തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര

December 22nd, 2010

ഷാര്‍ജ : തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ഗള്‍ഫ്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ തിരുവിതാംകൂര്‍ ചരിത്ര പഠന യാത്ര 2011 ജനുവരി 9 ഞായര്‍ രാവിലെ 6 മണിക്ക് റാന്നിയില്‍ നിന്നും ആരംഭിക്കും.

തിരുവിതാംകൂറിന്റെ സര്‍വ്വോന്മുഖ വികസനത്തിന്‌ സ്വജീവിതം സമര്‍പ്പിച്ച ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവ്‌ അന്ത്യ വിശ്രമം കൊള്ളുന്ന കവടിയാര്‍ കൊട്ടാരത്തിലെ പഞ്ചവടിയില്‍ പുഷ്പാര്ച്ചനയ്ക്ക് ശേഷം അനന്തപുരിയിലെ കൊട്ടാരങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, മ്യൂസിയം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങിയ ചരിത്ര പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് 4 മണിക്ക് കൃഷ്ണ വിലാസം കൊട്ടാരത്തില്‍ നടക്കുന്ന തിരുവിതാംകൂര്‍ ചരിത്ര പഠന സമ്മേളനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ്‌ ഉദ്ഘാടനം ചെയ്യും.

chithira-thirunal-balarama-varma-epathram

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ

തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ പ്രസിഡണ്ട് എബ്രഹാം പി. സണ്ണിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡോ. ആര്‍. പി. രാജ, ഡോ. ശശി ഭൂഷണ്‍, ഡോ. എബ്രഹാം ജോസഫ്‌, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ജന. സെക്രട്ടറി ഡയസ് ഇടിക്കുള, കമാന്‍ഡര്‍ ടി. ഓ. ഏലിയാസ്‌, റജി താഴമണ്‍, ബ്ലസന്‍ ഈട്ടിക്കാലായില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ കുതിര മാളിക കൊട്ടാരത്തില്‍ നടക്കുന്ന സ്വാതി തിരുനാള്‍ സംഗീത കച്ചേരിയില്‍ പങ്കെടുത്ത് പഠന യാത്ര അവസാനിക്കും.

kuthiramalika-epathram

കുതിരമാളിക (പുത്തന്‍മാളിക) കൊട്ടാരം

ചരിത്ര പഠന യാത്രയുടെ ക്രമീകരണങ്ങള്‍ക്കായി ബെന്നി പുത്തന്‍പറമ്പില്‍, സോമശേഖരന്‍ നായര്‍, അലിച്ചന്‍ അറൊന്നില്‍, വി. കെ. രാജഗോപാല്‍, ഭദ്രന്‍ കല്ലയ്ക്കല്‍, തോമസ്‌ മാമ്മന്‍, ജാന്‍സി പീറ്റര്‍, ദിലീപ്‌ ചെറിയാന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പഠന യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ ഡിസംബര്‍ 31ന് മുമ്പ്‌ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.tmcgulf.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചങ്ങമ്പുഴ അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു

December 22nd, 2010

bhavana-arts-dubai-epathram

ദുബായ് : ഭാവന ആര്‍ട്‌സ് സൊസൈറ്റി ചങ്ങമ്പുഴ അനുസ്മരണ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു.  വൈസ് പ്രസിഡന്‍റ് കെ. തൃനാഥിന്‍റെ  അദ്ധ്യക്ഷത യില്‍ നടന്ന പരിപാടി യില്‍ സുലൈമാന്‍ തണ്ടിലം സ്വാഗതം പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട്‌ ആമുഖ പ്രസംഗം നടത്തി.
 
