തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മ മൈത്രി എന്ന പേരില്‍ ബഹറൈനില്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം മൈത്രിയുടെ ആദ്യ പൊതു യോഗം ചേര്‍ന്നു. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മ മൈത്രി എന്ന പേരില്‍ ബഹറൈനില്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം മൈത്രിയുടെ ആദ്യ പൊതു യോഗം ചേര്‍ന്നു. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
-
ബഹറൈനില്‍ മത്സ്യ തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങി. മലയാളികള്‍ അടക്കം 1700 ഓളം വരുന്ന മത്സ്യ തൊഴിലാളികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് സമരം നടത്തുന്നത്. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ ഫീസ് പിന്‍വലിക്കുക, നഷ്ട പരിഹാരം നല്‍കുക, സ്ഥലം ഏറ്റെടുക്കല്‍ നടപിട പുനഃ പരിശോധിക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ബഹ്റിനിലെ പ്രധാന മത്സ്യ വിപണന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടിരി ക്കുകയാണിപ്പോള്‍. ബഹ്റിന്‍ ഫിഷര്‍ മെന്‍ സൊസൈറ്റി മറ്റ് അയല്‍ രാജ്യങ്ങളോട് മത്സ്യ കയറ്റുമതി നിര്‍ത്തലാക്കി പണിമുടക്കിനോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഈ പ്രശ്നം പരിഹരിക്കാത്ത പക്ഷം ബഹ്റിനില്‍ മത്സ്യ ക്ഷാമം വര്‍ധിക്കും. പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രശ്നത്തില്‍ ഇടപെട്ട് വിശദ പഠനത്തിന് നിര്‍ദേശം നല്‍കി.
-
അറബ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാനുഗതമായി കുറച്ചു കൊണ്ട് വരണമെന്ന് സാദി മുന്‍ ഇന്‍റലിജന്‍സ് മേധാവി ആവശ്യപ്പെട്ടു. ദശലക്ഷ ക്കണക്കിന്ന വിദേശികള്‍ അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ സ്വദേശികള്‍ തൊഴില്‍ രഹിതരായി നല്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം ജി.സി.സി രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ ബഹ്റിനിലെ തൊഴില്‍ രംഗത്ത് 30 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വിദഗ്ധര്‍. ഇത് കൂടുതല്‍ ബാധിക്കുക നിര്‍മ്മാണ മേഖലയിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതു കൊണ്ട് തന്നെ നിര്‍മ്മാണ മേഖലയിലെ 40 ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
-
മനാമ: ബഹ്റൈനിലെ ബ്ലോഗേസ്സിന്റെ കൂട്ടായ്മയായ ബഹ്റൈന്‍ ബൂലോകം ജനുവരി 28നു വൈകുന്നേരം 8 മണിക്കു കന്നട സംഘില്‍ വച്ച് ‘ചിരി അരങ്ങ്’ സംഘടിപ്പിക്കുന്നു. ഇന്ന് നാം സ്റ്റേജ് ഷോകളിലും മാധ്യമങ്ങളിലും കാണുന്ന ഹാസ്യ പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതും അനുഭവിച്ചി ട്ടുളള്ളതുമായ നിരവധി ചിരിയുണര്‍ത്തിയ സാഹചര്യങ്ങളെ പുറത്തെടുക്കു കയെന്നതാണു ഈ പരിപാടിയുടെ ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു.
– രാജു ഇരിങ്ങല്‍
-
മനാമ: ബഹറൈന്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല 12, 13, 14 തീയ്യതികളില്‍ ബഹറൈന്‍ കേരള സമാജം ഹാളില്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ബഹറൈന്‍ ബ്ലോഗേഴ്സ് ക്ലാസ്സെടുക്കുന്നതാണ്.
ബഹറിനിലുള്ള നൂറോളം അക്ഷരത്തെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് മലയാളം ബ്ലോഗിങ്ങില്‍ പരിശീലനം നല്‍കുകയാണ് ഉദ്ദേശ്യം. ബ്ലോഗിന്റെ പ്രാധാന്യം, ബ്ലോഗിന്റെ നാള്‍വഴികള്‍, ബ്ലോഗ് അനന്ത സാധ്യതകള്‍, ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ ശ്രീ. ബാജി ഓടംവേലി, ശ്രീ രാജു ഇരിങ്ങല്‍– ശ്രീ ബന്യാമിന്‍, ശ്രീ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും, ശ്രീ മോഹന്‍പുത്തഞ്ചിറ, സജീവ് തുടങ്ങിയവര്‍ ബ്ലോഗ് കഥകള്‍, കവിതകള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ അനില്‍ വെങ്കോട്, സാജു ജോണ്‍, ബിജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും.
-