അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച രണ്ടാമത്തെ നാടകം : അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച, സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച ‘അവള്‍’.
മികച്ച നടി : അവള്‍ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ തിളങ്ങിയ അനന്ത ലക്ഷ്മി.
മികച്ച നടന്‍ : അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ പുലി ജന്മം എന്ന നാടകത്തിലെ കാരി ഗുരിക്കളെ മികവുറ്റതാക്കിയ പ്രകാശ്.
മികച്ച രണ്ടാമത്തെ നടനായി കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകത്തിലെ പ്രകടനത്തി ലൂടെ പവിത്രന്‍ കാവുങ്കല്‍ തെരഞ്ഞെടു ക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടിയായി സ്മിത ബാബു (കൃഷ്ണനാട്ടം) തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ബാല താരമായി ഐശ്വര്യ ഗൌരീ നാരായണന്‍ അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരിപ്പിച്ച തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഭാവി വാഗ്ദാനമായി കണ്ടെത്തിയത് ഷദാ ഗഫൂര്‍ (അവളിലെ റോസ് മേരിയെ ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പി ച്ചതിനാണ് ഈ അവാര്‍ഡ്)
ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ്, ശക്തിയുടെ പുലി ജന്മം സംവിധാനം ചെയ്ത സ്റ്റാന്‍ലി സ്വന്തമാക്കി.
മറ്റ് അവാര്‍ഡുകള്‍ :
സംഗീത നിയന്ത്രണം : ടി. കെ. ജലീല്‍ / മുഹമ്മദാലി (പുലി ജന്മം)
ചമയം : ധനരാജ് / രാജേഷ് (പുലി ജന്മം)
രംഗ സജ്ജീകരണം : ശശി വള്ളിക്കോത്ത് (യെര്‍മ)
ദീപ വിതാനം : മനോജ് പട്ടേന (യെര്‍മ)
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
നാടകങ്ങളുടെ ഫോട്ടോ: വികാസ് അടിയോടി
കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തിലെ ആകാംക്ഷാ ഭരിതരായ സദസ്സിനു മുമ്പാകെ, നാടക മല്‍സരത്തിന്റെ വിധി കര്‍ത്താവ് ശ്രീമതി സന്ധ്യാ രാജേന്ദ്രന്‍, ഓരോ നാടകങ്ങളിലെയും നടീ നടന്‍ മാരുടെ പ്രകടനങ്ങളെ ക്കുറിച്ചും അവതരണങ്ങളിലെ മികവുകളും പോരായ്മകളും വിശദമായി വിശദീകരിച്ചു.
മുഖ്യാതിഥി യായി എത്തിയ പ്രമുഖ നാടക പ്രവര്‍ത്തകനും ടെലി വിഷന്‍ – സിനിമാ അഭിനേതാവും ഹോള്‍ട്ടി കള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഇ. എ. രാജേന്ദ്രന്‍ തന്റെ നാടക അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ അഹല്യ എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, ഇ. പി. മജീദ് തിരുവത്ര, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഓരോ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുമ്പോഴും കരഘോഷം മുഴക്കി കാണികള്‍ അതംഗീകരി ക്കുകയായിരുന്നു.
അവതരിപ്പിക്കപ്പെട്ട ഏഴു നാടകങ്ങളുടെയും പിന്നണി പ്രവര്‍ത്തകര്‍ ക്കുള്ള ഷീല്‍ഡുകളും വിതരണം ചെയ്തു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജന.സിക്രട്ടറി ലായിനാ മുഹമ്മദ്, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, കലാ വിഭാഗം സിക്രട്ടറിമാരായ റ്റി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി















അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല വീഴുന്നു. സമാപന ദിവസമായ ഇന്ന്, (ഡിസംബര്‍ 25 വെള്ളി) കഴിമ്പ്രം വിജയന്‍ രചിച്ച് സംസ്കാര ദുബായ് അവതരിപ്പിക്കുന്ന ‘ചരിത്രം അറിയാത്ത ചരിത്രം’ എന്ന നാടകം അരങ്ങിലെത്തുന്നു. സംവിധാനം സലിം ചേറ്റുവ.
സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിര്‍വഹിച്ച ‘അവള്‍ ‘ എന്ന നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ബുധനാഴ്ച രാത്രി 8:30ന് അബുദാബി നാടക സൌഹൃദം അവതരിപ്പിക്കും. ഭോഗാസക്തമായ ഈ സമൂഹം സ്ത്രീയെ എക്കാലവും പ്രദര്‍ശിപ്പിച്ചും, വിറ്റും കാശാക്കി കൊണ്ടേയിരിക്കും. ആനുഭവം കൊണ്ട് ചതഞ്ഞരയുന്ന സ്ത്രീ മനസ്സുകളുടെ പിടച്ചിലു കളിലേക്കുള്ള ഒരന്വേഷണമാണ് ‘അവള്‍’.
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ തിങ്കളാഴ്ച രാത്രി 8:30ന് കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകം അരങ്ങേറും. രചന സി. എസ്. മുരളീ ബാബു. സംവിധാനം വിനോദ് പട്ടുവം. മലയാളിക്ക് അന്യമായി ക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ, പൈതൃകത്തെ കാത്തിരിക്കുന്ന മനുഷ്യാത്മാക്കളുടെ നോവും നൊമ്പരവും വിഹ്വലതകളും കൃഷ്ണനാട്ടം എന്ന നാടകത്തില്‍ നമുക്ക് കാണാം.
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ഇന്ന് (ശനി) രാത്രി 8:30ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന ‘പുലിജന്മം’ അരങ്ങേറും. സര്‍ഗ്ഗ പരമായ എല്ലാ ഇടപെടലുകളും, വര്‍ഗ്ഗ സമരങ്ങളുടെ നാനാര്‍ത്ഥങ്ങളാണ് എന്നും, സമൂഹത്തോടുള്ള സമീപനം, ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ഭാവിയിലേയ്ക്കുള്ള ദിശാ സൂചികയാവണം എന്നും ഉല്‍ബോധിപ്പിച്ചു കൊണ്ടാണ് പുലി ജന്മവുമായി ‘ശക്തി’ വരുന്നത്.






