ബഹറൈന്‍ സ്വദേശി ചൂട് ചായ മുഖത്ത് ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതര അവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി നിര്‍മ്മലയെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയകുമാര്‍ സന്ദര്‍ശിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് നിര്‍മ്മല ഇപ്പോഴുള്ളത്. ചായക്ക് രുചി കുറഞ്ഞെന്ന് പറഞ്ഞാണ് സ്വദേശി ഈ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചത്. നിര്‍മ്മല അഞ്ച് വര്‍ഷമായി കഫറ്റീരിയയില്‍ ജോലി ചെയ്തു വരികയാണ്. സംഭവത്തില്‍ സീഫ് പോലീസ് കേസെടുത്തിട്ടുണ്ട്.


ബഹ്റൈനിലെ പ്രശസ്ത നാടക പ്രവര്‍ത്തകനും മേക്കപ്പ് മാനുമായ രാജന്‍ ബ്രോസിന്‍റെ നിര്യാണത്തില്‍ ‘അബുദാബി നാടക സൌഹൃദം‘ അനുശോചിച്ചു. ബഹ്റൈനില്‍ അദ്ദേഹവുമായി നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, നാടക സൌഹൃദത്തിന്‍റെ പ്രവര്‍ത്തകര്‍ റഹ്മത്ത് അലി കാതിക്കോടന്‍, ഫൈന്‍ ആര്‍ട്സ് ജോണി, ജാഫര്‍ കുറ്റിപ്പുറം എന്നിവര്‍ അദ്ദേഹത്തോ ടൊപ്പമുള്ള അനുഭവങ്ങള്‍ അനുസ്മരിച്ചു. നാടക സൌഹൃദം അവതരിപ്പിക്കുന്ന ‘ദുബായ് പുഴ’ എന്ന പുതിയ രംഗാവിഷ്കാര ത്തിന്‍റെ പണിപ്പുരയിലാണ് നാടക പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞത്. 





