ബഹറൈനില്‍ മത്സ്യ തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങി. മലയാളികള്‍ അടക്കം 1700 ഓളം വരുന്ന മത്സ്യ തൊഴിലാളികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് സമരം നടത്തുന്നത്. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ ഫീസ് പിന്‍വലിക്കുക, നഷ്ട പരിഹാരം നല്‍കുക, സ്ഥലം ഏറ്റെടുക്കല്‍ നടപിട പുനഃ പരിശോധിക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ബഹ്റിനിലെ പ്രധാന മത്സ്യ വിപണന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടിരി ക്കുകയാണിപ്പോള്‍. ബഹ്റിന്‍ ഫിഷര്‍ മെന്‍ സൊസൈറ്റി മറ്റ് അയല്‍ രാജ്യങ്ങളോട് മത്സ്യ കയറ്റുമതി നിര്‍ത്തലാക്കി പണിമുടക്കിനോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഈ പ്രശ്നം പരിഹരിക്കാത്ത പക്ഷം ബഹ്റിനില്‍ മത്സ്യ ക്ഷാമം വര്‍ധിക്കും. പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രശ്നത്തില്‍ ഇടപെട്ട് വിശദ പഠനത്തിന് നിര്‍ദേശം നല്‍കി.
-