വി.എസ്‌. അച്യുതാനന്ദനെതിരേ പരാതി ലഭിച്ചിട്ടില്ല: പ്രകാശ്‌ കാരാട്ട്‌

August 13th, 2011

prakash-karat-epathram

കോഴിക്കോട്‌: വി.എസ്‌. അച്യുതാനന്ദനെതിരേ സിപിഎം സംസ്ഥാന കമ്മറ്റി ഇതുവരെ കേന്ദ്രനേതൃത്വത്തിന്‌ പരാതി നല്‍കിയിട്ടില്ലെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് അറിയിച്ചു‌. കോഴിക്കോട്‌ ഗസ്റ്റ്‌ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം‌. ഇന്നലെ സംസ്ഥാന കമ്മറ്റി കൂടിയിരുന്നു എന്നാല്‍ എന്താണ്‌ തീരുമാനിച്ചതെന്ന്‌ തനിക്കറിയില്ലെന്ന് കാരാട്ട്‌ പറഞ്ഞു. സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന്‌ പറഞ്ഞ കാരാട്ട്‌ കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വി. എസിനെതിരെ സംസ്ഥാനസമിതിയുടെ കുറ്റപ്പെടുത്തല്‍

August 13th, 2011

vs-achuthanandan-shunned-epathram

തിരുവനന്തപുരം: സി. പി. എം ഔദ്യോഗിക പക്ഷം വീണ്ടും വി. എസിനെതിരെ പടയൊരുക്കം നടത്തുന്നു. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യതിചലിക്കുന്ന പ്രവര്‍ത്തനരീതി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തിരുത്തണമെന്ന് സി.പി.എം. സംസ്ഥാനസമിതി തുറന്നു പറഞ്ഞു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് വി.എസ്. സന്ദര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലും കാസര്‍കോട് ജില്ലയിലെ പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങള്‍ക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച വിഷയത്തിലും അച്യുതാനന്ദന്‍ സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാട് കേന്ദ്രകമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താനും സംസ്ഥാനസമിതി തീരുമാനിച്ചു.
എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ് വി. എസ് ബര്‍ലിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത്‌ വന്നത്. ബര്‍ലിനെ തള്ളിപ്പറഞ്ഞുവെങ്കിലും അതിനൊപ്പം പൊളിറ്റ്ബ്യൂറോ അംഗവും ഔദ്യോഗികപക്ഷത്തെ പ്രമുഖനുമായ കോടിയേരി ബാലകൃഷ്ണനെതിരെ പരസ്യവിമര്‍ശനവും നടത്തി പുതിയ വിവാദങ്ങള്‍ക്ക് വി.എസ്. തുടക്കമിട്ടു. ഇത് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചു. ബര്‍ലിന്റെ വീട്ടില്‍ വി.എസ്. നടത്തിയ സന്ദര്‍ശനം ആയുധമാക്കി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പാര്‍ട്ടിയെ വിമര്‍ശിച്ചപ്പോള്‍ വേണ്ടസമയത്ത് വി.എസ്. പ്രതികരിക്കാതെ മൗനം പാലിച്ചതാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം ആയുധമാക്കുന്നത്. ഈ മൌനം ബര്‍ലിന്റെ നിലപാടുകള്‍ക്ക് വി.എസിന്റെ പിന്തുണയുണ്ടെന്ന ധാരണ പരക്കാനാണ് വഴിയൊരുക്കിയതെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച രേഖയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വി.എസിനെതിരെ പാര്‍ട്ടി നേതൃത്വം കേന്ദ്രനേതൃത്വത്തിന് നേരത്തെ നല്‍കിയ പരാതികള്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം സംസ്ഥാനനേതൃത്വം നടത്തുന്നത്. വി.എസിനെതിരായ വിമര്‍ശനങ്ങള്‍ അടങ്ങുന്ന രേഖയിലെ പരാമര്‍ശങ്ങളോട് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും യോജിച്ചു. എന്നാല്‍ വി.എസിനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കുന്നതിനോട് ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനൊടുവിലാണ് വി.എസിനെതിരായ സംസ്ഥാന സമിതിയുടെ വിമര്‍ശനം കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാനസമിതി തീരുമാനിച്ചത്. എം.എം. ലോറന്‍സ്, പാര്‍ട്ടി മുഖപത്രത്തിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി എന്നിവര്‍ വി.എസ്. അച്യുതാനന്ദനെതിരെ പാര്‍ട്ടി വേദികള്‍ക്ക് പുറത്തു നടത്തിയ ആക്രമണവും വിമര്‍ശിക്കപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടിയേരിയുടെ പ്രസ്‌താവന അനുചിതം: സി. കെ. ചന്ദ്രപ്പന്‍

