സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ

January 14th, 2026

state-youth-fest-64-th-kerala-school-kalolsavam-at-thrissur-ePathram

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ തുടക്കമായി. 2026 ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

മത നിരപേക്ഷതയും ജനാധിപത്യവും ജീവിത ത്തിലേക്ക് കൊണ്ടു വരുന്നത് കലയാണ്. അതിന് ഏറ്റവും സഹായക മായത് സ്‌കൂള്‍ കലോത്സവങ്ങള്‍ ആണെന്നും ചടങ്ങു ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കലയെ മതത്തിന്റെയും ജാതിയുടെയും കള്ളികളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന പ്രവണതകളെ കലോത്സവം ശക്തമായി പ്രതിരോധിക്കുന്നു. നല്ല മനുഷ്യരാക്കുക എന്നതാണ് കലയുടെ ധർമ്മം. മനുഷ്യന് കിട്ടിയ അത്ഭുത കരമായ സിദ്ധിയാണ് കല. അത് പ്രകടിപ്പിക്കുന്നവരെയും ആസ്വദിക്കുന്നവരെയും ഒരേ പോലെ ആനന്ദിപ്പിക്കുന്നു.

ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്മാര്‍ ചെയ്യുന്നത്. ചിത്രകാരന്‍ വരയും വർണ്ണങ്ങളും കൊണ്ട് ആനന്ദം സൃഷ്ടിക്കുന്നു. ഗായകര്‍ സ്വരം കൊണ്ടാണത് ചെയ്യുന്നത്. അഭിനേതാക്കള്‍ ശരീരം കൊണ്ടും ശബ്ദം കൊണ്ടും മുഖ ഭാവം കൊണ്ടും. ആത്യന്തികമായി ഇവരെല്ലാം ആനന്ദാനുഭവം സൃഷ്ടിക്കുക തന്നെയാണ് ചെയ്യുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

“ശവമുദ്ര” പ്രകാശനം ചെയ്തു

December 21st, 2025

pk-gopi-shavamudra-epathram

ഡോ. ഓ. കെ. മുരളീകൃഷ്ണന്റെ “ശവമുദ്ര” എന്ന കവിതാസമാഹാരം കവി പി. കെ. ഗോപി പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന “കവിതയും കാലവും” എന്ന സെമിനാറിനോടനുബന്ധിച്ചാണ്‌ യുവകലാസാഹിതി ജനറല്‍ സെക്രട്ടറി കൂടിയായ ഡോ. ഓ. കെ. മുരളീകൃഷ്ണന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യപ്പെട്ടത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കവി പി. കെ. ഗോപി പുസ്തകം ഗാന രചയിതാവ് നിധീഷ് നടേരിക്ക് നല്‍കിയാണ്‌ പുസ്തക പ്രകാശനം നിര്‍‌വഹിച്ചത്. ഡോ. വല്‍സലന്‍ വാതുശ്ശേരി, കവി. ഡോ. സോമന്‍ കടലൂര്‍, പി. കെ. സജിത്, ഡോ. ശരത് മണ്ണൂര്‍, ഡോ. ശശികുമാര്‍ പുറമേരി, ഡോ. വി. എന്‍. സന്തോഷ് കുമാര്‍, ടി. എം. സജീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. യുവകലാസാഹിതി സംസ്ഥാന ട്രഷറര്‍ അഷ്റഫ് കുരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

November 28th, 2025

keltron-digital-media-journalism-courses-ePathram
തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനം കെല്‍ട്രോണ്‍, ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി അവരുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ 2025-26 വര്‍ഷത്തെ മാധ്യമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക (ഫോണ്‍) : 95449 58182.

അവസാന തിയ്യതി 2025 ഡിസംബര്‍ 12.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി

November 28th, 2025

braille-script-added-ballot-units-aid-visually-impaired-voters-ePathram
തിരുവനന്തപുരം : കാഴ്ച പരിമിതിയുള്ളവരും അന്ധരു മായ വോട്ടർമാർക്ക് സ്വയം വോട്ട് രേഖ പ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ടാവും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശത യുള്ളവരും രോഗ ബാധിതരും പ്രായമായവർക്കും ക്യൂ ഇല്ലാതെ തന്നെ പോളിംഗ് സ്റ്റേഷനിൽ പ്രവേശിച്ച് വോട്ടു രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തണം എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ഭിന്ന ശേഷിയുള്ള വോട്ടർമാരുടെ സൗകര്യാർത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് ഉറപ്പാക്കും. പോളിംഗ് സ്റ്റേഷനിൽ കുടി വെള്ളം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. Image Credit : FB 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി

November 28th, 2025

logo-election-commission-of-india-ePathram
തിരുവനന്തപുരം : അന്ധരും ശാരീരിക അവശത അനുഭവിക്കുന്ന സമ്മതിദായകർക്കും 18 വയസ്സിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖ പ്പെടുത്താൻ വോട്ടിംഗ് കമ്പാർട്ടു മെന്റിലേക്ക് കൊണ്ടു പോകാന്‍ അനുമതി നല്‍കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുവാനോ ബട്ടൺ അമർത്തി വോട്ടു രേഖപ്പെടുത്തുന്നതിനും കഴിയുന്നില്ല എന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ ഇതനുവദിക്കൂ.

ഇത്തരത്തിൽ അനുവദിക്കുമ്പോൾ വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടു വിരലിൽ മഷി പുരട്ടുകയും അതോടൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടു വിരലിലും മഷി പുരട്ടും.

സ്ഥാനാർത്ഥിയെയും പോളിങ് ഏജന്റിനെയും സഹായിയാകാൻ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാൻ മതിയായ കാരണമല്ല. ഒരാളെ ഏതൊരു പോളിംഗ് സ്റ്റേഷനിലും ഒന്നിൽ അധികം സമ്മതി ദായകരുടെ സഹായിയായി പ്രവർത്തിക്കുന്നതിന് അനുവദിക്കില്ല.

രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കും എന്നും മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനിൽ സഹായിയായി പ്രവർത്തിച്ചിട്ടില്ല എന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം, സഹായി നിർദ്ദിഷ്ട ഫോമിൽ പ്രിസൈഡിംഗ് ഓഫീസർക്ക് നൽകണം. ഈ ഫോം പ്രത്യേക കവറിൽ പ്രിസൈഡിങ് ഓഫീസർ വരണാധികാരിക്ക് നൽകും. PRD

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 5761231020»|

« Previous « തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
Next Page » ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി »



  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ
  • എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി
  • സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
  • തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടു ഘട്ടങ്ങളിൽ : ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍
  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine