കുവൈറ്റ് : കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ഹദീസ് ലേര്ണിംഗ് വിഭാഗം കുവൈത്ത് മലയാളി കള്‍ക്കായി സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ പതിനാലാം ഘട്ട പരീക്ഷയുടെ പഠന ക്ലാസ്സുകള്‍ ഫര്‍വാനിയ ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പുരുഷന്മാര്ക്ക് എല്ലാ തിങ്കളാഴ്ച വൈകീട്ട് 7.30 മണിക്കും സ്ത്രീകള്ക്ക് എല്ലാ ശനിയാഴ്ച വൈകുന്നേരം 4 മണിക്കും ആയിരിക്കും ക്ലാസ്സുകള്‍. മുഹമ്മദ് അമാനി മൗലവി രചിച്ച പരിശുദ്ധ ഖുര്‍ആന്‍ പരിഭാഷയുടെ 42, 43, 44 അദ്ധ്യായങ്ങളായ അശ്ശൂറ, അസ്സുഖ്റുഫ്, അദ്ദുഖാന്‍ അടിസ്ഥാന മാക്കി നടത്തുന്ന പരീക്ഷയില്‍ ഒബ്ജക്ടിവ് ടൈപ്പ് ചോദ്യങ്ങളാ യിരിക്കും ഉണ്ടായിരിക്കുക.
പരിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും ശരിയാംവണ്ണം മനസ്സിലാക്കാനും താല്പര്യമുള്ള എല്ലാവര്ക്കും പഠന ക്ലാസ്സില്‍ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്ക്ക് 24736529 / 97986286 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.



ഖുര്‍ത്വുബ : കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ ദഅവ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സിറ്റി, ശര്‍ഖ്, ഫൈഹ, ഹവല്‍ലി, ഖുര്‍ത്വുബ, സാല്‍മിയ യൂനിറ്റുകളുടെ തര്‍ബിയത് ക്യാമ്പ് ഖുര്‍ത്വുബ ഇഹ് യാഉത്തുറാസില്‍ ഇസ് ലാമി ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. “അറിവ്: ലക്ഷ്യം, മാര്‍ഗം, നേട്ടം” എന്‍ന വിഷയം കെ. എ. കബീര്‍ ബുസ്താനി അവതരിപ്പിച്ചു. “ഇസ് ലാമിലെ ഇത്തിക്കണ്ണികള്‍” മുജീബ് റഹ് മാന്‍ സ്വലാഹിയും “നരകം നല്‍കുന്‍ന പാപങ്ങളും സ്വര്‍ഗം നല്‍കുന്‍ന പുണ്യങ്ങളും” എന്‍ന വിഷയം അബ്ദുസ്സലാം സ്വലാഹിയും അവതരിപ്പിച്ചു. ഇസ് ലാഹി സെന്‍റര്‍ പ്രസിഡന്‍റ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച “ദഅവത്ത് അവസരങ്ങളും പ്രയോഗവും” എന്ന ചര്‍ച്ച സെഷനില്‍ വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഫൈസല്‍ ഒളവണ്ണ, അബ്ദുല്‍ ഹമീദ് കൊടുവള്ളി, സി. വി. അബ്ദുള്‍ സുല്‍ലമി, അസ്ഹര്‍ കൊയിലാണ്ടി, അബ്ദുസ്സലാം എന്‍. കെ. എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അഷ്റഫ് എകരൂല്‍ സ്വാഗതവും അബ്ദു അടക്കാനി നന്ദിയും പറഞ്ഞു.



