ചങ്ങമ്പുഴ യുടെ ‘മനസ്വിനി’ എന്ന കവിത മേഘാ രഘു ആലപിച്ചു. മുരളി മാസ്റ്റര്‍  ‘കവിയും കാലവും’, ബഷീര്‍ തിക്കോടി ‘കവിതയുടെ ജനകീയത’, ജ്യോതികുമാര്‍ ‘കവിത യിലെ കാല്പനികത’ എന്നീ വിഷയ ങ്ങളെ ക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബ്ദുള്‍ഗഫൂര്‍ മോഡറേറ്റര്‍ ആയിരുന്നു.
 

bhavana-arts-audiance-epathram

തുടര്‍ന്നു നടന്ന കവിയരങ്ങില്‍ ലത്തീഫ് മമ്മിയൂര്‍ കവികളെ സദസ്സിന് പരിചയപ്പെടുത്തി. ഇസ്മയില്‍ മേലടി കവിത ചൊല്ലി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. അസ്‌മോ പുത്തന്‍ചിറ, ജോസ്ആന്‍റണി, ജി. എസ്. ജോയ്, സലീം അയ്യനേത്ത്, അനൂപ് ചന്ദ്രന്‍, പ്രകാശന്‍ കടന്നപ്പള്ളി, രാംമോഹന്‍ പാലിയത്ത്, ശിവപ്രസാദ്, സിന്ധു മനോഹര്‍, കെ. കെ. എസ്. പിള്ള, ഗോപാല കൃഷ്ണന്‍, ലത്തീഫ് മമ്മിയൂര്‍, വിപുല്‍ എന്നിവര്‍ കവിത ആലപിച്ചു.

യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ ശ്രീകണ്ഠന്‍ നായര്‍ ആശംസ യും ട്രഷറര്‍ ശശീന്ദ്രന്‍ നായര്‍ ആറ്റിങ്ങല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത അയച്ചത്: സുലൈമാന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. കുടുംബ സംഗമം

December 22nd, 2010

dubai-kmcc-family-meet-2010-epathram

ദുബായ്‌ : ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതല്‍ രാത്രി 10 മണി വരെ ദുബായ്‌ ഖിസൈസിലെ ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ്‌ മോഡല്‍ സ്ക്കൂളില്‍ വെച്ച് “കുടുംബ സംഗമം” സംഘടിപ്പിക്കുന്നു.

പ്രസ്തുത പരിപാടിയില്‍ പ്രശസ്ത അറബ് കവി ഡോ. ശിഹാബ്‌ ഗാനിം മുഖ്യ അതിഥിയായിരിക്കും.

കുട്ടികളുടെ ഹെന്ന ഡിസൈനിംഗ്, ചിത്ര രചന, കളറിംഗ്, പ്രശ്നോത്തരി, അംഗങ്ങളുടെ കായിക മല്‍സരങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. തുടര്‍ന്ന് അറബിക് നാടോടി നൃത്തം, ഒപ്പന, കോല്‍ക്കളി, സംഗീത കലാ വിരുന്ന്, വിവിധ കലാ പരിപാടികള്‍ ഇന്നിവ ഉണ്ടായിരിക്കും.

വൈകീട്ട് ആറു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് സതീഷ്‌, ജന. സെക്രട്ടറി ജലീല്‍ പട്ടാമ്പി, ദുബായ്‌ കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, ജന. സെക്രട്ടറി എന്‍. എ. കരീം, ഷാര്‍ജ കെ. എം. സി. സി. പ്രസിഡണ്ട് അലി കുഞ്ഞി, വ്യവസായ പ്രമുഖരായ എം. കെ. ഗ്രൂപ്പ്‌ റീജ്യണല്‍ ഡയറക്ടര്‍ എം. എ. സലിം, നെല്ലറ ഗ്രൂപ്പ്‌ എം. ഡി. ഷംസുദ്ദീന്‍, മാജിദ് പ്ലാസ്റ്റിക് എം. ഡി. മജീദ്‌, എം. പി. സി. സി. ജന. സെക്രട്ടറി ഹാരിസ്‌ നീലാമ്പ്ര എന്നീ പ്രമുഖര്‍ പങ്കെടുക്കും എന്ന് പ്രസിഡണ്ട് ജമാല്‍ മനയത്ത്‌, ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4591048, 050 4543895 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. പി. ഇബ്രാഹിന് യാത്രയയപ്പ്