August 12th, 2011

C.K.Chandrappan-epathram

തൃശൂര്‍: പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്‌ടി വിജിലന്‍സ്‌ വകുപ്പിന്റെ ചുമതല മാത്രം ഒഴിഞ്ഞാല്‍ മതിയെന്ന കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന അനുചിതമായിപ്പോയെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞു ‍. കോടിയേരിയുടെ പ്രസ്‌താവന ഭരണപക്ഷത്തിന്‌ അനുഗ്രഹമായി മാറുകയായിരുന്നു. അങ്ങനൊരു പ്രസ്‌താവന വേണ്ടിയിരുന്നില്ല എന്നും മുഖ്യമന്ത്രി സ്ഥാനം രാജിവേക്കനമെന്നാണ് ആവശ്യപ്പെടേണ്ടിയിരുന്നതെന്നും സി.കെ. ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ വരുന്നതു വരെ കാത്തിരിക്കാതെ ഉമ്മന്‍ചാണ്‌ടി മുഖ്യമന്ത്രിപദം രാജിവെച്ച് അന്വേഷണത്തെ നേരിടുകയാണ് ധാര്‍മികതയെന്നും സി.കെ. ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വീടുകളില്‍ നടത്തിയ റെയ്ഡ് വിവരങ്ങള്‍ പുറത്തു വിട്ടു

August 12th, 2011

Mammootty-Mohanlal-epathram

തിരുവനന്തപുരം: മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് വിവരങ്ങള്‍ പുറത്ത് വിട്ടു. ഇരുവരുടേയും വീടുകളില്‍ നിന്നും കണക്കില്‍ പെടാത്ത മുപ്പത് കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. 2.8 കോടിയുടെ പണവും ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരു താരങ്ങള്‍ക്കും ഇന്ത്യക്കകത്തും വിദേശത്തും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ ഉണ്ട്. മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പുരാവസ്തുക്കളുടെ മൂല്യം നിര്‍ണ്ണയിക്കപ്പെടാനുണ്ട്. ഒപ്പം ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആനക്കൊമ്പിന്റെ പഴക്കം വിദഗ്ദ സംഘം പരിശോധിക്കും. മോഹന്‍ ലാലിന്റേയും മമ്മൂട്ടിയുടെ അവരുടെ സഹായികളുടേയും വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മകനെ നായ്‌ക്കൊപ്പം പൂട്ടിയിട്ട അച്ഛനും അമ്മയ്ക്കും മുത്തച്ഛനും തടവ്‌

August 12th, 2011

തൊടുപുഴ: മൂന്നുവയസ്സുകാരനായ മകനെ നായ്‌ക്കൊപ്പം മാസങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട അച്ഛനും അമ്മയ്ക്കും മുത്തച്ഛനും രണ്ടരവര്‍ഷം തടവും 3000 രൂപ പിഴയും വിധിച്ചു . ഉടുമ്പുന്‍ചോല കൈലാസം 10 ഏക്കര്‍ ഭാഗത്ത് കൊച്ചു പുരയ്ക്കല്‍ ആരോമല്‍ എന്ന കുട്ടിയെയാണ് അച്ഛന്‍ ബെന്നി (28), അമ്മ (26), മുത്തച്ഛന്‍ (57) എന്നിവര്‍ ചേര്‍ന്ന് ചങ്ങലയ്ക്ക് പൂട്ടിയിട്ടത്. ആരോമലിന്റെ വലതുകാലില്‍ ചങ്ങല ചുറ്റി വീട്ടിലെ നായോടൊപ്പം വരാന്തയിലെ തൂണില്‍ പൂട്ടിയിടുകയായിരുന്നു. കൂടാതെ മറ്റൊരു പട്ടിയെ വീട്ടില്‍ അഴിച്ചു വിടുകയും ചെയ്തിരുന്നതിനാല്‍ ആര്‍ക്കും കുട്ടിയുടെ അടുത്ത് വരാന്‍ കഴിഞ്ഞിരുന്നില്ല.
ബെന്നിയുടെ ബന്ധുവായ ചാക്കോച്ചന്‍ കുട്ടിയെ പൂട്ടിയിട്ടിരിക്കുന്നതായി കണ്ട് പള്ളിവികാരിയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രാജകുമാരി സെന്റ് മേരീസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആരോമല്‍. കുട്ടിയുടെ സംരക്ഷണം കരുണാഭവന്‍ ഏറ്റെടുത്തു .

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോഴിക്കോട് ഇരട്ട സ്ഫോടനം; തടിയന്റവിട നസീറിനും ഷഫാസിനും ജീവപര്യന്തം
Next »Next Page » മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വീടുകളില്‍ നടത്തിയ റെയ്ഡ് വിവരങ്ങള്‍ പുറത്തു വിട്ടു »



  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine