‍ അന്താരാഷ്ട്ര കവിതാ ഉത്സവം നടത്തുന്നു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പയിന്‍സ്, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, മറാഠി, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ ഇരുപത്തഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.
ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ ബാല കലോത്സവം ആയ നൂപുരയില്‍ സിനിമാറ്റിക് ഡാന്‍സ്, ഉപകരണ സംഗീതം എന്നിവയില്‍ മത്സരം നടന്നു. സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് ഒന്നില്‍ നന്ദിനി രാജേഷ് നായരും ഗ്രൂപ്പ് രണ്ടില്‍ കാര്‍ത്തിക ബാലചന്ദ്രനും ഒന്നാം സ്ഥാനം നേടി. ഉപകരണ സംഗീതത്തില്‍ ഗ്രൂപ്പ് മൂന്നില്‍ അശ്വിന്‍ കൃഷ്ണ ഒന്നാം സ്ഥാനവും ആനന്ദ് ബിനു ടോം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ബഹറൈന്‍ : ബഹറൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച ബാല കലോത്സവം നൂപുര 2009 ന്‍റെ ഭാഗമായി ഭരതനാട്യ മത്സരങ്ങള്‍ നടന്നു. ഗ്രൂപ്പ് നാലില്‍ സ്വാതി സതീശും ഗ്രൂപ്പ് അഞ്ചില്‍ നീതു സത്യനും ഒന്നാം സ്ഥാനം നേടി. പദ്യ പാരായണത്തില്‍ ഗ്രൂപ്പ് ഒന്നില്‍ വിഘ്നേഷ് പമ്പാവാസനും ഗ്രൂപ്പ് രണ്ടില്‍ പാര്‍വതി സജീവ് കുമാറും ഗ്രൂപ്പ് മൂന്നില്‍ ഗായത്രി സദാനന്ദനും ഒന്നാം സ്ഥാനം നേടി.