December 18th, 2010

mass-sharjah-farewell-epathram

ഷാര്‍ജ : പ്രവാസി സമൂഹം നേടി ത്തരുന്ന വിദേശ മൂലധനത്തെ കുറിച്ചും, അതിന്റെ പുനര്‍ വിന്യാസങ്ങളെ ക്കുറിച്ചും എങ്ങും ചര്‍ച്ചകള്‍ നടക്കുമ്പോഴും, ജീവിതത്തിന്റെ ആഹ്ലാദവും സന്താപവും ഏകാന്തനായി മാത്രം അനുഭവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെയും മാനസിക സംഘര്‍ഷങ്ങളെ ക്കുറിച്ച് സമൂഹം വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ലെന്ന് മുന്‍ എം. പി. എ. വിജയ രാഘവന്‍ അഭിപ്രായപ്പെട്ടു. നീണ്ട 38 വര്‍ഷ ക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന എ. പി. ഇബ്രാഹിന് 17/12/2010 വെള്ളിയാഴ്ച വൈകിട്ട് ഷാര്‍ജ ഇന്ത്യന്‍് അസോസിയേഷന്‍ ഹാളില്‍ നടന്ന വിപുലമായ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഏകാന്തനായി പ്രവാസിയും, നാട്ടിലുള്ള നാഥനില്ലാത്ത കുടുംബവും അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പൊതു സമൂഹത്തിന്റെ വിഷയമെന്ന നിലയില്‍ തിരിച്ചറിയ പ്പെടേണ്ടതുണ്ട്. ഏറെ നാളത്തെ പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നവര്‍ നേരിടുന്ന അന്യതാ ബോധത്തിന് പരിഹാര മെന്നോണം, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഒന്നിച്ചു ചേരാനുള്ള ഒരു സങ്കേതത്തിന്റെ പണിപ്പുരയിലാണ് തങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമ നിധി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം കൊച്ചു കൃഷ്ണന്‍ അനുബന്ധ പ്രഭാഷണം നടത്തി

എ. പി. ഇബ്രാഹിമിന് എ. വിജയ രാഘവനും, ശ്രീമതി സുലേഖ ഇബ്രാഹിമിന് മാസ് വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി ഉഷാ പ്രേമരാജനും പ്രശസ്തി ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു എ. പി. ഇബ്രാഹിം.

മാസ് ഷാര്‍ജയുടെ സെക്രട്ടറി, അബുദാബി ശക്തി തിയേറ്റേഴ്സിന്റെ സെക്രട്ടറി, പ്രസിഡന്ട്, കേരള സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973 മുതല്‍ 98 വരെ 25 വര്‍ഷക്കാലം അബുദാബിയില്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കു വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മാസ് എന്നിവയുടെ ഭാഗമായി ഷാര്‍ജയിലെ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 12 വര്‍ഷത്തോളം എ. പി. വഹിച്ച പങ്കും എടുത്തു പറയേണ്ടതാണ്.

ചടങ്ങില്‍ വെച്ച് 2011 ജനുവരിയില്‍ മാസ് സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനം എ. വിജയരാഘവന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രെഷറര്‍ പി. പി. ദിലീപിന് നല്‍കി ക്കൊണ്ട് നിര്‍വഹിച്ചു.

mass-sharjah-logo

മാസ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം

യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് യാസീന്‍ (ഐ. എം. സി. സി.), ജോയ്‌ തോട്ടുംകല്‍ (ഇന്ത്യന്‍ എക്കോസ്), ഉണ്ണി (അജ്മാന്‍ വീക്ഷണം), ബാബു വര്‍ഗീസ് (ഐ. ഓ. സി.), അബ്ദുള്ളക്കുട്ടി (ദല ദുബായ്), പ്രഭാകരന്‍ (ചേതന) എന്നിവരും മാസ് ഷാര്‍ജയുടെ മുന്‍ ഭാരവാഹികളായ മുരളീധരന്‍, ഹമീദ്‌, മാധവന്‍ പാടി എന്നിവരും സംസാരിച്ചു. എ. പി. ഇബ്രാഹിം മറുപടി പ്രസംഗം നടത്തി.

