കോഴിക്കോട്: വ്യാഴാഴ്ച ദുല്‍ഹജ്ജ് ഒന്നാം തീയതിയും നവംബര്‍ നാലിന് വെള്ളിയാഴ്ച അറഫാദിനവും അഞ്ചിന് ശനിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് അഡൈ്വസര്‍ എം. അലി മണിക്ഫാന്‍ അറിയിച്ചു.
കോഴിക്കോട്: വ്യാഴാഴ്ച ദുല്‍ഹജ്ജ് ഒന്നാം തീയതിയും നവംബര്‍ നാലിന് വെള്ളിയാഴ്ച അറഫാദിനവും അഞ്ചിന് ശനിയാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് അഡൈ്വസര്‍ എം. അലി മണിക്ഫാന്‍ അറിയിച്ചു.
-
തിരുവനന്തപുരം : ഗാനഗന്ധര്‍വ്വന്‍ പത്മഭൂഷന്‍ ഡോ. കെ. ജെ. യേശുദാസിനെ കേരള സര്‍ക്കാര്‍ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം നല്‍കി ആദരിക്കും. സാംസ്കാരിക മന്ത്രി കെ. സി. ജോസഫ് ഇന്ന് നിയമ സഭയില്‍ അറിയിച്ചതാണ് ഈ കാര്യം. ഹൈബി ഈഡന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
- ജെ.എസ്.
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ബഹുമതി, സംഗീതം, സിനിമ

മലപ്പുറം: പാര്‍ട്ടി മിഷനറിയെ ദുരുപയോഗം ചെയ്യരുതെന്നപേക്ഷിച്ച് മുസ്ലിം ലീഗ് പ്രസിഡന്‍്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് റഊഫിന്‍്റെ കത്ത് നല്‍കി ഇന്ത്യന്‍ മുസ്ലിങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് ആരംഭിച്ച പാര്‍ട്ടി നയങ്ങള്‍ ഒരു വ്യക്തിയുടെ അധികാരത്തിനും പണത്തിനും മുന്നില്‍ അടിയറവ് വെക്കരുതെന്ന് കത്തില്‍ പറയുന്നു. സമുദായത്തിന്‍റെ നന്‍മക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി മുന്നോട്ട് വരണമെന്നും സത്യം പുറത്ത് വരാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
-
വായിക്കുക: കേരള രാഷ്ട്രീയം, പീഡനം, സ്ത്രീ

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ രേഖാമൂലം അറിയിച്ചു. തടവില്‍ കഴിയവെ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറിനോട് ഫോണില്‍ സംസാരിച്ചത് ഗുരുതരമായ കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. പിള്ളയുടെ ഫോണില്‍ നിന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരേയും ബന്ധുക്കളേയും വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയില്‍ ചട്ടങ്ങളുടെ ഏണ്‍പത്തിയൊന്നാം വകുപ്പും ഇരുപത്തേഴാം ഉപവകുപ്പും പിള്ള ലംഘിച്ചതായി വ്യക്തമായെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ആശുപത്രിയില്‍ കഴിയവേ അവിടുത്തേ ഫോണും പിള്ള ഉപയോഗിച്ചതായി തെളിഞ്ഞെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ജയിലില്‍നിന്നും ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടു നാല് ദിവസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
-
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍

തിരുവനന്തപുരം : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്നും സാക്ഷരതയില്‍ മുന്‍പന്തിയില്‍ തന്നെയാണ് കേരളം എന്ന് ദേശീയ ആസൂത്രണ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. രണ്ടാം സ്ഥാനം ഡല്‍ഹിക്കാണ്. ദേശീയ വികസന വര്‍ദ്ധനവ് 21 ശതമാനം രേഖപ്പെടുത്തിയെങ്കിലും ആരോഗ്യം, ശുചിത്വം, പോഷണം എന്നീ രംഗങ്ങളില്‍ വന്‍ വെല്ലുവിളികള്‍ രാജ്യം നേരിടുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തില്‍ ആയുര്‍ ദൈഘ്യം 74 വയസാണ്. ഇത് വികസിത രാഷ്ട്രങ്ങളുടേതിന് ഒപ്പം വരും. ഇത്തരമൊരു നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞത് മികച്ച ആരോഗ്യ പരിപാലന സംവിധാനം നിലവില്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗം മോശമായ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. പതിനായിരം പേര്‍ക്ക് 30 ആശുപത്രി കിടക്കകള്‍ ചൈനയില്‍ ഉള്ളപ്പോള്‍ ഇന്ത്യയിലെ ശരാശരി കേവലം ഒന്പതാണ്.
ഫോട്ടോ കടപ്പാട് : http://emotionalliteracymission–kerala.blogspot.com/
- ജെ.എസ്.
വായിക്കുക: ബഹുമതി, വിദ്യാഭ്യാസം