മാസ് പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന അധ്യക്ഷത വഹിച്ച ചടങ്ങിനു സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീപ്രകാശ്‌ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചിന്തയുടെ ജഡത്വമാണ് യഥാര്‍ത്ഥ വാര്‍ദ്ധക്യം : സാമൂഹ്യ സാംസ്കാരിക കൂട്ടായ്മ

December 15th, 2010

prasakthi-artista-meeting-epathram

അബുദാബി : പ്രായം ഏറി വരിക എന്നത് ഒരു സ്വാഭാവിക ജൈവാവസ്ഥ മാത്രമാണ് എന്നും യഥാര്‍ത്ഥ വാര്‍ദ്ധക്യം ചിന്തയുടെ ജഡത്വം ആണെന്നും അബുദാബി യില്‍ നടന്ന  സാംസ്കാരിക  സംഗമം  അഭിപ്രായ പ്പെട്ടു.  ‘അനാഥമാകുന്ന വാര്‍ദ്ധക്യം : സാമൂഹ്യ – സാംസ്‌കാരിക കൂട്ടായ്മ’ എന്ന പേരില്‍   പ്രസക്തിയും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും ചേര്‍ന്ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ഒരുക്കിയ സാംസ്കാരിക സംഗമ ത്തില്‍ ചിത്രകാരന്‍മാര്‍, ശില്പികള്‍, സാഹിത്യ കാരന്‍മാര്‍, സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍  പങ്കെടുത്തു. 
 

prasakthi-artista-epathram

രാവിലെ 10 മണിയ്ക്ക് കെ. എസ്. സി പ്രസിഡന്‍റ് കെ. ബി. മുരളി സംഗമം ഉദ്ഘാടനം ചെയ്തു.  പ്രസക്തി കോര്‍ഡിനേറ്റര്‍ വി. അബ്ദുള്‍ നവാസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളന ത്തില്‍ കവി അസ്‌മോ പുത്തന്‍ചിറ, നസീര്‍ കടിക്കാട്, കെ. എസ്. സി കലാവിഭാഗം സിക്രട്ടറി ടി. കെ. ജലീല്‍, അജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

prasakthi-artista-drawings-epathram

തുടര്‍ന്ന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ നേതൃത്വ ത്തില്‍ സംഘ ചിത്ര രചനയും ശില്പ നിര്‍മാണവും നടന്നു. ഇ. ജെ. റോയിച്ചന്‍, ശശിന്‍സ് ആര്‍ട്ടിസ്റ്റ, ഹരീഷ് തച്ചോടി, രാജീവ് മൂളക്കുഴ, രഞ്ജിത്ത്, അനില്‍കുമാര്‍, പ്രിയ ദിലീപ്കുമാര്‍, അനില്‍ കാരൂര്‍, ഷാഹുല്‍ ഹമീദ്, ജോഷി ഒഡേസ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് 3 മണി മുതല്‍ സാഹിത്യ കൂട്ടായ്മയും ചിത്ര പരിചയവും നടന്നു.

praskthi-artista-children-drawing-epathramഇന്തോ – അറബ് സാഹിത്യകാരന്‍ എസ്. എ. ഖുദ്‌സി മുഖ്യാതിഥി യായ കൂട്ടായ്മ കവി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കമറുദ്ദീന്‍ ആമയം, ദേവസേന, ഫാസില്‍, ടി. എ. ശശി, അഷ്‌റഫ് പനങ്ങാട്ടയില്‍, അസ്‌മോ പുത്തന്‍ചിറ എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. e പത്രം കോളമിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ മോഡറേറ്റര്‍ ആയിരുന്നു. 
 
prasakthi-artista-anil-karoor-epathram

പ്രവാസ മയൂരം ചിത്രകലാ പ്രതിഭാ പുരസ്‌കാര ജേതാവ് അനില്‍ കരൂരിന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിന്‍റെ ഉപഹാരം,  കെ. എസ്. സി സെക്രട്ടറി ബക്കര്‍ കണ്ണപുരം  സമ്മാനിച്ചു. 

വേണു ഗോപാല്‍, സുഭാഷ് ചന്ദ്ര, അലി തിരൂര്‍, ദീപു. വി,  ദീപു ജയന്‍,  മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ പരിപാടി കള്‍ക്ക്‌ നേതൃത്വം നല്‍കി.

അയച്ചു തന്നത് : അജി രാധാകൃഷ്ണന്‍. ചിത്രങ്ങള്‍ : സുധീഷ്‌ റാം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 4212345...102030...Last »

« Previous Page« Previous « നാടകോത്സവ ത്തില്‍ ‘ആത്മാവിന്‍റെ ഇടനാഴി’
Next »Next Page » വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കി വോട്ട് പിടിത്തം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine